Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: 2 പേര്‍ക്ക് 10ല്‍ 10!! 5ലും താഴെ രണ്ടു പേര്‍, ഏക ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്

ന്യൂചണ്ഡീഗഡ്: പ്രതീക്ഷിക്കപ്പെട്ടതു പോലെ അഫ്ഗാനിസ്താനുമായുള്ള ഏക ടെസ്റ്റില്‍ വളരെ അനായാസം ജയിച്ചുകയറിയിരിക്കുകയാണ് ടീം ഇന്ത്യ. തീര്‍ത്തും ഏകപക്ഷീയമായി ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് എതിരാളികളെ ഇന്നിങ്‌സിനും 300 റണ്‍സിനും ഇന്ത്യ തകര്‍ത്തുവിട്ടത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇന്ത്യന്‍ ആധിപത്യമാണ് മല്‍സരത്തില്‍ കണ്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റിന് 564 റ്ണ്‍സില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ അഫ്ഗാന് രണ്ടിന്നിങ്‌സുകളിലും 200 റണ്‍സ് പോലും തികയ്ക്കാനായില്ല. 152, 112 സ്‌കോറുകള്‍ക്കു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഈ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുട റേറ്റിങ് എങ്ങനെയാണെന്നു നോക്കാം.

SHUBMAN GILL

ഭൂരിഭാഗം പേരും മിന്നിച്ചു

ഇന്ത്യന്‍ നിരയില ഭൂരിഭാഗം പേരും അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റില്‍ മിന്നുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. ഇലവനിലെ ഒമ്പതു പേരുടെയും റേറ്റിങ് അഞ്ചിനു മുകളിലാണെന്നു കാണാം. ഒരു ടീമെന്ന നിലയില്‍ ഇന്ത്യയുടെ പ്രകടനം എത്ര മാത്രം സമഗ്രമായിരുന്നെന്നു അടിവരയിടാന്‍ ഇതു തന്നെ ധാരാളമാണ്.

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

10ല്‍ പത്തും റേറ്റിങുള്ള രണ്ടു പേരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഒരാള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണെങ്കില്‍ രണ്ടാമന്‍ അരങ്ങേറ്റം മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ മാനവ് സുതാറാണ്. ഈ ടെസ്റ്റിലെ കണ്ടെത്തലെന്നു തന്നെ 23 കാരനായ സുതാറിനെ നമുക്കു വിളിക്കാം.

ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ ഒന്നുമുള്‍പ്പെടെ ഏഴു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ബാറ്റിങില്‍ 28 റണ്‍സും സംഭാവന ചെയ്യാന്‍ താരത്തിനായിരുന്നു. ഗില്ലിന്റെ കാര്യമെടുത്താല്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും അദ്ദേഹം ഒരുപോലെ തിളങ്ങി. 126 റണ്‍സോടെ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായതും അദ്ദേഹമാണ്.

സുതാറും ഗില്ലും കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന റേറ്റിങുള്ള മറ്റു രണ്ടു പേര്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും പേസര്‍ പ്രസിദ്ധ് കൃഷ്ണയുമാണ്. രാഹുലിന്റേത് 9.5ഉം പ്രസിദ്ധിന് ഒമ്പതുമാണ് റേറ്റിങ്. ഗില്ലിനെ കൂടാതെ ഈ മല്‍സരത്തില്‍ സെഞ്ച്വറി കുറിച്ച മറ്റൊരാള്‍ രാഹുലാണ് (100). ടീമിനി ശക്തമായ അടിത്തറയിടാന്‍ സഹായിച്ചതും അദ്ദേഹമാണ്. മികച്ച രണ്ടു കൂട്ടുകെട്ടുകളിലും രാഹുല്‍ പങ്കാളിയായി.

