For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 3 വര്‍ഷത്തിനിടെ ഇതാദ്യം, രാഹുലിന് വമ്പന്‍ റെക്കോഡ്! ധോണിക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അലമാരയിലെത്തിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 99 റണ്‍സിന്റെ ജയം നേടിയാണ് മൂന്ന് മത്സര പരമ്പര 2-0ന് ഉറപ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പര നേടുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. രോഹിത്തിനും കോലിക്കുമൊന്നും സാധിക്കാതെ പോയ കാര്യമാണ് രാഹുല്‍ ഇന്ത്യക്ക് നേടിക്കൊടുത്തിരിക്കുന്നത്.

വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും ഇന്ത്യ പരമ്പര നേടിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ ചരിത്ര നേട്ടത്തിലേക്കാണെത്തിയിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ നാല് മത്സരങ്ങളും രാഹുല്‍ തോറ്റു. പിന്നീട് കളിച്ച ഒമ്പത് മത്സരത്തിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. മിക്ക മത്സരങ്ങളിലും രണ്ടാം നിര ടീമിനെയാണ് രാഹുലിന് ലഭിച്ചത്.

എന്നിട്ടും പരമ്പര നേട്ടത്തിലേക്കെത്താന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. നാട്ടില്‍ ഇന്ത്യ നേടുന്ന 51ാം ബൈലാട്രല്‍ പരമ്പരയാണിത്. ലോക ക്രിക്കറ്റില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. രോഹിത് ശര്‍മക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യയെക്കാള്‍ മികച്ച നായകന്‍ താനാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് രാഹുല്‍ കാഴ്ചവെക്കുന്നത്.

രാഹുല്‍ നായകനാവുമ്പോള്‍ പല ഐതിഹാസിക നേട്ടങ്ങളും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. വിരാട് കോലിയുടെ 71ാം സെഞ്ച്വറി, മൂന്ന് വര്‍ഷത്തിന് ശേഷം ചേതേശ്വര്‍ പുജാരയുടെ ടെസ്റ്റ് സെഞ്ച്വറി, ശുബ്മാന്‍ ഗില്ലിന്റെ കന്നി ഏകദിന സെഞ്ച്വറി, 27 വര്‍ഷത്തിന് ശേഷം ഇന്ത്യ മൊഹാലിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു, ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ എക്കാലത്തെയും മികച്ച ടോട്ടല്‍ സൃഷ്ടിച്ചു, തുടങ്ങിയ പല വമ്പന്‍ റെക്കോഡുകളും രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ നേടിയത്.

kl rahul

പരിക്കിന് ശേഷം ഏറെ നാളുകള്‍ പുറത്തിരുന്ന ശേഷമാണ് രാഹുലിന്റെ തിരിച്ചുവരവ്. 111*, 39, 19, 58*, 52 എന്നിങ്ങനെയാണ് രാഹുലിന്റെ പ്രകടനം. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനും രാഹുലിന് സാധിക്കുന്നു. മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് താനെന്ന് തെളിയിക്കാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. നാലാം നമ്പറില്‍ 11 മത്സരത്തില്‍ ബാറ്റ് ചെയ്ത രാഹുല്‍ 60.2 ശരാശരിയില്‍ 481 റണ്‍സാണ് നേടിയത്.

അഞ്ചാം നമ്പറില്‍ 19 ഇന്നിങ്‌സ് ബാറ്റുചെയ്ത് 52ന് മുകളില്‍ ശരാശരിയില്‍ 781 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ രാഹുലിന്റെ തകര്‍പ്പന്‍ ഫോം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പര നേടുന്ന ഇന്ത്യന്‍ നായകന്മാരെന്ന റെക്കോഡില്‍ എംഎസ് ധോണി, വിരാട് കോലി, സൗരവ് ഗാംഗുലി എന്നിവരുടെയെല്ലാമൊപ്പം എലൈറ്റ് ക്ലബ്ബിലേക്കെത്താനും രാഹുലിന് സാധിച്ചിരിക്കുകയാണ്.

99 റണ്‍സിനാണ് ഇന്ത്യ രണ്ടാം ഏകദിനം ജയിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 399 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 217 റണ്‍സിന് ഓള്‍ഔട്ടായി. ശ്രേയസ് അയ്യര്‍ (105), ശുബ്മാന്‍ ഗില്‍ (104) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. ടോപ് ഓഡര്‍ അടിത്തറ പാകിയപ്പോള്‍ മധ്യനിരയും ആളിക്കത്തി. കെ എല്‍ രാഹുല്‍ (38 പന്തില്‍ 52), ഇഷാന്‍ കിഷന്‍ (18 പന്തില്‍ 31) എന്നിവരും മികവ് കാട്ടി.

പിന്നീടാണ് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് എത്തുന്നത്. 37 പന്തില്‍ 72 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്താവാതെ നിന്നു. 6 വീതം സിക്‌സും ഫോറുമാണ് സൂര്യകുമാര്‍ നേടിയത്. ലോകകപ്പിന് മുമ്പ് ഇന്ത്യ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നത് ഇത്തവണത്തെ വിശ്വ കിരീട സാധ്യതകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

Story first published: Monday, September 25, 2023, 6:52 [IST]
Other articles published on Sep 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+