IND vs AFG: ഗംഭീര്‍ മണ്ടന്‍ കോച്ച്!! ഗില്‍ തീര്‍ത്തത് സഞ്ജുവിനോടുള്ള ദേഷ്യം? ആരാധകരോഷം
ന്യൂചണ്ഡീഗഡ്: അഫ്ഗാനിസ്താനുമായുള്ള ഏക ടെസ്റ്റില്‍ മറുനാടന്‍ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നുമൊഴിവാക്കിയതിനെതരേ വന്‍ ആരാധകരോഷം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരുന്ന അദ്ദേഹം ഉറപ്പായും ടീമില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ ദേവ്ദത്തിനെ തഴഞ്ഞ ഇന്ത്യ പകപം സായ് സുദര്‍ശനില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. നേരത്തേ ടെസ്റ്റില്‍ അവസരം നല്‍കിയപ്പോള്‍ ശരാശരി പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഇടം കൈയന്‍ ബാറ്റര്‍. എന്നിട്ടും ദേവ്ദത്തിനു അവസരം നല്‍കാതിരുന്ന ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്.

വന്‍ വിമര്‍ശനം
' ആഭ്യന്തര ക്രിക്കറ്റിലെ നമ്പറുകള്‍ ചവറ്റുകുട്ടയിലേക്ക് എറിയുകയാണ്. ഇന്ത്യക്കുവേണ്ടി കളിക്കാന്‍ ദേവ്ദത്ത് പടിക്കല്‍ എന്തുചെയ്യണം? 'മോശം' ആഭ്യന്തര നമ്പറുകള്‍ ഉണ്ടായിരുന്നിട്ടും സായ് സുദര്‍ശന്‍ എങ്ങനെയാണ് ടീമില്‍ എത്തിയത്? ഓഹ്, ഓറഞ്ച് ക്യാപ്.
2025-26ലെ ഈ ആഭ്യന്തര സീസണില്‍ ദേവദത്ത് പടിക്കല്‍-
വിഎച്ച്ടിയില്‍ 725 റണ്‍സ്, 90.6 ശരാശരി.
രഞ്ജി ട്രോഫിയില്‍ 532 റണ്‍സ്, 66.5 ശരാശരി.
SMATല്‍ 309 റണ്‍സ്, 61.8 ശരാശരി, 167.02 സ്‌ട്രൈക്ക് റേറ്റ്'.
'ദേവദത്ത് പടിക്കല്‍ ഇല്ലേ? 11 കളിക്കാരില്‍ 6 ഗുജറാത്ത് ടൈറ്റന്‍സ് കളിക്കാര്‍. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍, മാനവ് സുതാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ. എംഐ ക്വാട്ടയില്‍ നിന്ന് ടീം ഇന്ത്യ ജിടി ക്വാട്ടയിലേക്ക്'.
' ഇത് വളരെ പ്രകടമായ പക്ഷപാതമാണ്. ഇത് IND vs AFG അല്ല, GT vs AFG ആണ്. ടീമില്‍ ദേവ്ദത്ത് പടിക്കലും NKR ഉം ഇല്ല. പടിക്കലിന് പകരം അവര്‍ക്ക് എങ്ങനെ സായിയെ തിരഞ്ഞെടുക്കാന്‍ കഴിയും? '.
'ബുദ്ധിശൂന്യനായ ഗൗതം ഗംഭീര്‍ ആഭ്യന്തര ക്രിക്കറ്റില്‍ തെളിയിച്ചു കഴിഞ്ഞ മാച്ച് വിന്നറായ ദേവ്ദത്ത് പടിക്കലിനെ പോലെയൊരു താരത്തിനു പകരം സായ് സുദര്‍ശന് അവസരം നല്‍കിയിരിക്കുകയാണ്. പ്രകടനങ്ങളും സ്ഥിരതയുമെല്ലാം അവഗണിക്കപ്പെടുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും'.

'ശുഭ്മന്‍ ഗില്‍ അതു തന്നെ ചെയ്തിരിക്കുന്നു. സഞ്ജു സാംസണിനോടുള്ള ദേഷ്യമാണ് മറ്റൊരു മലയാളിയായ ദേവ്ദത്ത് പടിക്കലിനോടു അദ്ദേഹം തീര്‍ത്തത്. പകരം ഗുജറാത്ത് ടൈറ്റന്‍സിലെ ഓപ്പണിങ് പങ്കാളിയും കൂട്ടുകാരനുമായ സായ് സുദര്‍ശനു അവസരം നല്‍കിയിരിക്കുന്നു. ഇതു നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടതുമാണ്'.
' ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു INDvAFG ഒരു ഐപിഎല്‍ ടീമില്‍ നിന്ന് ഒരു ഇലവനില്‍ 6 കളിക്കാര്‍. അടുത്തത് എന്താണ്, ടി20യില്‍ പിബികെഎസ് ഇലവന്‍? ദേവദത്ത് പടിക്കലിന് മുന്നില്‍ സായ് സുദര്‍ശന്‍ കളിക്കുന്നതിന്റെ ഗുണമെന്താണ്? യോഗ്യതയില്ലാത്ത ഒരു ബിസിനസ്സ് മനസ്സുള്ള ഒരാള്‍ ഇന്ത്യയുടെ ക്യാപ്റ്റനാകുമ്പോള്‍ ഇതാണ് സംഭവിക്കുന്നത് '- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
പ്ലെയിങ് 11
ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാനവ് സുതാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
അഫ്ഗാനിസ്ഥാന്‍- സെദിഖുള്ള അതെടല്‍, റഹ്മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫ്‌സര്‍ സസായി (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നംഗേയലിയ ഖരോട്ടെ, സിയാവുര്‍ റഹ്മാന്‍ ഷരീഫി, മുഹമ്മദ് സലീം സാഫി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
