For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സഞ്ജുവിനെ കുറ്റപ്പെടുത്തി, ശ്രീശാന്തിനെതിരേ ആരാധകര്‍! രൂക്ഷ വിമര്‍ശനം

കൊച്ചി: ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ് എന്നിവയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടത് വലിയ വിവാദമായിരുന്നു. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജു സാംസണ്‍ തഴയപ്പെടുകയും 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവ് ഇടം നേടുകയും ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീം തിരഞ്ഞെടുപ്പിനെതിരേ സഞ്ജു ആരാധകരെല്ലാം രംഗത്തെത്തിയിരുന്നു.

സഞ്ജുവിനെ പിന്തുണച്ച് പല പ്രമുഖരും രംഗത്തെത്തിയെങ്കിലും മലയാളിയും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസറുമായിരുന്ന എസ് ശ്രീശാന്ത് സഞ്ജുവിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. സഞ്ജുവിന്റെ മനോഭാവം ശരിയല്ലെന്നും സീനിയര്‍ താരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറാവുന്നില്ലെന്നുമാണ് ശ്രീശാന്ത് കുറ്റപ്പെടുത്തിയത്. സഞ്ജുവിനെ മാറ്റിനിര്‍ത്തിയതിനെ അനുകൂലിക്കുന്ന തരത്തിലാണ് ശ്രീശാന്ത് സംസാരിച്ചത്.

സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കവെയാണ് ശ്രീശാന്തിന്റെ അഭിപ്രായ പ്രകടനം. ശ്രീശാന്തിന്റെ വാക്കുകള്‍ വൈറലായി മാറിയതോടെ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ശ്രീശാന്ത് എന്ത് അടിസ്ഥാനത്തിലാണ് സഞ്ജുവിന്റെ മനോഭാവത്തെ കുറ്റപ്പെടുത്തിയതെന്നും അതിനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഏകദിനത്തില്‍ മികവ് കാട്ടിയിട്ടും എന്തുകൊണ്ടാണ് സഞ്ജുവിന് അവസരം നല്‍കാത്തതെന്ന് ചോദിക്കുകയാണ് വേണ്ടതെന്നുമാണ് ആരാധകര്‍ പറയുന്നത്.

സഞ്ജുവിനെ തഴഞ്ഞത് ശരിയാണെന്ന നിലപാട് ശ്രീശാന്ത് എടുത്തത് അസൂയ കൊണ്ടാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിച്ചത് ശ്രീശാന്താണ്. സഞ്ജുവിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കാനും ശ്രീശാന്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും പിന്തുണ അര്‍ഹിക്കുന്ന സമയത്ത് ശ്രീശാന്തിനെപ്പോലൊരാള്‍ സഞ്ജുവിനെ തളര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

sanju samson

സഞ്ജു കടന്നാക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ്. എപ്പോഴും ഇതേ ശൈലിയില്‍ കളിക്കാനാണ് സഞ്ജു ആഗ്രഹിക്കുന്നതും. അതുകൊണ്ടുതന്നെ സ്ഥിരത സഞ്ജുവിന് എപ്പോഴും പ്രശ്‌നവുമാണ്. സഞ്ജു ആദ്യത്തെ 10 പന്തെങ്കിലും പ്രതിരോധിച്ച് പിച്ചിനെക്കുറിച്ച് മനസിലാക്കുകയും നിലയുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം ആക്രമിക്കുന്നതാണ് നല്ലതെന്ന് സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിനെ ഉപദേശിച്ചിരുന്നു.

എന്നാല്‍ തന്റെ ശൈലിയില്‍ മുന്നോട്ട് പോകാനാണ് താല്‍പര്യമെന്ന നിലപാടാണ് സഞ്ജു സ്വീകരിച്ചത്. പല സീനിയര്‍ താരങ്ങളും ഗവാസ്‌കറുടെ ഇതേ അഭിപ്രായം പങ്കുവെച്ചപ്പോഴും സഞ്ജു ഇതൊന്നും ചെവിക്കൊണ്ടില്ല. തന്റെ സ്വാഭാവിക ശൈലിയില്‍ കളിച്ചാണ് ഇതുവരെ എത്തിയതെന്നും അതുകൊണ്ടുതന്നെ അതേ ശൈലിയില്‍ മുന്നോട്ട് പോകാനാണ് താല്‍പര്യമെന്നുമാണ് സഞ്ജു പറയുന്നത്. ആരെയും വിലകൊടുക്കാത്ത താരമെന്ന തരത്തിലാണ് ശ്രീശാന്ത് സഞ്ജുവിനെ വിശേഷിപ്പിച്ചത്.

ഏകദിനത്തില്‍ സഞ്ജു ലഭിച്ച അവസരങ്ങളെല്ലാം മോശമല്ലാത്ത രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മധ്യനിരയില്‍ ബാറ്റുചെയ്ത് നേടിയ 86 റണ്‍സ് പ്രകടനം തന്നെ അദ്ദേഹത്തിന്റെ മികവ് എടുത്തു കാട്ടുന്നു. ടീം തകര്‍ന്ന പല സാഹചര്യത്തിലും സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാനം കളിച്ച വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിരുന്നു. എന്നിട്ടും ടീമില്‍ നിന്ന് തഴയപ്പെടുകയാണ് ചെയ്തത്.

സഞ്ജുവില്‍ ടീം മാനേജ്‌മെന്റിനും ക്യാപ്റ്റനും വിശ്വാസമില്ലെന്നതാണ് പ്രശ്‌നം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സഞ്ജു മധ്യനിരയില്‍ കളിച്ച് മികവുകാട്ടാന്‍ ശേഷിയുള്ളവനാണ്. ഇതിനോടകം സഞ്ജുവത് തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യ സഞ്ജുവിനെ പൂര്‍ണ്ണമായും തഴയുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവ് പോലും വളരെ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ശ്രീശാന്ത് വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് നേരത്തെ പ്രതികരിക്കാതിരുന്നത് വിവാദമാവുമെന്ന് കരുതിയാണെന്നും ശ്രീശാന്ത് പറഞ്ഞു. എന്തായാലും സഞ്ജുവിന്റെ നല്ല ഭാവിക്കായി ശ്രീശാന്ത് മുന്നറിയിപ്പ് നല്‍കിയതാണെന്നും ആരാധകര്‍ അദ്ദേഹത്തിന് പൊങ്കാലയിട്ടിരിക്കുകയാണ്.

Story first published: Saturday, September 23, 2023, 12:26 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+