Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഏകദിനം ഇന്ത്യ തൂത്തുവാരുമോ? ടോപ്‌സ്‌കോറര്‍ രോഹിത്തല്ല!! എഐ പ്രവചനമിങ്ങനെ

ധരംശാല: മൂന്നു ദിവസം മാത്രം നീണ്ട ഏക ടെസ്റ്റിനു ശേഷം ഇനി ഏകദിനത്തിലാണ് ഇന്ത്യയും അഫ്ഗാനിസ്താനും കൊമ്പുകോര്‍ക്കുക. മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു ശനിയാഴ്ച തുടക്കമാവുകയാണ്. പകലും രാത്രിയുമായിട്ടാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുക.

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

ടെസ്റ്റിലേതു പോലെ തന്നെ ഏകദിനത്തിലും ആധികാരിക പ്രകടനം തന്നെയാവും ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ ലക്ഷ്യമിടുക. ഈ പരമ്പരയില്‍ വിജയം ആര്‍ക്കൊപ്പമാവുമെന്നും ആരാവും ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നും പ്രവചിച്ചിരിക്കുകയാണ് ഗൂഗിളിന്റെ എഐ ടൂളായ ജെമിനൈ.

INDIAN TEAM

ഇന്ത്യക്കു തന്നെ

ടെസ്റ്റിനു പിറകെ ഏകദിനത്തിലും അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്നുമാണ് ജെമിനൈ പ്രവചനം. ഇതിനുള്ള പ്രധാനപ്പെട്ട കാരങ്ങളും വിശദീകരിക്കുന്നുണ്ട്.

ഹോംഗ്രൗണ്ട് ആനുകൂല്യം- ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യമാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ ഫേവറിറ്റാക്കുന്ന ഒരു ഘടകം. ന്യൂ ചണ്ഡീഗഡില്‍ സമാപിച്ച ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ടെസ്റ്റിന്റെ ഫലവും ഇതു അടിവരയിടുന്നതാണ്.

IND vs AFG: 2 പേര്‍ക്ക് 10ല്‍ 10!! 5ലും താഴെ രണ്ടു പേര്‍, ഏക ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്

IND vs AFG: 2 പേര്‍ക്ക് 10ല്‍ 10!! 5ലും താഴെ രണ്ടു പേര്‍, ഏക ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്

നേര്‍ക്കുനേര്‍ ആധിപത്യം- ഏകദിനത്തിലെ നേര്‍ക്കുമേര്‍ കണക്കുകളെടുത്താലും അഫ്ഗാനിസ്താനെതിരേ ഇന്ത്യയുടെ വ്യക്തമായ ആധിപത്യം കാണാന്‍ സാധിക്കും. ഔദ്യോഗിക ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ അഫ്ഗാന്‍ ഇതുവരെയും ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല. നാലു ഏകദിനങ്ങളിലാണ് ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. മൂന്നെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒരു കളി ടൈയിലും കലാശിച്ചു.

ടീമിന്റെ കരുത്ത്- ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും ടീമുകളെ താരതമ്യം ചെയ്യുമ്പോള്‍ വലിയ അന്തരം നമുക്കു കാണാന്‍ സാധിക്കും. ഫിറ്റ്‌നസ് വീണ്ടെടുത്ത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ കൂടുതല്‍ അപകടകാരികളായിട്ടുണ്ട്. ഫിറ്റ്‌നസ് ക്ലിയറന്‍സ് കിട്ടിയാല്‍ ഇതിഹാസ താരം രോഹിത് ശര്‍മയും കളിക്കാനിറങ്ങും.

ടോപ്‌സ്‌കോറര്‍ പ്രവചനം

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ റണ്‍വേട്ടക്കാരനായി മാറുക ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലായിരിക്കുമെന്നാണ് ജെമിനൈ പ്രവചനം. ഐപിഎല്ലിനിടെയേറ്റ പരിക്കു കാരണം ഇതിഹാസ ബാറ്ററും റണ്‍മെഷീനുമായ വിരാട് കോലി ഏകദിന പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇതു ഗില്‍ ടോപ്‌സകോററാവാനുള്ള സാധ്യതകളും വര്‍ധിപ്പിക്കുന്നു.

ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം അദ്ദേഹം മിന്നുന്ന ഫോമിലാണ്. അഫ്ഗാനിസ്താനെതിരേ നേരത്ത നടന്ന ഏക ടെസ്റ്റില്‍ 126 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു ഗില്‍. ഏകദിന ക്രിക്കറ്റിലും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് വളരെ മികച്ചതാണെന്നു കാണാം.

SHUBMAN GILL

അതേസമയം, ഗില്‍ അല്ലെങ്കില്‍ ടോപ്‌സ്‌കോററായേക്കാവുന്ന അപ്രതീക്ഷിത താരങ്ങള്‍ കെഎല്‍ രാഹുലും അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുര്‍ബാസുമായിരിക്കുമെന്നും ജെമിനൈ പ്രവചിക്കുന്നു. നേരത്തേ നടന്ന ടെസ്റ്റിലെ സെഞ്ച്വറിക്കു (100) ശേഷമാണ് രാഹുലിന്റെ വരവ്.

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

ഗുര്‍ബാസാവട്ടെ അഫ്ഗാന്‍ നിരയിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്ററുമാണ്. പവര്‍പ്ലേയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരേ കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിക്കാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും.

ഇന്ത്യന്‍ ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ* (ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്. അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ.

Story first published: Tuesday, June 9, 2026, 17:27 [IST]
Other articles published on Jun 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+