Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വില്ലനായി മഴ, ആദ്യ ദിനം നടന്നത് 13 ഓവര്‍; ഓസീസിന് ഭേദപ്പെട്ട തുടക്കം

ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിന്റെ ആദ്യ ദിനം മഴകൊണ്ടുപോയി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ 13.2 ഓവറില്‍ 28 റണ്‍സുമായി നില്‍ക്കവെ മഴയെത്തുകയായിരുന്നു. ഇതോടെ ആദ്യ ദിനം ഉപേക്ഷിക്കേണ്ടി വന്നു. 19 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയും നാല് റണ്‍സോടെ നതാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍. നാളെയും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ മൂന്നാം മത്സരം വളരെ പ്രധാനപ്പെട്ടതാണ്.

ആദ്യ മത്സരത്തില്‍ ഇന്ത്യ പെര്‍ത്തില്‍ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരം അഡ്‌ലെയ്ഡില്‍ ഓസീസാണ് വിജയിച്ചത്. 10 വിക്കറ്റിന്റെ വിജയം നേടിയ ആത്മവിശ്വാസത്തിലിറങ്ങുന്ന ഓസീസിനെ തളക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാവില്ല. ഗാബ ഓസ്‌ട്രേലിയക്ക് വലിയ മുന്‍തൂക്കമുള്ള മൈതാനമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് ശക്തമായ പോരാട്ടം നടത്തേണ്ടതായുണ്ട്.

Yashasvi Jaiswal

ഇന്ത്യയുടെ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തതാണ് പ്രധാന പ്രശ്‌നം. ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാര്‍ക്കത് ആത്മവിശ്വാസം നല്‍കും. നിലവില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന തരത്തിലാണ് ബാറ്റിങ് നിരയുടെ പ്രകടനം. ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ നേരത്തെ ഗാബയില്‍ കളിച്ച് മികവ് കാട്ടിയവരാണ്. ഈ മികവ് ഇവര്‍ക്ക് തുടരേണ്ടത് അത്യാവശ്യമാണെന്ന് നിസംശയം പറയാം.

അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ ഒറ്റയാള്‍ പട്ടാളമാവുകയാണ്. മികച്ച പിന്തുണ മുഹമ്മദ് സിറാജ് നല്‍കുന്നില്ല. അതുകൊണ്ടുതന്നെ പേസ് നിര കൂട്ടായ മികവ് കാട്ടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തായാലും ഇന്ത്യക്ക് ഗാബയില്‍ ജയിക്കാന്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടതായി വരുമെന്ന കാര്യം നിസംശയം പറയാം.

പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ (c), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖ്വാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്

Story first published: Saturday, December 14, 2024, 5:25 [IST]
Other articles published on Dec 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+