ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെിരായ ഏകദിന പരമ്പരയിലേറ്റ തോല്‍വിക്കു ടി20യില്‍ ഇന്ത്യയുടെ മധുരപ്രതികാരം. ഏകദിന പരമ്പര 2-1നാണ് ഓസീസ് തട്ടിയെടുത്തതെങ്കില്‍ ടി20 പരമ്പര മാര്‍ജിനിലില്‍ കൈക്കലാക്കി ഇന്ത്യ കണക്കുതീര്‍ക്കുകയും ചെയ്തു. ആദ്യത്തെയും അവസാനത്തെയും മല്‍സരങ്ങള്‍ മഴയെടുത്തപ്പോള്‍ ഇടയിലുള്ള മൂന്നു കളികള്‍ മാത്രമേ നടന്നുള്ളൂ.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകള്‍ ഈ പരമ്പരയിലുണ്ട്. അഭിഷക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മറുഭാഗത്തു ചില താരങ്ങളുടെ മോശം പ്രകടനം ടീമിനു ക്ഷീണമാവുകയും ചെയ്യുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയുടെ ഹീറോസും ഫ്‌ളോപ്പുകളും ഈആരൊക്കെയെന്നു നോക്കാം.

ഇവര്‍ മിന്നിച്ചു
ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോ വെടിക്കെട്ട് ഓപ്പണറും ലോസ ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണ്. പ്ലെയര്‍ ഓഫ് ദി സീരീസായാണ് ഓസീസ് പര്യടനം അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്. തൊട്ടുമുമ്പ് കളിച്ച ഏഷ്യാ കപ്പിലും അഭിഷേക് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു.
ഇത്തവണ ഓസ്‌ടേലിയയില്‍ കളിച്ച അഞ്ചു മല്‍സരങ്ങളിലും അഗ്രസീവായി ബാറ്റ് ചെയ്യാനും സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കാനും അദ്ദേഹത്തിനായിരുന്നു. 161.38 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചു കളിയില്‍ അഭിഷേക് നേടിയത് 163 റണ്‍സാണ്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. പരമ്പരയിലെ ടോപ്‌സ്കോററും അദ്ദേഹം തന്നെ.
ഓസ്‌ട്രേലിയക്കെതിരേ കരിയറിലാദ്യമായി അഭിഷേക് ടി20 കളിച്ചതും ഈ പരമ്പരയിലാണ്. കന്നി പരമ്പരയില്‍ അദ്ദേഹം മിന്നിക്കുകയും ചെയ്തു. അഭിഷേക് കഴിഞ്ഞാല്‍ ടീമിലെ മറ്റൊരു പ്രധാന ഹീറോ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാണ്. മൂന്നിങ്‌സുകളില്‍ നിന്നും 6.83 ഇക്കോണനി റേറ്റില്‍ അദ്ദേഹം അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. പരമ്പരയില്‍ ടീമിനായി കൂടുതല്‍ വിക്കറ്റെടുത്തതും അദ്ദേഹമാണ്.
ഒരു ഫിഫ്റ്റി പോലുമില്ലെങ്കിലു ശുഭ്മന്‍ ഗില്ലിന്റെ പ്രകടനവും മികച്ചതാണെന്നു കാണാം. അഞ്ചിന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 136.08 സ്‌ട്രൈക്ക് റേറ്റില്‍ 132 റണ്‍സ് സ്‌കോര്‍ ചെയ്തു. അഭിഷേക് കഴിഞ്ഞാല്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹമാണ്.
ഓള്‍റൗണ്ടല്‍ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യക്കായി മിന്നിച്ചു. പരമ്പരയില്‍ രണ്ടു കളിയില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചുള്ളൂ. അതു അദ്ദേഹം മുതലാക്കുകയും ചെയ്തു. 203 സ്‌ട്രൈക്ക് റേറ്റില്‍ 61 റണ്‍സെടുത്ത വാഷി 2.25 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളും പിഴുതു. രണ്ടിന്നിങ്‌സുകളില്‍ നിന്നും നാലു വിക്കറ്റുകളുമായി അര്‍ഷ്ദീപ് സിങും കൈയടി നേടി.
ഫ്‌ളോപ്പായവര്‍ ആരെല്ലാം
ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഫ്‌ളോപ്പുകളെ എടുത്താല്‍ തലപ്പത്ത് സൂര്യകുമാര്‍ യാദവായിരിക്കും. പതിവുതെറ്റിക്കാതെ ഈ പരമ്പരയിലും അദ്ദേഹം ബാറ്റിങില്‍ വന്‍ പരാജയമായി. നാലിന്നിങ്‌സുകളില്‍ നിന്നും നേടിയത് 84 റണ്‍സാണ്.

മലയാളി താരം സഞ്ജു സാംസണ്‍ യഥാര്‍ഥത്തില്‍ ഫ്‌ളോപ്പായിരുന്നോ എന്നതു സംശയമാണ്. കാരണം ഒരു കളിയില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചുള്ളൂ. മൂന്നാമനായി ബാറ്റ് ചെയ്ത സഞ്ജു രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. തിലക് വര്‍മ ഈ പരമ്പയില്‍ ഒരു ഇംപാക്ടുമുണ്ടാക്കാതെ ഫ്‌ളോപ്പായി തീര്‍ന്നു. ംമൂന്നിങ്‌സില്‍ 11.33 എന്ന ദയനീയ ശരാശരിയില്‍ നേടിയത് വെറും 34 റണ്‍സാണ്.
ഹര്‍ഷിത് റാണ (2 കളിയില്‍ 35 റണ്‍സ്), ശിവം ദുബെ (രണ്ടിന്നിങ്‌സില്‍ 26 റണ്‍സ്, 3 വിക്കറ്റ്), ജിതേഷ് ശര്‍മ (രന്നിങ്‌സില്‍ 25), അക്ഷര്‍ പട്ടേല്‍ (മൂന്നിങ്‌സില്‍ 45, 2 വിക്കറ്റ്) എന്നിവരും ഫ്‌ളോപ്പായവരുടെ നിരയില്‍ പെടുന്നവരാണ്. ബൗളിങില്‍ ജസ്പ്രീത് ബുംറ (മൂന്നിന്നിങ്‌സില്‍ മൂന്നു വിക്കറ്റ്), കുല്‍ദീപ് യാദവ് (ഒരിന്നിങ്‌സില്‍ 2 വിക്കറ്റ്) എന്നിവരും വന്‍ പരാജയമായി.