Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: തല്ലിത്തകര്‍ത്ത് കോന്‍സ്റ്റാസ്, ഓസീസ് മികച്ച നിലയില്‍; പൊരുതി ഇന്ത്യ

മെല്‍ബണ്‍: ഇന്ത്യക്കെതിരായാ നാലാം ടെസ്റ്റിന്റെ ആദ്യം ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ഒന്നാം ദിനം കളികഴിയുമ്പോള്‍ ആറ് വിക്കറ്റിന് 311 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത്തും (68*) പാറ്റ് കമ്മിന്‍സുമാണ് (8) ക്രീസില്‍. മാര്‍നസ് ലബ്യുഷെയ്ന്‍ (72), ഉസ്മാന്‍ ഖ്വാജ (57), സാം കോന്‍സ്റ്റാസ് (60) എന്നിവരും ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ഓരോ വിക്കറ്റുകളും പങ്കിട്ടു.

ഞെട്ടിച്ച് തുടങ്ങി കോന്‍സ്റ്റാസ്

ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് 19കാരനായ സാം കോന്‍സ്റ്റാസ് കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറില്‍ വിറച്ചെങ്കിലും പിന്നീട് യുവതാരം കളം കീഴടക്കി. ജസ്പ്രീത് ബുംറയെ രണ്ട് സിക്‌സുകള്‍ പറത്തിയ താരം ബുംറക്കെതിരേ ഒരു ടെസ്റ്റ് മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമായി മാറി. കൂടാതെ ബുംറയുടെ ഒരോവറില്‍ 18 റണ്‍സടിച്ച താരം ടെസ്റ്റില്‍ ബുംറക്കെതിരേ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായി മാറി.

52 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ഓസീസ് സ്‌കോര്‍ബോര്‍ഡ് ആറിനോടടുത്ത് റണ്‍റേറ്റിലാണ് ഉയര്‍ത്തി. ബുംറക്കെതിരേ ടെസ്റ്റില്‍ ആരും ഇത്തരത്തില്‍ ആക്രമിച്ച് ബാറ്റ് ചെയ്തിട്ടില്ല. റിവേഴ്‌സ് സ്‌കൂപ്പടക്കം കളിച്ചാണ് താരം കൈയടി നേടിയത്. അപകടകാരിയായി താരം മാറവെയാണ് ഇന്ത്യയുടെ രക്ഷകനായി രവീന്ദ്ര ജഡേജയെത്തി. കോന്‍സ്റ്റാസിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 65 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്. ഇതില്‍ ആറ് ഫോറും 2 സിക്‌സും ഉള്‍പ്പെടും.

ind vs aus test cricket

ഫോം കണ്ടെത്തി ഖവാജയും

ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് കോന്‍സ്റ്റാസ് മടങ്ങിയത്. ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ ഉസ്മാന്‍ ഖ്വാജയും മെല്‍ബണില്‍ താളം കണ്ടെത്തി. 121 പന്ത് നേരിട്ട് ആറ് ബൗണ്ടറി ഉള്‍പ്പെടെ 57 റണ്‍സാണ് ഖ്വാജ നേടിയത്. ജസ്പ്രീത് ബുംറയുടെ ഷോര്‍ട്ട് ബോളില്‍ കെ എല്‍ രാഹുലിന് അനായാസ ക്യാച്ച് നല്‍കിയാണ് ഖ്വാജയുടെ മടക്കം. പിന്നാലെ ഒത്തുചേര്‍ന്ന മാര്‍നസ് ലബ്യുഷെയ്‌നും സ്റ്റീവ് സ്മിത്തും മികച്ച കൂട്ടുകെട്ടോടെ സ്‌കോര്‍ബോര്‍ഡുയര്‍ത്തി.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ സമ്പൂര്‍ണ്ണ ആധിപത്യം കാട്ടാന്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കായി. മാര്‍നസ് ലബ്യുഷെയ്ന്‍ (72) അര്‍ധ സെഞ്ച്വറിയോടെ മുന്നോട്ട് പോകവെ വാഷിങ്ടണ്‍ സുന്ദര്‍ പിടിച്ചുകെട്ടി. 145 പന്ത് നേരിട്ട് 7 ബൗണ്ടറി നേടിയ താരത്തെ സുന്ദര്‍ കോലിയുടെ കൈയിലെത്തിക്കുകയാണ്. വെള്ളം കുടിയുടെ ഇടവേളക്ക് ശേഷം ശ്രദ്ധ തെറ്റിയ ലാബ്യുഷെയ്ന്‍ സുന്ദറിന്റെ കെണിയില്‍ വീഴുകയായിരുന്നു.

ഹെഡിനെ ഡെക്കാക്കി ബുംറ

പരമ്പരയില്‍ ഇന്ത്യക്ക് വലിയ തലവേദന നല്‍കുന്ന താരങ്ങളിലൊരാളാണ് ട്രാവിസ് ഹെഡ്. ഇടം കൈയന്‍ താരത്തെ ഇത്തവണ ഡെക്കിന് മടക്കാന്‍ ജസ്പ്രീത് ബുംറക്കായി. ഏഴ് പന്ത് നേരിട്ട ഹെഡിനെ ഇന്‍സ്വിങ്ങറിലൂടെ ബുംറ മടക്കുകയായിരുന്നു. സ്റ്റംപ് തെറിച്ച് ഹെഡ് നിരാശയോടെ മടങ്ങിയത് ഇന്ത്യക്ക് തിരിച്ചുവരവിനുള്ള വലിയ ഊര്‍ജ്ജമായി മാറി. ഇത് അഞ്ചാം തവണയാണ് ഹെഡിനെ ബുംറ പുറത്താക്കിയത്. മിച്ചല്‍ മാര്‍ഷിനേയും (4) നിലയുറപ്പിക്കും മുമ്പ് ബുംറ പൂട്ടി.

മാര്‍ഷിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് റിഷഭിന്റെ കൈയിലെത്തുകയായിരുന്നു. ഇതോടെ 246ന് അഞ്ച് എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ എത്തി. അലക്‌സ് ക്യാരിയെ കൂട്ടുപിടിച്ച് സ്മിത്ത് പതിയെ റണ്‍സുയര്‍ത്തി. എന്നാല്‍ 41 പന്തില്‍ 31 റണ്‍സെടുത്ത ക്യാരിയെ ആകാശ് ദീപ് പുറത്താക്കി. റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം.

പ്ലേയിങ് 11

ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖ്വാജ, സാം കോന്‍സ്റ്റാസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്

Story first published: Thursday, December 26, 2024, 4:35 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+