For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസിനെ ഇന്ത്യക്ക് വീഴ്ത്താം, ഈ ദൗര്‍ബല്യങ്ങള്‍ അവര്‍ക്കുണ്ട്! എന്തൊക്കെ?

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വരാന്‍ പോവുകയാണ്. ഇത്തവണത്തെ ഇന്ത്യയുടെ ഓസീസ് പര്യടനം പല കാരണങ്ങളാല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒന്നാമത്തെ കാര്യം കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെന്നതാണ്. അതുകൊണ്ടുതന്നെ ഇത്തവണ കംഗാരുക്കള്‍ പകരം വീട്ടാന്‍ കാത്തിരിക്കുകയാണ്. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ സമ്മര്‍ദ്ദമാണുള്ളതെന്ന് നിസംശയം പറയാം.

ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ നാല് മത്സരങ്ങള്‍ ജയിച്ചാലേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ വൈറ്റ് വാഷ് നേരിട്ട ക്ഷീണത്തിലാണ് ഇന്ത്യയുള്ളത്. അതുകൊണ്ടുതന്നെ ഓസീസില്‍ മികച്ച പ്രകടനം നടത്തി മികവ് കാട്ടേണ്ടത് അഭിമാനം വീണ്ടെടുക്കാന്‍ ഇന്ത്യക്ക് അത്യാവശ്യമാണ്. ഇത്തവണ ഓസീസ് ടീം പ്രഖ്യാപിച്ചപ്പോള്‍ ചില പ്രധാന ദൗര്‍ബല്യങ്ങള്‍ ടീമില്‍ കാണാന്‍ സാധിച്ചു. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഓസീസ് ബാറ്റിങ് നിരയുടെ മോശം ഫോം

ഓസീസ് താരങ്ങളില്‍ മിക്കവരും മോശം ബാറ്റിങ് ഫോമിലാണുള്ളത്. അവസാനമായി ഓസ്‌ട്രേലിയന്‍ ടീം ടെസ്റ്റ് കളിച്ചത് ഈ വര്‍ഷം മാര്‍ച്ചിലാണ്. എട്ട് മാസത്തോളമായി ടെസ്റ്റ് കളിക്കാന്‍ കംഗാരുക്കള്‍ക്കായിട്ടില്ല. വലിയ ഇടവേളക്ക് ശേഷമാണ് ഓസീസ് ടെസ്റ്റ് കളിക്കാനിറങ്ങുന്നതെന്നത് ഇന്ത്യക്ക് മുതലാക്കാവുന്ന കാര്യമാണ്. ഓസ്‌ട്രേലിയക്കായി സമീപകാലത്തായി ടെസ്റ്റില്‍ മികവ് കാട്ടിയത് ഡേവിഡ് വാര്‍ണറും കാമറൂണ്‍ ഗ്രീനും മാത്രമാണ്. വാര്‍ണര്‍ 50ന് മുകളില്‍ ശരാശരിയില്‍ കളിച്ചപ്പോള്‍ ഗ്രീനിന്റെ ശരാശരി 49.83 ആയിരുന്നു.

രണ്ട് പേരും ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കില്ല. ഓസീസിന്റെ ബാറ്റിങ് നിരയിലെ മറ്റ് പ്രധാനികളായ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നും വലിയ സ്‌കോറിലേക്കുയരുന്നില്ല. രണ്ട് പേര്‍ക്കും ഈ വര്‍ഷം ടെസ്റ്റ് സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇതെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുതലാക്കാവുന്നതാണ്. മുഹമ്മദ് ഷമിയുടെ അഭാവമുണ്ടെങ്കിലും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിരക്ക് ഓസീസിനെ ഞെട്ടിക്കാനായേക്കും.

ind vs au test

ഓള്‍റൗണ്ടര്‍മാര്‍ പരിക്കില്‍ വലയുന്നു

മീഡിയം പേസ് ഓള്‍റൗണ്ടര്‍മാര്‍ക്ക് പരമ്പരയില്‍ നിര്‍ണ്ണായക റോളാണുള്ളത്. കാമറൂണ്‍ ഗ്രീനിലായിരുന്നു കംഗാരുക്കളുടെ പ്രതീക്ഷ. എന്നാല്‍ താരം പരിക്കേറ്റ് പുറത്തായതോടെ മിച്ചല്‍ മാര്‍ഷിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മാര്‍ഷ് പന്തെറിയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. താരത്തിനേയും പരിക്ക് ചെറുതായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബൗളിങ്ങിലേക്ക് മാര്‍ഷിനെ ഉപയോഗിക്കാന്‍ സാധ്യത കുറവാണ്. ഇത് ഓസീസ് ടീമില്‍ അഞ്ചാം ബൗളറുടെ അഭാവം സൃഷ്ടിക്കും.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത് ഗുണം ചെയ്യുന്ന കാര്യമാണ്. ഓസീസ് ട്രാവിസ് ഹെഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെയെല്ലാം സ്പിന്നര്‍മാരായി ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍. എന്തായാലും ഓള്‍റൗണ്ടര്‍മാരുടെ പരിക്ക് ഓസീസ് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ഇത് മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ഇന്ത്യ ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെയാണ് പരിഗണിച്ചിരിക്കുന്നത്.

മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്ല

ഓസ്‌ട്രേലിയക്ക് ഇത്തവണ മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്ല. ട്രാവിസ് ഹെഡ് മികച്ച പ്രകടനം നടത്തുന്ന ഓപ്പണറാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ഹെഡിന് കഴിവുണ്ട്. എന്നാല്‍ ഡേവിഡ് വാര്‍ണറുടെ അഭാവം നികത്താന്‍ ആരെന്നതാണ് ചോദ്യം. 25കാരനായ നതാന്‍ മക്‌സ്വിനിയെയാണ് ഓസീസ് ഓപ്പണറായി പരിഗണിക്കുന്നത്. ഇന്ത്യക്കെതിരേ കളിച്ച് അനുഭവസമ്പത്തില്ലാത്ത താരമാണ് മക്‌സ്വീനി. എന്നാല്‍ ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനം താരം നടത്തിയിരുന്നു.

പക്ഷെ ജസ്പ്രീത് ബുംറ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ കരുത്തുറ്റ പേസര്‍മാരെ നേരിടുമ്പോള്‍ താരത്തിന് തിളങ്ങാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസീസിന്റെ ഓപ്പണിങ്ങിലെ ദൗര്‍ബല്യം ഇന്ത്യക്ക് മുതലാക്കാന്‍ സാധിക്കുന്നതാണ്. തുടക്കത്തിലെ കംഗാരുക്കളെ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, November 11, 2024, 11:06 [IST]
Other articles published on Nov 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+