For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സെഞ്ച്വറിയോടെ വീരനായി നിതീഷ്, മിന്നിച്ച് സുന്ദറും; മെല്‍ബണില്‍ ഇന്ത്യ പൊരുതുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ (105*) സെഞ്ച്വറിക്കരുത്തില്‍ പൊരുതി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 474 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 9 വിക്കറ്റിന് 358 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയയെക്കാള്‍ 116 റണ്‍സിന് പിന്നിലാണ് ഇന്ത്യയുള്ളത്.എട്ടാമനായി ഇറങ്ങി ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് നിതീഷ്. നിതീഷിനൊപ്പം മുഹമ്മദ് സിറാജാണ് (2) ക്രീസിലുള്ളത്. മെല്‍ബണില്‍ ചരിത്രമെഴുതിയാണ് നിതീഷിന്റെ സെഞ്ച്വറി പ്രകടനം. വാഷിങ്ടണ്‍ സുന്ദര്‍ 50 റണ്‍സോടെ ഇന്ത്യക്കായി തിളങ്ങി.

ടോപ് ഓഡര്‍ നിരാശപ്പെടുത്തി

ഓപ്പണറായി എത്തിയത നായകന്‍ രോഹിത് ശര്‍മ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. മൂന്ന് റണ്‍സെടുത്ത് താരം മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് രോഹിത്തിന്റെ മടക്കം. മൂന്നാം നമ്പറിലിറങ്ങിയ കെ എല്‍ രാഹുല്‍ നിലയുറപ്പിച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല.

42 പന്തില്‍ 24 റണ്‍സെടുത്ത രാഹുലിനെ പാറ്റ് കമ്മിന്‍സ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മൂന്നാം നമ്പറില്‍ വിരാട് കോലിയും യശ്വസി ജയ്സ്വാളും ചേര്‍ന്ന് പ്രതീക്ഷ നല്‍കി. ഒരുവശത്ത് ജയ്സ്വാള്‍ അര്‍ധ സെഞ്ച്വറിയോടെ മുന്നേറിയപ്പോള്‍ കോലിയും ക്ഷമയോടെ കളിച്ചു.

എന്നാല്‍ യശ്വസി ജയ്സ്വാള്‍ റണ്ണൗട്ടായതോടെ കളി മാറി. 118 പന്തില്‍ 11 ഫോറും 1 സിക്സുമടക്കം 82 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. അധികം വൈകാതെ വിരാട് കോലിയും (36) മടങ്ങി. രണ്ടാം ദിനം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിനെ സ്‌കോട്ട് ബോളണ്ട് ഡെക്കിന് മടക്കി. മൂന്നാം ദിനം പ്രതീക്ഷയോടെയാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ റിഷഭ് പന്ത് മോശം ഷോട്ട് കളിച്ച് പുറത്തായി. 28 റണ്‍സെടുത്ത താരം സിഗ്‌നേച്ചര്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലക്കുകയായിരുന്നു.

washingtone sundar

രക്ഷകരായി നിതീഷും സുന്ദറും

300നുള്ളില്‍ ഇന്ത്യ ഒതുങ്ങുമെന്ന് തോന്നിച്ച സാഹചര്യത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ്. 17 റണ്‍സുമായി രവീന്ദ്ര ജഡേജ മടങ്ങുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 221 റണ്‍സെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് സുന്ദറും നിതീഷും ചേര്‍ന്ന് ഇന്ത്യയെ രക്ഷിച്ചത്. സെഞ്ച്വറി കൂട്ടുകെട്ടോടെ ഇരുവരും മുന്നേറിയതോടെ സ്‌കോര്‍ബോര്‍ഡ് 348ലേക്കെത്തി. വാഷിങ്ടണ്‍ സുന്ദറിനെ മടക്കി നതാന്‍ ലയണാണ് കൂട്ടുകെട്ട് പൊളിച്ചത്.

162 പന്തില്‍ ഒരു ഫോറടക്കം 50 റണ്‍സാണ് സുന്ദര്‍ നേടിയത്. നിതീഷ് കുമാര്‍ 99 റണ്‍സില്‍ നില്‍ക്കവെ ജസ്പ്രീത് ബുംറ ഡെക്കിന് മടങ്ങി. പാറ്റ് കമ്മിന്‍സിനായിരുന്നു വിക്കറ്റ്. ഇതോടെ ഇന്ത്യ 350ന് 9 എന്ന നിലയിലേക്കെത്തി. എന്നാല്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് സെഞ്ച്വറിയിലേക്കെത്താന്‍ നിതീഷിന് സാധിച്ചു.

സ്മിത്തിന്റെ കരുത്തില്‍ ഓസീസ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സാണ് അടിച്ചെടുത്തത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി പ്രകടനമാണ് ഓസീസിനെ വലിയ സ്‌കോറിലേക്കെത്തിച്ചത്. 140 റണ്‍സാണ് അദ്ദേഹം നേടിയത്. അരങ്ങേറ്റ താരം സാം കോന്‍സ്റ്റാസ് 60 റണ്‍സും ഉസ്മാന്‍ ഖ്വാജ 57 റണ്‍സും മാര്‍നസ് ലബ്യുഷെയ്ന്‍ 72 റണ്‍സും നേടി. നായകന്‍ പാറ്റ് കമ്മിന്‍സ് 49 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജഡേജ മൂന്നും ആകാശ് ദീപ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

Story first published: Saturday, December 28, 2024, 6:08 [IST]
Other articles published on Dec 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+