Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസിന് മുന്നില്‍ റണ്‍മല, പിടിമുറക്കി ഇന്ത്യ; പെര്‍ത്തില്‍ ബുംറപ്പട ഡ്രൈവിങ് സീറ്റില്‍

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. ഇന്ത്യയുടെ 534 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 12 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഓസീസിന് ജയിക്കാന്‍ 522 റണ്‍സ് വേണം. ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 6 വിക്കറ്റിന് 487 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഓസീസിന്റെ തുടക്കം പിഴച്ചു

534 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയയുടെ തുടക്കം പിഴച്ചു. യുവ ഓപ്പണര്‍ നതാന്‍ മക്‌സ്വീനിയെ ജസ്പ്രീത് ബുംറ ഡക്കാക്കി. മൂന്നാം നമ്പറിലിറങ്ങിയ നായകന്‍ പാറ്റ് കമ്മിന്‍സ് 2 റണ്‍സുമായി മടങ്ങി. മുഹമ്മദ് സിറാജാണ് കമ്മിന്‍സിനെ പുറത്താക്കിയത്. മാര്‍നസ് ലബ്യുഷെയ്‌നെ (3) ബുംറ എല്‍ബിയില്‍ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 12 എന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 150 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടായി. യശ്വസി ജയ്‌സ്വാളും (0) ദേവ്ദത്ത് പടിക്കലും (0) വിരാട് കോലിയും (5) ദ്രുവ് ജുറേലും (11) വാഷിങ്ടണ്‍ സുന്ദറുമെല്ലാം (4) നിരാശപ്പെടുത്തി. നിതീഷ് കുമാര്‍ റെഡ്ഡി (41), റിഷഭ് പന്ത് (37) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 150ലേക്കെത്തിച്ചത്. ഹര്‍ഷിത് റാണ (7), ജസ്പ്രീത് ബുംറ (8) എന്നിവര്‍ നിര്‍ണ്ണായക റണ്‍സുകളും നേടി. ഓസീസിനായി ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

Yashasvi Jaiswal

ഓസീസിനെ എറിഞ്ഞൊതുക്കി ബുംറ

വലിയ ലീഡ് പ്രതീക്ഷിച്ച ഓസ്‌ട്രേലിയക്ക് 104 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്. 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അലക്‌സ് ക്യാരി 21 റണ്‍സും ട്രാവിസ് ഹെഡ് 11 റണ്‍സും നേടി. സ്റ്റീവ് സ്മിത്ത് ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ഗോള്‍ഡന്‍ ഡെക്കായി. ഉസ്മാന്‍ ഖാജ 8 റണ്‍സിലും നതാന്‍ മക്‌സ്വീനി 10 റണ്‍സെടുത്തും പുറത്തായി. മാര്‍നസ് ലബ്യുഷെയ്ന്‍ 2 റണ്‍സാണ് നേടിയത്. മിച്ചല്‍ മാര്‍ഷിന് 6 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

ജയ്‌സ്വാള്‍ മുന്നില്‍ നിന്ന് നയിച്ചു

ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ മുന്നില്‍ നിന്ന് നയിച്ചത് യശ്വസി ജയ്‌സ്വാളാണ്. 297 പന്തില്‍ 15 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 161 റണ്‍സോടെ റെക്കോഡ് പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. കെ എല്‍ രാഹുല്‍ 77 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 201 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കായി.

ദേവ്ദത്ത് പടിക്കല്‍ നിലയുറപ്പിച്ചെങ്കിലും 25 റണ്‍സെടുത്ത് മടങ്ങി. റിഷഭ് പന്ത് നിരാശപ്പെടുത്തി. 1 റണ്‍സെടുത്ത റിഷഭ് ക്രീസില്‍ നിന്ന് കയറിക്കളിക്കവെ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ദ്രുവ് ജുറേല്‍ 1 റണ്‍സെടുത്ത് പുറത്തായി. ഇതോടെ 201ന് 1 വിക്കറ്റ് എന്ന നിലയില്‍ നിന്ന് 321ന് അഞ്ച് എന്ന നിലയിലേക്ക് ഇന്ത്യ വീണു.

കോലിയുടെ തിരിച്ചുവരവ്

ഇന്ത്യക്കായി വിരാട് കോലി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 143 പന്തില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ കോലി പുറത്താവാതെ 100 റണ്‍സ് നേടി. വാഷിങ്ടണ്‍ സുന്ദര്‍ 29 റണ്‍സ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 27 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 6 വിക്കറ്റിന് 487 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 534 റണ്‍സ് വിജയലക്ഷ്യം ഓസീസിന് മുന്നില്‍ വെക്കാനും ഇന്ത്യക്ക് സാധിച്ചു.

Story first published: Sunday, November 24, 2024, 6:06 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+