For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വെടിക്കെട്ടുമായി സൂര്യ, സൂപ്പര്‍ ഫിനിഷിങ്ങുമായി റിങ്കു, കംഗാരുക്കളെ തകര്‍ത്ത് ഇന്ത്യ

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ചരിത്ര ജയം. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 3 വിക്കറ്റിന് 208 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അനായാസം ഇന്ത്യ ജയിക്കേണ്ടിയിരുന്ന മത്സരത്തെ അവസാന പന്തിലേക്കെത്തിക്കാന്‍ ഓസീസിനായി.

എന്നാല്‍ ലാസ്റ്റ് ബോള്‍ സിക്‌സര്‍ പറത്തി റിങ്കു സിങ് ഇന്ത്യക്ക് ജയമൊരുക്കുകയായിരുന്നു.എന്നാല്‍ അവസാന പന്ത് നോബോളായതോടെ സിക്‌സര്‍ പരിഗണിക്കാതെ തന്നെ ഇന്ത്യ വിജയത്തിലേക്കെത്തി. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും (80) ഇഷാന്‍ കിഷനും (58) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ റിങ്കു സിങ് (22*) പുറത്താവാതെ നിന്നു. ഇതോടെ അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയ്ക്കുള്ളില്‍ സ്പിന്നര്‍മാരെ ഇറക്കി സൂര്യകുമാര്‍ യാദവ് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചു. രവി ബിഷ്‌നോയിയുടെ ആദ്യ ഓവറില്‍ സ്റ്റീവ് സ്മിത്തിന്റെ റിട്ടേണ്‍ ക്യാച്ച് ലഭിച്ചെങ്കിലും ബിഷ്‌നോയ്ക്ക് പിടിച്ചെടുക്കാനായില്ല. എന്നാല്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 31ല്‍ നില്‍ക്കവെ മാത്യു ഷോര്‍ട്ടിനെ രവി ബിഷ്‌നോയി പുറത്താക്കി. ഫുള്‍ ലെങ്ന്ത് പന്തില്‍ ഷോര്‍ട്ട് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുകൂടി സ്മിത്തും ജോഷ് ഇന്‍ഗ്ലിസും ചേര്‍ന്ന് റണ്‍സുയര്‍ത്തി. കൂട്ടുകെട്ട് 131ലെത്തി നില്‍ക്കനെ സ്മിത്ത് റണ്ണൗട്ടായി. 41 പന്ത് നേരിട്ട് എട്ട് ഫോറടക്കം 52 റണ്‍സാണ് സ്മിത്ത് നേടിയത്. പ്രസിദ്ധ് കൃഷ്ണയുടെ ത്രോയില്‍ മുകേഷ് കുമാറാണ് സ്മിത്തിനെ റണ്ണൗട്ടാക്കിയത്. ഒരുവശത്ത് തല്ലിത്തകര്‍ത്ത ഇന്‍ഗ്ലിസ് 47 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 9 ഫോറും 8 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഇന്‍ഗ്ലിസ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി ആഘോഷിച്ചത്.

50 പന്ത് നേരിട്ട് 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 110 റണ്‍സ് നേടിയ ഇന്‍ഗ്ലിസിനെ പ്രസിദ്ധ് കൃഷ്ണ യശ്വസി ജയ്‌സ്വാളിന്റെ കൈയിലെത്തിച്ചു. ഇന്‍ഗ്ലിസ് മടങ്ങുമ്പോള്‍ 17.2 ഓവറില്‍ 3ന് 180 എന്ന മികച്ച സ്‌കോറിലായിരുന്നു ഓസീസ്. ഓസ്‌ട്രേലിയക്കായി ടി20യില്‍ വേഗ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ ആരോണ്‍ ഫിഞ്ചിനൊപ്പമെത്താനും ഇന്‍ഗ്ലിസിനായി. രണ്ട് പേരും 47 പന്തിലാണ് സെഞ്ച്വറിയിലേക്കെത്തിയത്. ഡെത്തോവറില്‍ വലിയ വെടിക്കെട്ട് സൃഷ്ടിക്കാന്‍ ഓസീസിനായില്ല.

അവസാന ഓവറില്‍ മുകേഷ് കുമാര്‍ അഞ്ച് റണ്‍സ് മാത്രമാണ് വഴങ്ങിയത്. എങ്കിലും 20 ഓവറില്‍ 3 വിക്കറ്റിന് 208 എന്ന വമ്പന്‍ ടോട്ടല്‍ സൃഷ്ടിക്കാന്‍ ഓസീസിനായി. ഇന്ത്യക്കായി രവി ബിഷ്‌നോയിയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി.

rinku singh

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് റുതുരാജ് ഗെയ്ക്‌വാദിനെ തുടക്കത്തിലെ നഷ്ടമായി. ഒരു പന്ത് പോലും നേരിടാതെ റുതുരാജ് ഡയമണ്ട് ഡെക്കാവുകയായിരുന്നു. യശ്വസി ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തിലാണ് റുതുരാജിന് വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച ജയ്‌സ്വാളിനെ മാത്യു ഷോര്‍ട്ട് പുറത്താക്കി. 8 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 21 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.

മൂന്നാം വിക്കറ്റിലൊത്തുകൂടിയ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കൂട്ടുകെട്ട് 112ല്‍ നില്‍ക്കവെ ഇഷാന്‍ കിഷന്‍ (58) പുറത്തായി. 39 പന്ത് നേരിട്ട് 2 ഫോറും 5 സിക്‌സും പറത്തിയ ഇഷാനെ തന്‍വീര്‍ സങ്കയാണ് പുറത്താക്കിയത്. തിലക് വര്‍മ (12) പ്രതീക്ഷയോടെയാണ് തിളങ്ങിയത്. 2 ബൗണ്ടറി നേടിയ താരത്തെ സങ്കയാണ് മടക്കിയത്. ഒരുവശത്ത് സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് തുടര്‍ന്നു.

42 പന്ത് നേരിട്ട് 9 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 80 റണ്‍സുമായി സൂര്യകുമാര്‍ പുറത്താവുമ്പോള്‍ ഇന്ത്യ 17.4 ഓവറില്‍ 5 വിക്കറ്റിന് 194 എന്ന വിജയലക്ഷ്യത്തിന് തൊട്ടടുത്തെത്തിയിരുന്നു. അക്ഷര്‍ പട്ടേല്‍ 6 പന്ത് നേരിട്ട് 2 റണ്‍സുമായി മടങ്ങി. രവി ബിഷ്‌നോയ് റണ്ണൗട്ടായതോടെ ഇന്ത്യക്ക് ജയിക്കാന്‍ 2 പന്തില്‍ 2 റണ്‍സ് എന്ന നിലയിലേക്കെത്തി. അര്‍ഷ്ദീപ് സിങ്ങും റണ്ണൗട്ടായതോടെ അവസാന പന്തിലേക്ക് മത്സരമെത്തിയെങ്കിലും സിക്‌സറിലൂടെ റിങ്കു ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

പ്ലേയിങ് 11: ഇന്ത്യ- റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ

ഓസ്‌ട്രേലിയ- സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, ആരോണ്‍ ഹര്‍ഡി, മാര്‍ക്കസ് സ്‌റ്റോയിണിസ്, ടിം ഡേവിഡ്, മാത്യു വേഡ് (c), സീന്‍ അബോട്ട്, നതാന്‍ ഇല്ലിസ്, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, തന്‍വീന്‍ സന്‍ഗ

Story first published: Thursday, November 23, 2023, 16:06 [IST]
Other articles published on Nov 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+