IND vs AFG: തിലക് മണ്ടന്‍ ക്യാപ്റ്റന്‍!! സഞ്ജു നയിച്ചാല്‍ ഇന്ത്യ ജയിച്ചേനെ, ആരാധകരോഷം
ദാംബുള്ള: വമ്പന്‍ താരനിരയുണ്ടായിട്ടും ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ അഫ്ഗാനിസ്താനോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്കു രൂക്ഷ വിമര്‍ശനം. സോഷ്യല്‍ മീഡിയിയിലാണ് ആരാധകര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചത്.
മഴയെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്ക്‌പ്പെട്ട കളിയില്‍ 349 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ നേടിയിട്ടും ഇന്ത്യന്‍ ടീം തോറ്റുവെന്നതാണ് ആരാധകരോഷം ഇരട്ടിയാക്കിയത്. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയപ്രകാരം നാലു റണ്‍സിന്റെ അപ്രതീക്ഷിത ജയമാണ് അഫ്ഗാന്‍ കൈക്കലാക്കിയത്.

25.5 ഓവറില്‍ അഫ്ഗാന്‍ എ ടീം രണ്ടു വിക്കറ്റിനു 177 റണ്‍സില്‍ നില്‍ക്കവെ മഴയെ തുടര്‍ന്ന് മല്‍സരം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ സമയത്തു ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന് 174 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഇതോടെ അവരെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.
തിലക് എയറില്‍
സോഷ്യല്‍ മീഡിയയില്‍ നിരവധി ഇന്ത്യന്‍ ആരാധകരാണ് എ ടീം ക്യാപ്റ്റന്‍ തിലക് വര്‍മയ്‌ക്കെതിരേ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തു വന്നത്. ടി20യില്‍ അടുത്തിടെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട തിലക് ഈ റോളിനു പറ്റില്ലെന്നു ബിസിസിഐക്കു ഇപ്പോള്‍ ബോധ്യമുണ്ടായി കാണുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ചില ആരാധകരാവട്ടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു വേണ്ടി വാദിച്ചും രംഗത്തു വന്നിരിക്കുകയാണ്. ഇപ്പോള്‍ മല്‍സരങ്ങളൊന്നുമില്ലാതെ വിശ്രമത്തിലായിട്ടും എ ടീമിലേക്കു സഞ്ജുവിനെ വിളിക്കാതിരുന്നത് അനീതിയാണെന്നും അദ്ദേഹം ക്യാപ്റ്റനായിരുന്നെങ്കില്‍ അഫ്ഗാനിസ്താനുമായുള്ള കളിയില്‍ ടീം ജയിച്ചേനെയെന്നും പലരും കുറിക്കുന്നു.
'സഞ്ജു സാംസണിന്റെ കീഴില്‍ ഇന്ത്യ എ എതിരാളികളെ തമാശയ്ക്ക് വേണ്ടി വൈറ്റ് വാഷ് ചെയ്യുമായിരുന്നു, പക്ഷേ ഈ അജിത് അഗാര്‍ക്കര്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടു പോലുമില്ല, സഞ്ജുവിനെ പോലെ കഴിവ് തെളിയിച്ച ഒരാളുണ്ടായിട്ടും അദ്ദേഹത്തെ അവഗണിച്ച് തിലക് വര്‍മയെ പോലുള്ള കളിക്കാരന്‍ ഇന്ത്യ എ ടീമിനെ നയിച്ചാല്‍ സംഭവിക്കുന്നത് ഇതായിരിക്കും'.
'തിലക് ടുക് ടുക് വര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ എ ടീം കുഞ്ഞന്മാരായ അഫ്ഗാനിസ്താന്‍ എ ടീമിനോടു തോറ്റിരിക്കുകയാണ്. നേരത്തേ ആദ്യത്തെ മല്‍സരത്തിലും തിലകിനു കീഴില്‍ കളിയിയുടെ ഭൂരിഭാഗവും ഇന്ത്യ പരാജയ ഭീതിയിലായിരുന്നു.
ശ്രീലങ്ക അവസാന മൂന്നു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെയാണ് ഇന്ത്യ എ ടീം കഷ്ടിച്ച് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ ആ മാച്ചും തിലകും സംഘവും തോല്‍ക്കുമായിരുന്നു. രണ്ടു മല്‍സരങ്ങളിലും വളരെ സ്ലോ ബാറ്റിങാണ് തിലക് കാഴ്ചവയ്ക്കുകയും ചെയ്തത്'.

Screenshot/X
'വൈഭവ് സൂര്യവംശി- 200 സ്‌ട്രൈക്ക് റേറ്റില്‍ 44 റണ്‍സ്
പ്രഭ്‌സിമ്രന്‍ സിംഗ് - 120 സ്‌ട്രൈക്ക് റേറ്റില്‍ 84 റണ്‍സ്
സൂര്യാന്‍ഷ് ഷെഡ്‌ഗെ- 150 സ്‌ട്രൈക്ക് റേറ്റില്‍ 40 റണ്‍സ്
റണ്‍ചേസില്‍ അഫ്ഗാനിസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് എങ്ങനെയായിരുന്നുവെന്ന് നോക്കൂ.
അതേസമയം അടുത്ത ഇന്ത്യന്‍ ടി20 ക്യാപ്റ്റനും ഏകദിനത്തില്‍ വിരാട് കോലിയുടെ പകക്കാരനായി ഗൗതം ഗംഭീര്‍ കാണുകയും ചെയ്യുന്ന തിലക് വര്‍മയുടെ സ്‌ട്രൈക്ക് റേറ്റ് 100 പോലുമില്ല'.
'തിലക് വര്‍മ മണ്ടന്‍ ക്യാപ്റ്റനാണ്. അല്ലെങ്കില്‍ ഇത്ര നല്ലൊരു എ ടീമിനെ ലഭിക്കുന്നതിനൊപ്പം 350നടുത്ത് റണ്‍സ് അടിച്ചെടുത്തിട്ടും ഇന്ത്യ തോല്‍ക്കുമോ? ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മാച്ചും ഇന്ത്യ പൊട്ടേണ്ടതായിരുന്നു.
ലങ്ക അന്നു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് അതു കളഞ്ഞു കുളിക്കുകയായിരുന്നു. ശ്രേയസ് അയ്യരുടെ ഡെപ്യൂട്ടിയായി തിലകിനെ വൈസ് ക്യാപ്റ്റനാക്കിയത് അബദ്ധമാണ്. പകരം ഈ റോള്‍ അര്‍ഹിക്കുന്നത് സഞ്ജു സാംസണാണ്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

