For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 10 വര്‍ഷത്തിനിടെ ഇതാദ്യം!! രോഹിത്തിന് എന്തുപറ്റി? ഒരിക്കലും ഇതു പ്രതീക്ഷിച്ചില്ല

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ തുടക്കത്തിലെ ഇരട്ട പ്രഹത്തിനു ശേഷം ഇന്ത്യ തിരിച്ചുവന്നിരിക്കുകയാണ്. ഇതിനു സഹായിച്ചതാവട്ടെ മുന്‍ ക്യാപ്്റ്റന്‍ രോഹിത് ശര്‍മയുടെയും പുതിയ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഫിഫ്റ്റികളുമാണ്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയുടെ മാനം കാത്തത്.

73 റണ്‍സെടുത്ത രോഹിത് മടങ്ങിയതോടെ ഈ ജോടി വേര്‍പിരിയുകയായിരുന്നു. 97 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ആറു മാസത്തിലേറെ നീണ്ടുനിന്ന ബ്രേക്കിനു ശേഷം ആദ്യ ഫിഫ്റ്റി കുറിക്കാനായെങ്കിലും രോഹിത്തിന് ഈ കളിയിലെ ഇന്നിങ്‌സ് അത്ര സന്തോഷിക്കാന്‍ വക നല്‍കില്ല. ഇതിന്റെ കാരണമറിയാം.

ROHIT SHARMA

രോഹിത്തിന് എന്തു പറ്റി?

ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയാണ് രോഹിത് ശര്‍മ ഈ മല്‍സരത്തില്‍ ഇന്ത്യക്കായി കുറിച്ചത്. 74 ബോളുകളാണ് അര്‍ധസെഞ്ച്വറിക്കായി അദ്ദേഹത്തിനു കളിക്കേണ്ടി വന്നത്. കരിയറിലെ 59ാമത്തെ ഫിഫ്റ്റി കൂടിയാണ് ഹിറ്റ്മാന്‍ ഇതോടെ പൂര്‍ത്തിയാക്കിയത്.

തന്റെ പതിവു അഗ്രസീവ് ശൈലി വിട്ട് വളരെ ഡിഫന്‍സീവായി കളിക്കുന്ന രോഹിത്തിനെയാണ് ഈ കളിയില്‍ കണ്ടത്. അതിവേഗം സ്‌കോര്‍ ചെയ്യുന്നതിനേക്കാള്‍ അദ്ദേഹം ശ്രദ്ധിച്ചത് വിക്കറ്റ് കൈവിടാതെ നോക്കാനായിരുന്നു. സമീപകാലത്തൊന്നും ഈ തരത്തില്‍ ഡിഫന്‍സീവായി കളിച്ച രോഹിത്തിനെ നമ്മള്‍ കണ്ടിട്ടില്ല.

ദേശീയ ടീമിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം വ്യക്തിഗത നേട്ടങ്ങളേക്കാള്‍ അദ്ദേഹം പ്രാധാന്യം നല്‍കിയത് ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ കളിക്കാനായിരുന്നു. ഈ കാരണത്തില്‍ ടീമിനു ഭൂരിഭാഗം മല്‍സരങ്ങൡലും വളരെ അഗ്രസീവായ തുടക്കങ്ങള്‍ ലഭിക്കുകയും അതു പിന്നീട് വരുന്ന ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു.

പക്ഷെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ കളിക്കാനിറങ്ങിയതോടെ രോഹിത് അഗ്രസീവ് ശൈലി വിട്ട് കൂടുതല്‍ ശ്രദ്ധയോടെ കളിക്കാനാണ് ശ്രമിക്കുന്നത്. വളരെ സ്ലോ ആയിട്ടാണ് തുടക്കം മുതല്‍ രോഹിത് കളിച്ചത്. ഇടയ്ക്കു ചില വലിയ ഷോട്ടുകള്‍ക്കു അദ്ദേഹം മുതിര്‍ന്നെങ്കിലും അവ കണക്ട് ചെയ്യാന്‍ കഴിഞ്ഞതുമില്ല.

ആദ്യത്തെ 51 ബോളില്‍ വെറും 25 റണ്‍സ് മാത്രമേ രോഹിത് നേടിയിരുന്നുള്ളൂ. അതിനു ശേഷമാണ് അദ്ദേഹം പതിയെ സ്‌കോറിങിനു വേഗത കൂട്ടിയത്. ഒരു സിക്‌സര്‍ പോലും ആദ്യത്തെ 60 ബോളിലും രോഹിത് നേടിയില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. സാധാരണയായി ആദ്യ 20-30 ബോളാവുമ്പോഴേ്ക്കും അഞ്ച്- ആറ് സിക്‌സറുകളെങ്കിലും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പറന്നിട്ടുണ്ടാവും. പക്ഷെ ഈ മല്‍സരത്തില്‍ അതു കാണാന്‍ കഴിഞ്ഞില്ല.

ROHIT SHARMA

ഓസീസ് ടീമിലെ ആറാമത്തെ ബൗളിങ് ഓപ്ഷനായ മിച്ചെല്‍ ഓവനെതിരേ ഇന്ത്യന്‍ ഇന്നിങ്‌സിലെ 19ാമത്തെ ഓവറിലാണ് രോഹിത് തന്റെ ആദ്യത്തെ സിക്‌സര്‍ പറത്തുന്നത്. ഷോര്‍ട്ട് പബോളിനെതിരേ പുള്‍ ഷോട്ടിലൂടെയാണ് ഹിറ്റ്മാന്‍ സിക്‌സര്‍ കണ്ടെത്തിയത്.

ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയായിരുന്നു ഷോട്ട്. ഈ ഓവറിലെ മൂന്നാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സര്‍ കൂടി രോഹിത് കണ്ടെത്തി. വീണ്ടുമൊരു ഷോര്‍ട്ട് ബോള്‍ സമാനമായ ഏരിയയിലൂടെ അദ്ദേഹംഗ്യാലറിയിലെത്തിക്കുകയായിരുന്നു.

Story first published: Thursday, October 23, 2025, 11:59 [IST]
Other articles published on Oct 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+