For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ ചതിച്ചു! നാണംകെട്ട് ഇന്ത്യ, വമ്പന്‍ തോല്‍വി

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയെ തറ പറ്റിച്ച് ഓസ്‌ട്രേലിയ. 184 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ നാണംകെടുത്തിയത്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 155 റണ്‍സാണ് നേടാനായത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 369 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 234 റണ്‍സ് നേടിയ ഓസീസ് ഇന്ത്യക്ക് 340 റണ്‍സ് വിജയലക്ഷ്യം നല്‍കുകയായിരുന്നു.

സീനിയേഴ്‌സ് ഇന്ത്യയെ ചതിച്ചു

340 എന്ന വമ്പന്‍ സ്‌കോര്‍ മെല്‍ബണില്‍ പിന്തുടര്‍ന്ന് ജയിക്കുകയെന്നത് പ്രയാസമാണ്. ഇത് മുന്നില്‍ക്കണ്ട് തുടക്കം മുതല്‍ സമനിലയ്ക്കായാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ചതിച്ചു. നായകന്‍ രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. 9 റണ്‍സെടുത്ത രോഹിത്തിനെ പാറ്റ് കമ്മിന്‍സാണ് മടക്കിയത്. ആദ്യ മത്സരങ്ങളില്‍ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയ കെ എല്‍ രാഹുല്‍ ഇത്തവണ ഡെക്കായി. സൂപ്പര്‍ താരം വിരാട് കോലിക്ക് നേടാനായത് വെറും അഞ്ച് റണ്‍സാണ്. എന്നാല്‍ ഒരുവശത്ത് യശ്വസി ജയ്‌സ്വാളും റിഷഭ് പന്തും പ്രതീക്ഷ നല്‍കി.

ഈ കൂട്ടുകെട്ട് മുന്നേറവെ റിഷഭിനെ (30) ട്രാവിസ് ഹെഡ് പുറത്താക്കി. ആറാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജക്കും വിക്കറ്റ് കാക്കാനായില്ല. രണ്ട് റണ്‍സെടുത്ത ജഡേജയെ ബോളണ്ടാണ് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ ഇന്ത്യയുടെ ഹീറോയായ നിതീഷ് കുമാര്‍ റെഡ്ഡിക്കും നിരാശപ്പെടേണ്ടി വന്നു. ഒരു റണ്‍സെടുത്ത നിതീഷിനെ ലയണ്‍ സ്ലിപ്പില്‍ സ്മിത്തിന്റെ കൈയിലെത്തിച്ചു. ഇതോടെ ആറ് വിക്കറ്റിന് 132 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു.

യശ്വസി ജയ്‌സ്വാള്‍ 84 റണ്‍സോടെ മിന്നിച്ചത് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റെല്ലാവരും നിരാശപ്പെടുത്തി. ഇതോടെ ഇന്ത്യ 155 റണ്‍സില്‍ കൂടാരം കയറി. ഇതോടെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ വമ്പന്‍ തോല്‍വി ഇന്ത്യക്ക് നേരിടേണ്ടി വന്നു.

രണ്ടാം ഇന്നിങ്‌സില്‍ പതറി ഓസീസ്

രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം റണ്‍സുയര്‍ത്തി ഇന്ത്യയെ തോല്‍പ്പിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യയുടെ പേസര്‍മാര്‍ രണ്ടാം ഇന്നിങ്‌സില്‍ ഗംഭീര ബൗളിങ് പ്രകടനം നടത്തിയതോടെ 234 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. 70 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. പാറ്റ് കമ്മിന്‍സും നതാന്‍ ലയണും 41 റണ്‍സ് വീതം നേടി. സാം കോണ്‍സ്റ്റാസിനെ എട്ട് റണ്‍സില്‍ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഉസ്മാന്‍ ഖ്വാജ 21 റണ്‍സിലും മടങ്ങി.

സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് 13 റണ്‍സെടുത്തപ്പോള്‍ അപകടകാരിയായ ട്രാവിസ് ഹെഡിന് ഒരു റണ്‍സാണ് നേടാനായത്. മിച്ചല്‍ മാര്‍ഷ് ഡെക്കായപ്പോള്‍ അലക്‌സ് ക്യാരി രണ്ട് റണ്‍സാണ് നേടിയത്. ജസ്പ്രീത് ബുംറ ഇന്ത്യക്കായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഓസ്‌ട്രേലിയയിലെ ബുംറയുടെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. മുഹമ്മദ് സിറാജ് മൂന്നും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

Yashasvi Jaiswal

ഇന്ത്യയെ രക്ഷിച്ചത് നിതീഷ് കുമാര്‍

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. എട്ടാമനായി ഇറങ്ങി 114 റണ്‍സാണ് താരം അടിച്ചെടുത്തത്. 189 പന്ത് നേരിട്ട് 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെയായിരുന്നു നിതീഷിന്റെ പ്രകടനം. യശ്വസി ജയ്‌സ്വാള്‍ 82 റണ്‍സും നേടി മികവ് കാട്ടി. വാഷിങ്ടണ്‍ സുന്ദര്‍ നിര്‍ണ്ണായകമായ 50 റണ്‍സും നേടി. നിതീഷും സുന്ദറും തമ്മിലുള്ള സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ 369 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്.

രോഹിത് ശര്‍മ മൂന്ന് റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 24 റണ്‍സെടുത്ത് പുറത്തായി. വിരാട് കോലി 36 റണ്‍സെടുത്തപ്പോള്‍ ആകാശ് ദീപ് ഡെക്കിനാണ് മടങ്ങിയത്. റിഷഭ് പന്ത് 28 റണ്‍സാണ് നേടിയത്. രവീന്ദ്ര ജഡേജ 17 റണ്‍സെടുത്തും മടങ്ങി. സുന്ദറിന്റെ അത്ഭുത പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയ നാണക്കേടിലേക്ക് പോകുമായിരുന്നുയ

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ്

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 474 റണ്‍സാണ് അടിച്ചെടുത്തത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി പ്രകടനമാണ് ഓസീസിനെ ഗംഭീര നിലയിലേക്കെത്തിച്ചത്. 140 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. 19കാരനായ അരങ്ങേറ്റ താരം സാം കോന്‍സ്റ്റാസ് 60 റണ്‍സും ഉസ്മാന്‍ ഖ്വാജ 57 റണ്‍സും മാര്‍നസ് ലബ്യുഷെയ്ന്‍ 72 റണ്‍സും നേടി ഓസീസിനായി തിളങ്ങി. നായകന്‍ പാറ്റ് കമ്മിന്‍സ് 49 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജഡേജ മൂന്നും ആകാശ് ദീപ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

Story first published: Monday, December 30, 2024, 6:17 [IST]
Other articles published on Dec 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+