For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ഇന്ത്യ അനായാസം ജയിച്ചേനെ, വില്ലനായത് സഞ്ജുവോ? ടി20 ലോകകപ്പ് സീറ്റ് കിട്ടുമോ?

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആവേശകരമായ ജയമാണ് നേടിയെടുത്തത്. രണ്ട് സൂപ്പര്‍ ഓവറുകള്‍ക്കൊടുവിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. 212 റണ്‍സെടുത്തിട്ടും അഫ്ഗാനെ പ്രതിരോധിക്കാന്‍ ഇന്ത്യക്കായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. രണ്ട് സൂപ്പര്‍ ഓവര്‍ വരെ മത്സരം നീട്ടിയെന്നത് അഫ്ഗാന്റെ പോരാട്ടവീര്യം തന്നെയാണ്. ഇന്ത്യയുടെ ജയത്തിലും അഫ്ഗാന്റെ പോരാട്ടവീര്യം തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു.

എന്നാല്‍ ഇന്ത്യ ആദ്യ സൂപ്പര്‍ ഓവറിലേക്കെത്താതെ തന്നെ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യക്കതിന് സാധിക്കാതെ പോയതില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണാണ്. സഞ്ജുവിന്റെ മോശം പ്രകടനത്തില്‍ നിരാശയില്‍ രൂക്ഷ വിമര്‍ശനം താരത്തിനെതിരേ ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ജയം വൈകിപ്പിച്ചത് സഞ്ജുവാണോ?. അല്ലെന്ന് പറയാം. രോഹിത് ശര്‍മയുടെ പിഴവാണ് ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ജയം നിഷേധിച്ചത്.

ബംഗളൂരുവിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നല്ല പിന്തുണ ലഭിക്കാറുണ്ട്. ടേണുള്ള പിച്ചാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്നറെ ആദ്യ പവര്‍പ്ലേയില്‍ ഉപയോഗിക്കണമായിരുന്നു. കുല്‍ദീപ് യാദവ് അനുഭവസമ്പന്നനായ സ്പിന്നറാണ്. വാഷിങ്ടണ്‍ സുന്ദര്‍ ഇക്കോണമി കാത്ത് പന്ത് എറിയുകയും ചെയ്തു. ഇവരിലൊരാള്‍ക്ക് ഇന്ത്യ പന്ത് നല്‍കണമായിരുന്നു. എന്നാല്‍ പേസര്‍ മുകേഷ് കുമാറിന് പന്ത് നല്‍കാനുള്ള തീരുമാനമാണ് ആദ്യ സൂപ്പര്‍ ഓവറിലെ ഇന്ത്യയുടെ ജയം നിഷേധിച്ചത്.

എന്നാല്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ ഈ പിഴവ് നികത്തുകയും രവി ബിഷ്‌നോയ്ക്ക് പന്ത് നല്‍കുകയും അനായാസമായി ജയിക്കുകയും ചെയ്തു. ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ഈ പിഴവ് മനസിലാക്കാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. സഞ്ജു സാംസണ്‍ രണ്ട് തവണ ബാറ്റുചെയ്തപ്പോഴും ഡെക്കായി എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. താരത്തിന് ടി20 ലോകകപ്പിലെ സീറ്റിനോട് അടുക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്.

rohit sharma

എന്നാല്‍ ഇത് വേണ്ടവിധം ഉപയോഗിക്കാന്‍ സഞ്ജുവിനായില്ല. വിക്കറ്റ് തുടര്‍ച്ചയായി വീണുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഞ്ജു അല്‍പ്പം കൂടി ക്ഷമ കാട്ടണമായിരുന്നു. എന്നാല്‍ മോശം ഷോട്ടിന് ശ്രമിച്ച സഞ്ജു വിക്കറ്റ് തുലക്കുകയായിരുന്നു. പിന്നാലെ എത്തിയ റിങ്കു സിങ് രോഹിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കുകയും ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിക്കുകയും ചെയ്തു. അവസരം ഉപയോഗിക്കാന്‍ സഞ്ജു സാംസണിന് അറിയില്ല എന്നതാണ് വസ്തുത.

ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഷോര്‍ട്ട് ബോളായിരുന്നു. പുള്‍ഷോട്ടിന് ശ്രമിച്ചാണ് അദ്ദേഹം മടങ്ങിയത്. മികച്ച ടൈമിങ് കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കാതെ പോവുകയായിരുന്നു. സൂപ്പര്‍ ഓവറിലും സഞ്ജു നിരായുധനായി. ഇനി ടി20 ലോകകപ്പ് കളിക്കുക സഞ്ജുവിന് പ്രയാസമായിരിക്കുമെന്ന് പറയാം. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ശക്തമായ മത്സരം നടക്കവെയാണ് സഞ്ജു രണ്ട് തവണ ഡെക്കിന് പുറത്തായത്. ഇനി ഐപിഎല്ലില്‍ മികവ് കാട്ടിയാലും സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുക പ്രയാസമായിരിക്കും.

ഇഷാന്‍ കിഷനെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. സഞ്ജു സാംസണിനായി ഇനി ആരാധകര്‍ മുറവിളി കൂട്ടേണ്ടതില്ലെന്ന് തന്നെ പറയാം. ഇന്ത്യയോട് അഫ്ഗാന്‍ ഇത്രയും മികച്ച പോരാട്ടം കാഴ്ചവെക്കുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ നിലവാര്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആവേശ് ഖാനെല്ലാം തല്ലുകൊള്ളിയായി മാറി. ശിവം ദുബെയെ ഇന്ത്യ ഓള്‍റൗണ്ടറായി പരിഗണിക്കാന്‍ ഇനി മടിക്കും.

കാരണം പന്തുകൊണ്ട് തല്ലുകൊള്ളിയാണ് താരം. അവസാന രണ്ട് ടി20യിലും ദുബെ നന്നായി തല്ലുവാങ്ങി. ഇന്ത്യയുടെ ജയം വൈകിയതില്‍ സഞ്ജുവിനെ മാത്രം വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് പറയാം. ഇന്ത്യക്ക് അനായാസ ജയം നേടാനാവാതെ പോയതിന്റെ കാരണം ബൗളര്‍മാരുടെ നിലവാരത്തകര്‍ച്ചയാണ്. സഞ്ജുവിലേക്ക് മാത്രം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയായ നിലപാടല്ലെന്ന് തന്നെ പറയാം.

Story first published: Thursday, January 18, 2024, 14:08 [IST]
Other articles published on Jan 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+