Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സ്‌ട്രൈക്ക് റേറ്റ് 200!!, കത്തിക്കയറി വൈഭവ്, പക്ഷെ ആ നേട്ടം ഒരു 6 അകലെ മിസ്സ്

ദാംബുള്ള: ശ്രീങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി ഇടിവെട്ട് ഇന്നിങ്‌സ് കാഴ്ചവച്ചിരിക്കുകയാണ് കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. നേരത്തേ ലങ്കയുമായുള്ള ആദ്യ കളിയില്‍ നിരാശപ്പെടുത്തിയതിന്റെ (12 ബോളില്‍ 14) ക്ഷീണം 15കാരന്‍ ഈ കളിയില്‍ തീര്‍ക്കുകയായിരുന്നു.

അഫ്ഗാനിസ്താന്‍ എ ടീമുമായുള്ള ടൂര്‍ണമെന്റിലെ രണ്ടാമത്തെ മാച്ചിലാണ തിലക് വര്‍മ നയിച്ച ഇന്ത്യക്കു വേണ്ടി വൈഭവ് മിന്നിച്ചത്. ആദ്യ കളിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ത്രില്ലിങ് വിജയം കൊയ്ത ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്.

VAIBHAV SOORYAVANSHI

photocredit/BCCI

വൈഭ് വെടിക്കെട്ട്

അഫ്ഗാനിതാന്‍ എ ടീമുമായി ദാംബുള്ളയില്‍ നടന്ന കളിയില്‍ തന്റെ തനതു അഗ്രസീവ് ശൈലിയിലുള്ള ബാറ്റിങാണ് വൈഭവ് സൂര്യവംശി കാഴ്ചവച്ചത്. പക്ഷെ സീനിയര്‍ ടീമിനൊപ്പം ആദ്യത്തെ ഫിഫ്റ്റിയെന്ന കൗമാര താരത്തിന്റെ സ്വപ്‌നം ഒരു സിക്‌സ് മാത്രമകലെ പൊലിയുകയായിരുന്നു.

പ്രഭ്‌സിമ്രന്‍ സിങിനോടൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ വൈഭവ് 44 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്. ഇതിനായി വെറും 22 ബോളുകള്‍ മാത്രമേ 15 കാരനു വേണ്ടി വന്നുള്ളൂവെന്നതാണ് ഏറ്റവും ശ്രദ്ധേയായ കാര്യം.

ഏകദിനത്തിലും ടി20 ശൈലിയില്‍ ബാ്റ്റ് വീശിയ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 200 ആയിരുന്നു. ഒമ്പതു ഫോറുകള്‍ പായിച്ചെങ്കിലും തന്റെ ട്രേഡ്മാര്‍ക്കായ സിക്‌സറുകളില്‍ ഒന്നു പോലും വൈഭവിനു നേടാന്‍ സാധിച്ചതുമില്ല.

ഈ മല്‍സരത്തില്‍ മുഹമ്മദ് ഇബ്രാഹിമാണ് അഫ്ഗാനിസ്താനു വേണ്ടി ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. കഴിഞ്ഞ കളിയിലേതു പോലെ ആദ്യം സ്‌ട്രൈക്ക് നേരിട്ടത് പ്രഭ്‌സിമ്രന്‍ തന്നെ. സിംഗിളുമായി അദ്ദേഹം അക്കൗണ്ട് തുറക്കുകയും ചെയ്തു.

തുടര്‍ന്നു വൈഭവിന്റെ ഊഴമായിരുന്നു. തുടരെ രണ്ടാമത്തെ മാച്ചിലും ഫോറിലൂടോ താരം അക്കൗണ്ടും തുറന്നു. ഷോര്‍ട്ട് ബോളിനെ എക്‌സ്ട്രാ കവറിലൂടെയാണ് ബൗണ്ടറിയിലേക്കു പായിച്ചത്. അടുത്ത ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഇത്തവ കവര്‍ ഏരിയയിലൂടെയാണ് ബോള്‍ ചീറിപ്പാഞ്ഞത്.

അബ്ദുള്ള അഹമ്മദ്‌സായ് എറിഞ്ഞ നാലാം ഓവറിലും വൈഭവ് രണ്ടു ഫോറുകള്‍ കണ്ടെത്തി. രണ്ടാമത്തെയും അഞ്ചാമത്തെയും ബോളുകളിലാണിത്. തൊട്ടടുത്ത ഓവറില്‍ ഇബ്രാഹിമിനെ വീണ്ടും തുടരെ രണ്ടു ഫോറുകളുമായി വൈഭവ് ശിക്ഷിച്ചു. അഹമ്മദ്‌സായിയുടെ അടുത്ത ഓവറിലും താരത്തിന്റെ ഇരട്ട ഫോറുകള്‍ കണ്ടു. ഏഴാം ഓവറിലായിരുന്നു വൈഭവിന്റെ അവസാന ഫോര്‍.

VAIBHAV PRABHSIMRAN

അഫ്ഹാന്‍ ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും വിറപ്പിച്ച താരത്തിനു പക്ഷെ അര്‍ഹിച്ച ഫിഫ്റ്റി കുറിക്കാനായില്ല. എട്ടാം ഓവറിലെ ആദ്യ ബോളില്‍ അഹമ്മദ്‌സായിയാണ് വൈഭവിനെ മടക്കിയത്.

ബാക്ക്ഫൂട്ടില്‍ അശ്രദ്ധമായ ഷോട്ടിനു ശ്രമിച്ച് എഡ്ജായ വൈഭവിനെ വിക്കറ്റ് കീപ്പര്‍ ഇഷാഖ് റഹീമി പിടികൂടുകയായിരുന്നു. ഇതോടെ അവിശ്വസനീയതയോടെ നിന്ന താരം നിരാശനായി ക്രീസ് വിടുകയും ചെയ്തു.

ഇന്ത്യ എ പ്ലെയിങ് 11

വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ (ക്യാപ്റ്റന്‍), ആയുഷ് ബഡോണി, സൂര്യന്‍ഷ് ഷെഡ്ഗെ, അര്‍ഷാദ് ഖാന്‍, വിപ്രജ് നിഗം, അനുകുല്‍ റോയ്, അന്‍ഷുല്‍ കാംബോജ്.

Story first published: Thursday, June 11, 2026, 12:24 [IST]
Other articles published on Jun 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+