ആദ്യ ഹോം ടെസ്റ്റില്‍ കളിച്ച പ്രസിദ്ധ് രണ്ടിന്നിങ്‌സുകളിലും നന്നായി പന്തെറിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. റിഷഭ് പന്തിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും റേറ്റിങ് 10ല്‍ എട്ടു വീതമാണ്.

വൈസ് ക്യാപ്റ്റന്‍സിയുടെ ഭാഗമില്ലാതെ കളിച്ച റിഷഭ് 81 റണ്‍സുമായി ബാറ്റിങില്‍ തിളങ്ങി. പക്ഷെ അര്‍ഹിച്ച സെഞ്ച്വറി മാത്രം തികയ്ക്കാനായില്ല. ബാറ്റിങിലെ മികച്ച പ്രകടനത്തിനൊപ്പം വിക്കറ്റിനു പിന്നിലും വളരെ സജീവമായിരുന്നു അദ്ദേഹം.

വാഷിങ്ടണ്‍ ആദ്യ ഇന്നിങ്‌സില്‍ അപാജിത ഫിഫ്റ്റിക്കൊപ്പം (52*) രണ്ടാമിന്നിങ്‌സ് ബൗളിങില്‍ നാലു വിക്കറ്റുകളുമായി വീണ്ടും സാന്നിധ്യമറിയിച്ചു. പക്ഷെ ബൗളിങില്‍ വാഷി ഇനിയും മെച്ചപ്പെടാനുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

കുല്‍ദീപ് യാദവിന്റെയും മുഹമ്മദ് സിറാജിന്റെയും റേറ്റിങ് ഏഴു വീതവും സായ് സുദര്‍ശന്റേത് ആറുമാണ് റേറ്റിങ്. ആദ്യ ഇന്നിങ്‌സില്‍ ബൗളിങ് പാളിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റുകളുമായി കുല്‍ദീപ് മികച്ച തിരിച്ചുവരവാണ് നടത്തിയത്.

MANAV SUTHAR

സിറാജില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കണ്ടില്ല. രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. രണ്ടാമിന്നങ്‌സില്‍ കുറേക്കൂടി മികച്ച ലൈനിലും ലെങ്ത്തിലും സിറാജ് ബൗള്‍ ചെയ്യുന്നതും കണ്ടു.

സായ് 81 റണ്‍സുമായി ബാറ്റിങില്‍ സംഭാവന നല്‍കിയെങ്കിലും കന്നി ടെസ്റ്റ് സെഞ്ച്വറിക്കുള്ള അവസരം വീണ്ടും പാഴാക്കി. ബാറ്റിങില്‍ പലപ്പോഴും അത്ര ആധിപത്യമുള്ള ഷോട്ടുകളായിരുന്നില്ല താരം കളിക്കുകയും ചെയ്തത്.

വന്‍ ഫ്‌ളോപ്പുകള്‍

ഇന്ത്യന്‍ നിരയിലെ വന്‍ ഫ്‌ളോപ്പുകളെന്നു വിളിക്കാവുന്നവര്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മധ്യനിരയില്‍ ബാറ്റ് ചെയ്ത ധ്രുവ് ജുറേലുമാണ്. രണ്ടു പേരുടെയും റേറ്റിങ് വെറും മൂന്നു വീതം മാത്രം. 24 റണ്‍സ് മാത്രമെടുത്ത ജയ്‌സ്വാള്‍ ലെഗ് സൈഡിലേക്കു പോയ ഒരു ബോളില്‍ മോശം ഷോട്ടിനു ശ്രമിച്ചാണ് ഔട്ടായത്.

ജുറേലാവട്ടെ ബാറ്റിങില്‍ തിളങ്ങാനുള്ള നല്ലൊരു അവസരം നഷ്ടപ്പെടുത്തി. ആറാം നമ്പറില്‍ കളിച്ച അദ്ദേഹം 20 ബോളില്‍ 19 റണ്‍സെടുത്ത ശേഷം ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.

Story first published: Monday, June 8, 2026, 18:21 [IST]
Other articles published on Jun 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+