For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ഓള്‍റൗണ്ട് ഷോ, വമ്പന്‍ റെക്കോഡുമായി ദുബെ- തലപ്പത്ത് യുവരാജ് സിങ്

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് ഇന്ത്യ അഫ്ഗാനെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 15 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് ജയം നേടിയെടുത്തത്. ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് ശിവം ദുബെയുടെ ഓള്‍റൗണ്ട് പ്രകടനമാണ്. 40 പന്തില്‍ 60 റണ്‍സോടെ പുറത്താവാതെ നിന്ന ദുബെ ഒരു വിക്കറ്റും നേടി.

അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ദുബെ കസറിയത്. ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ദുബെ മികച്ച പ്രകടനത്തോടെ കൈയടി നേടുകയും ചെയ്തു. ഇതോടെ വമ്പനൊരു റെക്കോഡിലേക്കുമെത്താന്‍ ദുബെക്ക് സാധിച്ചിരിക്കുകയാണ്. ഇന്ത്യക്കായി രു ടി20 മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും വിക്കറ്റും നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ദുബെ എത്തിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയും ഒരു തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്.

രണ്ട് തവണ ഈ നേട്ടത്തിലേക്കെത്തിയ വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ടെന്നതാണ് കൗതുകം. അപൂര്‍വ്വമായി മാത്രം പന്തെറിഞ്ഞിട്ടുള്ള കോലിക്ക് രണ്ട് തവണ ഈ നേട്ടത്തിലേക്കെത്താനായി. മൂന്ന് തവണ ഈ നേട്ടത്തിലേക്കെത്തിയ യുവരാജ് സിങ്ങാണ് തലപ്പത്ത്. എന്തായാലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി ദുബെ മാറിക്കഴിഞ്ഞു. അടുത്ത യുവരാജ് സിങ് എന്ന വിശേഷണത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ദുബെ.

എന്നാല്‍ റണ്‍സ് നന്നായി വഴങ്ങുകയും സ്ഥിരതയില്ലാതെ വരുകയും ചെയ്തതോടെ ദുബെയെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞു. ഏറെ നാള്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ദുബെ അവസാന ഐപിഎല്ലിലെ ഗംഭീര പ്രകടനത്തോടെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. സിഎസ്‌കെയുടെ മധ്യനിരയില്‍ ദുബെ കസറി. സ്പിന്നിനെ നന്നായി നേരിടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരത്തിന് മികച്ച കായിക ശേഷിയുണ്ട്.

shivam dube, rinku singh

അതുകൊണ്ടുതന്നെ വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളിലേക്കടക്കം ദുബെ എത്തിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍. എന്നാല്‍ ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് വളരെ പ്രശ്‌നമാണ്. ഇടക്കിടെ പരിക്കേല്‍ക്കുന്ന ഹാര്‍ദിക് നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഐപിഎല്ലിലൂടെയാണ് താരം തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഹാര്‍ദിക്കിന് മികച്ച ബാക്കപ്പ് താരത്തെ ഇന്ത്യ പരിഗണിക്കേണ്ടതായുണ്ട്.

അത് ദുബെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ദുബെക്ക് വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടേണ്ടതായുണ്ട്. മികച്ച എതിരാളികളെത്തുമ്പോള്‍ തല്ലുകൊള്ളിയായ ബൗളറായി ദുബെ മാറുമെന്നതാണ് പ്രശ്‌നം. ഇന്ത്യന്‍ നിരയില്‍ പന്ത് ചെയ്യാനറിയാവുന്ന ബാറ്റ്‌സ്മാന്‍മാര്‍ കുറവാണ്. അതുകൊണ്ടുതന്നെ ദുബെക്കും തിലക് വര്‍മക്കും ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സാധ്യത.

ഇന്ത്യക്കായി യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സഞ്ജു സാംസണെ പുറത്തിരുത്തി ഇന്ത്യ ജിതേഷ് ശര്‍മയെ കളിപ്പിച്ചത് വെറുതെയായില്ല. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ താരത്തിന് സാധിക്കുന്നു. 20 പന്തില്‍ 31 റണ്‍സാണ് ജിതേഷ് നേടിയത്. ഇതില്‍ അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടും. ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ജിതേഷ് ധൈര്യം കാട്ടുന്നു. എന്നാല്‍ തിലക് വര്‍മ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്.

22 പന്തില്‍ 26 റണ്‍സാണ് തിലകിന് നേടാനായത്. ശുബ്മാന്‍ ഗില്ലിന്റെ ടി20യിലെ ഭാവിയും സുരക്ഷിതമല്ല. യശ്വസി ജയ്‌സ്വാള്‍ മികവ് കാട്ടുന്നതിനാല്‍ ശുബ്മാന്‍ ഗില്ലിന് കാര്യങ്ങള്‍ പ്രയാസമാണ്. മികച്ച യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നത് ടീമിന്റെ പ്രതീക്ഷകള്‍ സജീവമാക്കുകയാണ്. അഫ്ഗാന്‍ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും യുവതാരങ്ങള്‍ക്ക് തിളങ്ങാനാവുമോയെന്നത് കണ്ടറിയാം.

Story first published: Friday, January 12, 2024, 8:00 [IST]
Other articles published on Jan 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+