Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ജഡ്ഡു + അശ്വിന്‍, അതാണ് സുതാര്‍!! 23 കാരനെ സ്‌പെഷ്യലാക്കുന്നത് ഈ കാര്യം

ന്യൂചണ്ഡീഗഡ്: റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു പുതിയൊരു താരോദയത്തെ കൂടി ലഭിച്ചിരിക്കുന്നു- രാജസ്ഥാനില്‍ നിന്നുള്ള 23കാരനായ മാനവ് സുതാര്‍. വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നാട്ടുകാരന്‍ കൂടിയായ ഓള്‍റൗണ്ടര്‍ നല്‍കിയിരിക്കുന്നത്.

അഫ്ഗാനിസ്താനുമായുള്ള ഏക ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ട് ഇന്നിങ്‌സിനും 300 റണ്‍സിനും ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചവരില്‍ ഒരാള്‍ സുതാറാണ്. രണ്ടിന്നിങ്‌സുകളിലായി അദ്ദേഹം വീഴ്ത്തിയത് ഏഴു വിക്കറ്റുകളാണ്.

MANAV SUTHAR

ആദ്യ ഇന്നിങ്‌സില്‍ 22 ഓവറില്‍ 10ഉം മെയ്ഡനാക്കിയ സുതാര്‍ വെറും 33 റണ്‍സ് വിട്ടുകൊടുത്ത് പിഴുതത് ആറു വിക്കറ്റുകളാണ്. 1.50 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റിലാണിത്. രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് കൂടി അദ്ദേഹം സ്വന്തം പേരിലേക്കു ചേര്‍ക്കുകയും ചെയ്തു. കളിയിലെ താരവും സുതാര്‍ തന്നെ. എന്താണ് യഥാര്‍ഥത്തില്‍ സുതാറിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്? ഇതേക്കുറിച്ച് നോക്കാം.

സൂപ്പര്‍ ജോടിയില്ലാതെ ഇന്ത്യ

റെഡ് ബോള്‍ ക്രിക്കറ്റില്‍ ദീര്‍ഘകാലം ഐക്കണുകളായി വിലസിയ ഇതിഹാസ ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമില്ലാതെ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ കളിച്ച മല്‍സരമാണിത്. അശ്വിന്‍ ക്രിക്കറ്റില്‍ നിന്നും ഇതിനകം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ജഡേജയ്ക്കു ഇന്ത്യ വിശ്രമം നല്‍കുകയായരുന്നു.

ഇതാണ് അഫ്ഗാനിസ്താനായുള്ള അപ്രധാനമായ ഏക ടെസ്റ്റില്‍ പുതുമുഖ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ മാനവ് സുതാറിനെയും ഹര്‍ഷ് ദുബെയെയും ഉള്‍പ്പെടുത്താന്‍ കാരണം. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടു പേര്‍ക്കും ടീമിലക്കു വഴി തുറന്നത്. പക്ഷെ അരങ്ങേറാന്‍ ഭാഗ്യമുണ്ടായത് സുതാറിനായിരുന്നു.

ഇടംകൈയന്‍ സ്പിന്നര്‍ ഈ അവസരം ശരിക്കും മുതലാക്കുകയും ചെയ്തിരിക്കുകയാണ്. ഇനി വരാനിനിരിക്കുന്ന ടെസ്റ്റുകളിലും സുതാറിനെ ഇനി നമുക്കു ഉറപ്പായും സ്‌ക്വാഡില്‍ പ്രതീക്ഷിക്കുകയും ചെയ്യാം.

അരങ്ങേറ്റ ടെസറ്റില്‍ തന്നെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച പത്താമത്തെ ഇന്ത്യന്‍ ബൗളറും കൂടിയാണ് അദ്ദേഹം. നരേന്ദ്ര ഹിര്‍വാനിക്കു (8/61) ശേഷം അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികടനവുമാണ് സുതാറിന്റേത്.

