Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ആദ്യ ടി20ക്ക് കോലിയില്ല, മൂന്നാം നമ്പറിലാര്? സഞ്ജുവിന് നിര്‍ണ്ണായക റോള്‍!

മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിന് മൊഹാലിയാണ് വേദിയാവുന്നത്. ടി20 ലോകകപ്പിവ് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. ഇടവേളക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുന്നുവെന്ന സവിശേഷതയും ഈ പരമ്പരക്കുണ്ടായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും വീണ്ടും ടി20യില്‍ ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ ആദ്യ ടി20 കളിക്കാന്‍ കോലിയുണ്ടാവില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തില്‍ നിന്ന് കോലി വിട്ടുനില്‍ക്കുകയാണ്. ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണിത്. കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന് കാത്തിരുന്നവരെല്ലാം നിരാശ പ്രകടിപ്പിച്ച് പോസ്റ്റുകള്‍ പങ്കുവെക്കുകയാണ്. കോലി മകള്‍ വാമികയുടെ ജന്മദിനം ആഘോഷിക്കാനാണ് ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ജനുവരി 11ന് കോലി-അനുഷ്‌ക ശര്‍മ ദമ്പതികളുടെ മകളായ വാമികയുടെ മൂന്നാം ജന്മദിനമാണ്. ഇതിന്റെ ആഘോഷത്തിനായാണ് കോലി വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ശേഷിക്കുന്ന രണ്ട് ടി20യില്‍ കോലി കളിക്കും. ആദ്യ മത്സരത്തില്‍ കോലിയുടെ അഭാവത്തില്‍ ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിച്ചേക്കും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ ഓപ്പണറാവുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിക്കഴിഞ്ഞു.

കോലിയുടെ അഭാവം ഇന്ത്യയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചേക്കില്ല. എന്നാല്‍ കോലിയുടെ ബാറ്റിങ് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയുണ്ടായി എന്ന് തന്നെ വേണം പറയാന്‍. സഞ്ജു സാംസണിന് ഇന്ത്യ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് പരമ്പരക്കില്ല. പരിക്കേറ്റ താരം വിശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ നാലാം നമ്പറില്‍ സഞ്ജു കളിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വിക്കറ്റ് കീപ്പര്‍ റോളില്‍ ജിതേഷ് ശര്‍മയും ടീമിലുണ്ട്.

virat kohli, rohit sharma

ഇഷാന്‍ കിഷന്‍ വിശ്രമം ആവശ്യപ്പെട്ടതിനാലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. സഞ്ജുവിന്റെ ടി20യിലെ കണക്കുകള്‍ മോശമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ സഞ്ജുവിനെക്കാള്‍ പ്രാധാന്യം നല്‍കുന്നത് ജിതേഷിനാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള വെടിക്കെട്ട് ഫിനിഷറാണ് ജിതേഷ്. അതുകൊണ്ടുതന്നെ ഇന്ത്യ ജിതേഷിന് പ്ലേയിങ് 11ല്‍ പ്രാധാന്യം നല്‍കി കളിക്കാനാണ് സാധ്യത കൂടുതല്‍. നാലാം നമ്പറില്‍ ഇന്ത്യ തിലക് വര്‍മയെ കളിപ്പിച്ചാല്‍ സഞ്ജു പുറത്തിരിക്കേണ്ടി വരും.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലകിനെ ബൗളറെന്ന നിലയിലും ടീമിന് ഉപയോഗിക്കാം. അതുകൊണ്ടുതന്നെ യുവതാരമായ തിലകിന് ഇന്ത്യ അവസരം നല്‍കിയേക്കും. മധ്യനിരയില്‍ റിങ്കു സിങ്ങിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. അവസരം മുതലാക്കി കസറാന്‍ റിങ്കുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ടി20 ലോകകപ്പ് വരാനിരിക്കെ ശിവം ദുബെ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ദുബെക്ക് സാധിക്കുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലും ദുബെ കൂടുതല്‍ അവസരം പ്രതീക്ഷിക്കുന്നു. ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ദുബെക്ക് പ്രതീക്ഷിച്ച അവസരങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ അഫ്ഗാന്‍ പരമ്പരയില്‍ അവസരം നല്‍കേണ്ടതായുണ്ട്. അവസാന ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ദുബെ തിളങ്ങിയിരുന്നു. ബൗളിങ്ങിലും ശ്രദ്ധിച്ചാല്‍ ദുബെക്ക് കൂടുതല്‍ അവസരം ഇന്ത്യന്‍ ടീമില്‍ ലഭിക്കുമെന്നുറപ്പാണ്.

നിലവില്‍ ഇന്ത്യയുടെ ടി20 പദ്ധതികളുടെ ഭാഗമാണ് ദുബെ. അഫ്ഗാന്‍ പരമ്പരയിലൂടെ യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള അവസരം ഇന്ത്യ തുറന്ന് കൊടുക്കേണ്ടതായുണ്ട്. ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ അഫ്ഗാന്‍ പരമ്പരയിലെ പ്രകടനം സ്വാധീനിക്കുമെന്നിരിക്കെ യുവതാരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമാണ്.

Story first published: Wednesday, January 10, 2024, 21:25 [IST]
Other articles published on Jan 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+