Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഹാര്‍ദിക് ക്യാപ്റ്റനായാല്‍ സഞ്ജുവിനെ ഒതുക്കും! ടീമില്‍ പോലും കാണില്ല, പക വീട്ടും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരമാണ് സഞ്ജു സാംസണ്‍. പ്രകടനമികവുകൊണ്ടും ആരാധക പിന്തുണകൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ശ്രദ്ധേയ മുഖമായി സഞ്ജു തുടരുകയാണ്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കും സഞ്ജു എത്തിയിരിക്കുകയാണ്. ഇതോടെ ടി20 ലോകകപ്പില്‍ സഞ്ജുവിന് ഇടം ലഭിക്കുമെന്ന പ്രതീക്ഷകളും സജീവമായിരിക്കുകയാണ്. നിലവില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ നായകന്‍.

അതുകൊണ്ടാണ് സഞ്ജുവിന് ഇത്രയും പരിഗണന ലഭിക്കുന്നത്. എന്നാല്‍ ഹാര്‍ദിക് നായകനായാല്‍ സഞ്ജുവിന് ടീമില്‍ പോലും ഇടം ലഭിച്ചേക്കില്ല. ഇതിന് ചില കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. അത് സഞ്ജുവിനോട് ഹാര്‍ദിക്കിനുള്ള പകയാണ്. അവസാന ഐപിഎല്ലില്‍ ഹാര്‍ദിക്കും സഞ്ജുവും ഉടക്കിയിരുന്നു. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനായും ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സ് നായകനായുമാണ് അവസാന സീസണില്‍ കളിച്ചത്.

മത്സരത്തില്‍ സഞ്ജു ബാറ്റ് ചെയ്യുന്നതിനിടെ ഹാര്‍ദിക് സ്ലെഡ്ജ് ചെയ്തിരുന്നു. ഇതിന് റാഷിദ് ഖാനെ തുടര്‍ സിക്‌സുകള്‍ പായിച്ചാണ് സഞ്ജു പകരം വീട്ടിയത്. അന്ന് ഹാര്‍ദിക് നാണംകെട്ടിരുന്നു. ഇതിന്റെ കലിപ്പ് ഹാര്‍ദിക്കിന് സഞ്ജുവിനോടുണ്ട്. ഈ സംഭവത്തിന് ശേഷം ഹാര്‍ദിക്കും സഞ്ജുവും തമ്മില്‍ നല്ല ബന്ധമല്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഒതുക്കാന്‍ ഹാര്‍ദിക് ശ്രമം നടത്തുമെന്നുറപ്പാണ്. തന്നെ വളര്‍ത്തിയ രോഹിത് ശര്‍മയെപ്പോലും ഒതുക്കാന്‍ ഹാര്‍ദിക് മടികാട്ടുന്നില്ല.

അതുകൊണ്ടുതന്നെ സഞ്ജുവിനോടും ഹാര്‍ദിക് പകവീട്ടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഹാര്‍ദിക് പാണ്ഡ്യ നായകനായാല്‍ കൂടുതല്‍ അവസരം ഇഷാന്‍ കിഷനും ജിതേഷ് ശര്‍മക്കുമാവും ലഭിക്കുക. ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിച്ചാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നായകനെങ്കില്‍ സഞ്ജു ഒതുക്കപ്പെടുമെന്നുറപ്പാണ്. സഞ്ജുവിന്റെ ഇന്ത്യക്കൊപ്പമുള്ള ടി20 കണക്കുകള്‍ മോശമാണ്.

sanju samson

അതുകൊണ്ടുതന്നെ ടി20 ടീമില്‍ നിന്ന് സഞ്ജുവിനെ തഴയുക ഹാര്‍ദിക് നായകനായാല്‍ പ്രയാസമായിരിക്കില്ല. നിലവില്‍ ഹാര്‍ദിക് പരിക്കിന്റെ പിടിയിലാണ്. വരുന്ന ഐപിഎല്ലിലൂടെ ഹാര്‍ദിക് തിരിച്ചെത്തുമെന്നാണ് വിവരം. മികച്ച ഫിറ്റ്‌നസോടെ ഹാര്‍ദിക് ഓള്‍റൗണ്ട് മികവ് കാട്ടിയാല്‍ അദ്ദേഹം നായകസ്ഥാനത്തേക്കെത്താന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ സംബന്ധിച്ച് അഫ്ഗാന്‍ പരമ്പരയും ഐപിഎല്ലും നിര്‍ണ്ണായകമാണ്.

അഫ്ഗാന്‍ പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ സഞ്ജുവിന് മധ്യനിരയില്‍ അവസരം ലഭിക്കാനാണ് സാധ്യത. മൂന്ന് മത്സരത്തിലും മികവ് കാട്ടി ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അതിന് സാധിക്കാതെ വന്നാല്‍ സഞ്ജു തഴയപ്പെട്ടേക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി സഞ്ജുവുണ്ടാവും. കപ്പിലേക്കെത്തിക്കാനോ പ്ലേ ഓഫിലേക്കെത്തിക്കാനോ സാധിച്ചാല്‍ സഞ്ജുവിന് ദേശീയ ടീമിലും അത് ഗുണം ചെയ്‌തേക്കും.

അല്ലാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമായിരിക്കും. റിഷഭ് പന്ത് തിരിച്ചെത്തുന്നതിന് മുമ്പ് സഞ്ജുവിന് മികവ് തെളിയിച്ച് ടീമില്‍ സ്ഥാനം ഉറപ്പിക്കേണ്ടതായുണ്ട്. സ്ഥിരതയാണ് സഞ്ജുവിന്റെ പ്രശ്‌നം. അതിന് പരിഹാരം കാണാന്‍ ഐപിഎല്ലിലൂടെ അദ്ദേഹത്തിന് സാധിക്കണം. നിലവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരാണ് നിലവിലെ സഞ്ജുവിന്റെ വെല്ലുവിളികള്‍.

റിഷഭ് പന്ത് തിരിച്ചെത്തുമ്പോള്‍ പോരാട്ടം മുറുകും. ദ്രുവ് ജുറേല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്നുണ്ട്. വൈകാതെ ദേശീയ ടീമിലേക്കും എത്തിയേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ വലിയ പ്രകടനങ്ങള്‍ നടത്തുകയെന്നതാണ് സഞ്ജുവിന് മുന്നിലെ വെല്ലുവിളി. അതിന് സാധിക്കാതെ വന്നാല്‍ സഞ്ജു തഴയപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

Story first published: Wednesday, January 10, 2024, 20:24 [IST]
Other articles published on Jan 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+