സുതാര്‍ സ്‌പെഷ്യലാവുന്നതെങ്ങനെ?

ടെസ്റ്റ് ക്രിക്കറ്റില്‍ അക്ഷര്‍ പട്ടേലില്‍ നിന്നും ഇന്ത്യ മുന്നോട്ടു പോയിക്കഴിഞ്ഞു. രവീന്ദ്ര ജഡേജയ്ക്കാവട്ടെ ബൗളിങില്‍ പഴയ മൂര്‍ച്ചയും കണിശതയുമില്ല. കുല്‍ദീപ് യാദവ് റിസ്റ്റ് സ്പിന്നറാണ്. വാഷിങ്ടണ്‍ സുന്ദറാവട്ടെ വലംകൈയന്‍ ഓഫ് സ്പിന്നറുമാണ്. അതിനാല്‍ തന്നെ മാനവ് സുതാറിനെ പോലെയൊരു ബൗളര്‍ ഇന്ത്യക്കു ഇപ്പോള്‍ ഇല്ലെന്നു തന്നെ പറയാം.

ജഡേജയുയായി സുതാറിനെ താരതമ്യം ചെയ്താല്‍ രണ്ടു പേരും ഇടംകൈയന്‍മാരാണെന്നു കാണാം. പക്ഷെ യാഥാര്‍ഥ്യം എന്താണെന്നാല്‍ രണ്ടു പേരും വ്യത്യസ്ത ബൗളര്‍മാരാണെന്നതാണ് യാഥാര്‍ഥ്യം.

MANAV SUTHAR

ഏറെക്കുറെ ഒരേ വേഗതയിലാണ് ജഡ്ഡുവും സുതാറും പന്തെറിയുന്നത്. വേഗതയ്‌ക്കൊപ്പം ആര്‍ അശ്വിനെ പോലെ ബോള്‍ ടേണ്‍ ചെയ്യാനും സാധിക്കുന്നതാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നത്.

സുതാറിനു ജഡേജയേക്കാള്‍ ഉയരമുള്ളതിനാല്‍ ഉയര്‍ന്ന ബൗളിങ് ആക്ഷനുമാണുള്ളത്. ഇതു കാരണം ബോളില്‍ കൂടുതല്‍ റെവല്യൂഷന്‍ സൃഷ്ടിക്കാനും സാധിക്കും. അതു വഴി കൂടുതല്‍ സ്പിന്നും ബൗളര്‍ക്കു ലഭിക്കുകയും ചെയ്യും. സുതാറിനെ സംബന്ധിച്ച് ബോള്‍ സ്പിന്‍ ചെയ്യിക്കണമെങ്കില്‍ ടേണിങ് ട്രാക്കുകള്‍ തന്നെ ആവശ്യമില്ലെന്നു ചുരുക്കം.

സുതാറിന്റെ സ്റ്റോക്ക് സ്പീഡെന്നത് മണിക്കൂറില്‍ 90 കിമിയാണ്. ഇതേ വേഗതയില്‍ എറിയുന്നതിനൊപ്പം ബോള്‍ ടേണും കൂടി ചെയ്താല്‍ ക്രീസിലുള്ള ബാറ്റര്‍ വെള്ളം കൂടിക്കുകയും ചെയ്യും. ഇതു അദ്ദേഹത്തെ കൂടുതല്‍ അപകടകാരിയുമാക്കുന്നു. സുതാര്‍ വളരെ പരമ്പരാഗതമായ രീതിയില്‍ പന്തെറിയുന്ന ഇടംകൈയന്‍ സ്പിന്നറാണ്. ഈ ഐപിഎല്‍ യുഗത്തില്‍ ഇങ്ങനെയുള്ളവര്‍ അപൂര്‍വ്വവുമാണ്.

Story first published: Monday, June 8, 2026, 17:05 [IST]
Other articles published on Jun 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+