For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: അഫ്ഗാന്‍ ടി20യില്‍ കോലിയും രോഹിത്തും വേണ്ട, കാരണമുണ്ട്- അറിയാം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്ക് തയ്യാറെടുക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ടി20 പരമ്പരയാണിത്. ഇതിന് ശേഷം ഐപിഎല്‍ നടക്കാനുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന് ലോകകപ്പിന് മുമ്പ് മറ്റ് ടി20 പരമ്പരകളില്ല. അഫ്ഗാനെതിരായ പരമ്പരയിലൂടെ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ടീമിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണെന്നാണ് വിവരം.

ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായതിനാല്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പിനിറങ്ങാനാണ് സാധ്യത. അതുകൊണ്ടുതന്നെ രോഹിത്തും കോലിയും ടി20 പരമ്പര കളിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ അഫ്ഗാന്‍ പരമ്പര രോഹിത്തും കോലിയും കളിക്കാതിരിക്കുന്നതാണ് നല്ലത്. ഇരുവരും അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നതാണ്. യുവതാരങ്ങള്‍ക്കായി കോലിയും രോഹിത്തും ടി20യില്‍ നിന്ന് വഴിമാറിക്കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഇരുവരും ഒരു ടി20 മത്സരം പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. 2022ലെ ടി20 ലോകകപ്പിന് ശേഷം യുവതാരങ്ങള്‍ക്കാണ് ഇന്ത്യ ടി20യില്‍ കൂടുതല്‍ അവസരം നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അഫ്ഗാന്‍ പരമ്പരയിലും ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.

രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്തേക്ക് വരുമ്പോള്‍ യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവരിലൊരാള്‍ക്ക് ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടി വരും. ഇന്ത്യ ഭാവി മുന്നില്‍ക്കണ്ട് യുവതാരങ്ങളെ ടി20യില്‍ പിന്തുണക്കേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ രോഹിത്തിനേയും കോലിയേയും ടി20 ടീമിലേക്ക് തിരിച്ചുവിളിക്കേണ്ടതില്ലെന്ന് തന്നെ പറയാം. നിലവിലെ യുവതാരങ്ങള്‍ക്ക് ഇന്ത്യക്കായി ടി20യില്‍ മികവ് കാട്ടാന്‍ സാധിക്കുന്നുണ്ട്.

Yashasvi Jaiswal

അതുകൊണ്ടുതന്നെ ഇത്തരമൊരു മാറ്റം ഇപ്പോള്‍ കൊണ്ടുവരേണ്ടതായില്ല. രണ്ടാമത്തെ കാര്യം ഇന്ത്യ ബാക്കപ്പ് താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയമാണിത്. പല സ്ഥാനങ്ങളിലും ഇന്ത്യക്ക് ബാക്കപ്പ് താരങ്ങളില്ല. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദ് ബാക്കപ്പാണ്. താരത്തിന് ടി20 ലോകകപ്പിന് മുമ്പ് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ഇഷാന്‍ കിഷനെ ബാക്കപ്പ് ഓപ്പണറായി പരിഗണിച്ചേക്കും. താരത്തിനും അവസരം നല്‍കണം. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി മികച്ച ഓള്‍റൗണ്ടര്‍മാരേയും ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്.

ഇന്ത്യ രോഹിത്തിനേയും കോലിയേയും ടീമിലേക്ക് തിരിച്ചുവിളിക്കുന്നതിലും നല്ലത് ബാക്കപ്പ് താരങ്ങളെ വളര്‍ത്തുന്നതാണ്. അതാണ് ഇന്ത്യയുടെ ഭാവിക്ക് നല്ലത്. കോലിയും രോഹിത്തും ഇപ്പോള്‍ വിശ്രമമെടുത്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് വേണ്ടത്. അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ബാസ്‌ബോള്‍ ശൈലികൊണ്ട് ഞെട്ടിക്കാന്‍ വരുന്ന ഇംഗ്ലണ്ടിനെ നേരിടാന്‍ മികച്ച മുന്നൊരുക്കം ഇന്ത്യക്കാവശ്യമാണ്.

പ്രധാന ബാറ്റ്‌സ്മാന്‍മാരായ രോഹിത്തും കോലിയും ടി20യിലേക്ക് ശ്രദ്ധ നല്‍കാതെ ടെസ്റ്റിലേക്ക് ശ്രദ്ധ നല്‍കേണ്ടതാണ്. ഇംഗ്ലണ്ടിനോട് പരമ്പര കൈവിട്ടാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലും ഇന്ത്യയെ അത് കാര്യമായി ബാധിക്കും. കൂടാതെ തട്ടകത്തില്‍ പരമ്പര കൈവിട്ടാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായി മാറുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഇന്ത്യ രോഹിത്തിനും കോലിക്കും ടി20 പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കി ടെസ്റ്റിലേക്ക് കൂടുതല്‍ പിന്തുണക്കേണ്ടതാണ്.

ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് നടക്കുന്നത്. അവിടുത്തെ സാഹചര്യം യുവതാരങ്ങള്‍ക്ക് വലിയ സുപരിചിതമല്ല. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങളായ രോഹിത്തും കോലിയും ടി20 ലോകകപ്പ് കളിക്കുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക.

Story first published: Friday, January 5, 2024, 17:17 [IST]
Other articles published on Jan 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+