Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയുടെ 'തല' വിധി, ഓസീസ് ശക്തമായ നിലയില്‍; ബുംറക്ക് അഞ്ച് വിക്കറ്റ്

ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിന്റെ രണ്ടാം ദിനം ഓസീസ് ശക്തമായ നിലയില്‍. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ 7 വിക്കറ്റിന് 405 റണ്‍സെന്ന ശക്തമായ നിലയിലാണ്. അലക്‌സ് ക്യാരിയും (45) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (7) ക്രീസില്‍. ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡും (152) സ്റ്റീവ് സ്മിത്തും (101) സെഞ്ച്വറിയോടെ മിന്നിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജും നിതീഷ് കുമാറും ഓരോ വിക്കറ്റും പങ്കിട്ടു.

തുടക്കത്തില്‍ മികവ് കാട്ടി ഇന്ത്യ

വിക്കറ്റ് പോവാതെ 28 എന്ന നിലയില്‍ രണ്ടാം ദിനം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് അധികം വൈകാതെ ഉസ്മാന്‍ ഖ്വാജയെ നഷ്ടമായി. 54 പന്തില്‍ 21 റണ്‍സെടുത്ത ഖ്വാജയെ ജസ്പ്രീത് ബുംറ റിഷഭ് പന്തിന്റെ കൈയിലെത്തിച്ചു. നതാന്‍ മക്‌സ്വീനിയേയും (9) ബുംറ മടക്കി അയച്ചു. മാര്‍നസ് ലബ്യുഷെയ്ന്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 55 പന്തില്‍ 12 റണ്‍സെടുത്ത ലബ്യുഷെയ്‌നെ നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്താക്കി. ഇതോടെ മൂന്ന് വിക്കറ്റിന് 75 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു.

മിന്നിച്ച് സ്മിത്തും ഹെഡും

ഇന്ത്യന്‍ ബൗളര്‍മാര്‍ രണ്ടാം ദിനം മികച്ച തുടക്കമാണ് നേടിയെടുത്തതെങ്കിലും സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് കൂട്ടുകെട്ട് കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇടവേളക്ക് ശേഷം സ്മിത്ത് ഫോം വീണ്ടെടുത്തപ്പോള്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറിയോടെ ഹെഡ് മിന്നിച്ചു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ ഹെഡ് 115 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 241 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്മിത്തും ഹെഡും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഓസീസിനായി നേടിയത്. സ്മിത്ത് മടങ്ങുമ്പോള്‍ 316 റണ്‍സ് ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നു.

jasprit bumrah

സ്മിത്തിനെ മടക്കി ബുംറ

മോശം ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് ഗംഭീര സെഞ്ച്വറിയോടെയാണ് തിരിച്ചുവരവ് നടത്തിയത്. 190 പന്ത് നേരിട്ട്് 12 ബൗണ്ടറി ഉള്‍പ്പെടെ 101 റണ്‍സെടുത്താണ് സ്മിത്ത് മടങ്ങിയത്. ന്യൂബോള്‍ എടുത്തതിന് പിന്നാലെ ബുംറ സ്മിത്തിനെ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈയിലെത്തിക്കുകയായിരുന്നു. ഗംഭീര ക്യാച്ചിലൂടെയാണ് രോഹിത് ഹെഡിനെ പുറത്താക്കിയത്. എന്നാല്‍ ഒരുവശത്ത് ഹെഡ് റണ്‍സുയര്‍ത്തിയത് ഇന്ത്യക്ക് വലിയ തലവേദനയായി മാറി. മിച്ചല്‍ മാര്‍ഷിനെ നിലയുറപ്പിക്കും മുമ്പ് ബുംറ പുറത്താക്കി. അഞ്ച് റണ്‍സെടുത്ത മാര്‍ഷിനെ ബുംറ കോലിയുടെ കൈയിലെത്തിക്കുകയായിരുന്നു.

ബുംറ മാജിക്കില്‍ ഹെഡും വീണു

ഒരുവശത്ത് തകര്‍പ്പന്‍ പ്രകടനമാണ് ട്രാവിസ് ഹെഡ് കാഴ്ചവെച്ചത്. 160 പന്തില്‍ 152 റണ്‍സെടുത്ത ഹെഡിനെ ബുംറ റിഷഭിന്റെ കൈയിലെത്തിച്ചു. ഇതോടെ ബുംറ അഞ്ച് വിക്കറ്റുകളും പൂര്‍ത്തിയാക്കി. ഓസ്‌ട്രേലിയയില്‍ ഇത് മൂന്നാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ മൂന്നും ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും രണ്ടും തവണ വീതം അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ബുംറക്കായിട്ടുണ്ട്. വിദേശ പിച്ചില്‍ ബുംറയുടെ പ്രകടനം ഇന്ത്യയുടെ നട്ടെല്ലായി ഒരിക്കല്‍ക്കൂടി മാറി.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ (20) മുഹമ്മദ് സിറാജ് പുറത്താക്കി. ഓഫ്‌സൈഡിലെത്തിയ പന്തില്‍ എഡ്ജായ കമ്മിന്‍സ് റിഷഭിന് ക്യാച്ച് നല്‍കുകയായിരുന്നു.

പ്ലേയിങ് 11

ഇന്ത്യ- യശ്വസി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ (c), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഓസ്ട്രേലിയ- ഉസ്മാന്‍ ഖ്വാജ, നതാന്‍ മക്സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്

Story first published: Sunday, December 15, 2024, 5:22 [IST]
Other articles published on Dec 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+