Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS 2023: 'അടിയോടടി', ബുംറയെ പഞ്ഞിക്കിട്ട് മിച്ചല്‍ മാര്‍ഷ്! ന്യൂബോളില്‍ തീയായില്ല

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഗംഭീര സ്‌കോര്‍ അടിച്ചെടുത്തിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റിന് 352 റണ്‍സാണ് അടിച്ചെടുത്തത്. തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയാണ് ഓസീസ് ഓപ്പണര്‍മാര്‍ ചെയ്തത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചു. ഇതില്‍ മിച്ചല്‍ മാര്‍ഷ് ജസ്പ്രീത് ബുംറയെ കൃത്യമായി ലക്ഷ്യംവെച്ചാണ് ആക്രമിച്ചത്.

ബുംറയെറിഞ്ഞ 23ാം ഓവറില്‍ മാര്‍ഷിന്റെ ബാറ്റിന്റെ ചൂട് താരം നന്നായി അറിഞ്ഞു. ആദ്യ പന്ത് സിംഗിളിട്ട് സ്റ്റീവ് സ്മിത്ത് മിച്ചല്‍ മാര്‍ഷിന് സ്‌ട്രൈക്ക് കൈമാറി. രണ്ടാം പന്ത് സിക്‌സര്‍ പായിച്ച മാര്‍ഷിന് മൂന്നാം പന്തില്‍ റണ്‍സൊന്നും നേടാനായില്ല. പിന്നീട് നേരിട്ട മൂന്ന് പന്തും താരം ബൗണ്ടറി പായിച്ചു. 19 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ന്യൂബോളില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് ബുംറയെങ്കിലും ബാറ്റിങ്ങിന് പിന്തുണ ലഭിക്കുന്ന പിച്ചില്‍ നന്നായി തല്ലുകൊണ്ടു.

എന്നാല്‍ മധ്യ ഓവറുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ബുംറക്ക് സാധിച്ചു. ന്യൂബോളില്‍ മികവ് കാട്ടാന്‍ സാധിക്കാതിരുന്ന ബുംറ മധ്യ ഓവറുകളില്‍ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് നേടിയത്.

അലക്‌സ് ക്യാരിയെ വിരാട് കോലിയുടെ കൈയിലെത്തിച്ച ബുംറ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. മാര്‍നസ് ലബ്യുഷെയ്‌നെ ബുംറ ശ്രേയസ് അയ്യരുടെ കൈയിലുമെത്തിച്ചു. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും തല്ലുകൊണ്ടത് ബുംറയാണ്.

10 ഓവറില്‍ 81 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. 8.10 ആയിരുന്നു താരത്തിന്റെ ഇക്കോണമി. ഇന്ത്യയെ സംബന്ധിച്ച് ബുംറയുടെ ഈ ഇക്കോണമി നിരാശപ്പെടുത്തുന്നതാണ്. മുഹമ്മദ് സിറാജ് 9 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

പ്രസിദ്ധ് കൃഷ്ണയും തല്ലുകൊണ്ടു. 5 ഓവറില്‍ 45 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അദ്ദേഹത്തിന് വീഴ്ത്താനായത്. കുല്‍ദീപ് യാദവ് 6 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

jasprit bumrah

വാഷിങ്ടണ്‍ സുന്ദര്‍ 10 ഓവര്‍ പന്തെറിഞ്ഞ് 48 റണ്‍സാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. രവീന്ദ്ര ജഡേജ 10 ഓവറില്‍ 61 റണ്‍സാണ് വഴങ്ങിയതെങ്കിലും വിക്കറ്റ് നേടാനായില്ല. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനവും ശരാശിയായിരുന്നുവെന്നതാണ് വസ്തുത. ആദ്യ രണ്ട് മത്സരത്തിലും കെ എല്‍ രാഹുലിന്റെ കീഴിലാണ് ഇന്ത്യ കളിച്ചത്. ഈ രണ്ട് മത്സരവും ജയിക്കുകയും ചെയ്തു.

എന്നാല്‍ രോഹിത്തിന്റെ കീഴിലേക്ക് വീണ്ടും നായകസ്ഥാനമെത്തിയപ്പോള്‍ ഇന്ന് ബൗളര്‍മാരെ ഉപയോഗിച്ചതിലടക്കം അദ്ദേഹത്തിന് പാളിച്ച പറ്റി. ഇത് ഓസ്‌ട്രേലിയ നന്നായി മുതലാക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരേയാണ് ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ ബൗളിങ് കരുത്ത് മികച്ചതാണെങ്കിലും പോരായ്മകള്‍ തുറന്ന് കാട്ടുന്നതാണ് ഇന്നത്തെ ബൗളിങ് പ്രകടനം.

84 പന്ത് നേരിട്ട് 96 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷം 13 ഫോറും 3 സിക്‌സുമാണ് പറത്തിയത്. 34 പന്ത് നേരിട്ട് 56 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ 6 ഫോറും 4 സിക്‌സും അടിച്ചെടുത്തു. സ്റ്റീവ് സ്മിത്ത് 61 പന്തില്‍ 74 റണ്‍സാണ് നേടിയത്. 8 ഫോറും 1 സിക്‌സുമാണ് സ്മിത്ത് പറത്തിയത്.

ടോപ് ഓഡര്‍ നല്‍കിയ മികച്ച തുടക്കത്തെ മുതലാക്കാന്‍ മധ്യനിരയ്ക്ക് സാധിക്കാതെ പോയി. അല്ലായിരുന്നെങ്കില്‍ 400 റണ്‍സിലേക്കെത്താന്‍ ഓസീസിന് സാധിക്കുമായിരുന്നു.

ഇന്ത്യയുടെ മിക്ക മൈതാനങ്ങളിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍തൂക്കമുണ്ട്. ഈ സാഹചര്യത്തില്‍ ബൗളിങ് നിരയുടെ മൂര്‍ച്ച കൂട്ടേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം വലിയ തിരിച്ചടികള്‍ നേരിട്ടേക്കും.

Story first published: Wednesday, September 27, 2023, 18:05 [IST]
Other articles published on Sep 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+