IND vs AFG: ഗംഭീരം ഗില്‍, ഇടിവെട്ട് ഇഷാനും!!! അഫ്ഗാനെ തീര്‍ത്ത് പരമ്പര ഇന്ത്യക്ക്
ലഖ്‌നൗ: ഇന്ത്യ പടുത്തുയര്‍ത്തിയ റണ്‍മല കയറാനാവാതെ കിതച്ചുവീണ് അഫ്ഗാനിസ്താന്‍. തീര്‍ത്തും ഏകപക്ഷീയമായി മാറിയ രണ്ടാം ഏകദിനനത്തില്‍ 170 റണ്‍സിന്റെ ആധികാരിക വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കിയിരിക്കുകയാണ് ഇന്ത്യ. അവസാന മല്‍സരം ശനിയാഴ്ച നടക്കും.
റണ്‍മഴ കണ്ട എകാന സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. കാരണം 403 റണ്‍സിന്റെ അപ്രാപ്യമായ കൂറ്റന്‍ ലക്ഷ്യമാണ് അഫ്ാന് മുന്നില്‍ ഇന്ത്യ വച്ചത്. റണ്‍ചേസില്‍ അവര്‍ എത്ര ദൂരം പോവുമെന്നതു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ.

അദ്ഭുതങ്ങളൊന്നും നടന്നില്ല. കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരനായ റഹ്മാനുള്ള ഗുര്‍ബാസ് (33 ബോളില്‍ 41) മടങ്ങിയപ്പോള്‍ തന്നെ അഫ്ഗാന്റെ മുനയൊടിഞ്ഞു കഴിഞ്ഞിരുന്നു. ഒടുവില്‍ 44.3 ഓവറില്‍ 232 റണ്‍സില്‍ അവരുടെ പേരാട്ടം അവസാനിക്കുകയും ചെയ്തു.
റഹ്മത്ത് ഷായാണ് (79) അഫ്ഗാന്റെ ടോപ്‌സ്‌കോററായത്. 89 ബോളില്‍ എട്ടു ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. സെദിഖുള്ള അടെല്‍ 42 റണ്‍സും നേടി. 33 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുടങ്ങിയതാണ് ഗുര്‍ബാസിന്റെ അഗ്രസീവ് ഇന്നിങ്‌സ്.
ഇന്ത്യക്കു വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍ തുടരെ രണ്ടാമത്തെ മാച്ചിലും മൂന്നു വിക്കറ്റുകളോടെ ബൗളിങില്‍ മികച്ചുനിന്നു. അര്‍ഷ്ദീപ് സിങും മൂന്നു വിക്കറ്റുകളെടുത്തു അരങ്ങേറ്റ മല്‍സരം കളിച്ച പ്രിന്‍സ് യാദവ് രണ്ടു വിക്കറ്റുകളും വീഴ്ത്തി.
ഗില്‍, ഇഷാന്‍ വിളയാട്ടം
ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒരു ബോള്‍ ബാക്കിനില്‍ക്കെയാണ് 402 റണ്‍സെന്ന വലിയ ടോട്ടലില്‍ പുറത്തായത്. 430-440 റണ്‍സെങ്കിലും വാരിക്കൂട്ടാന്‍ ടീമിനു സാധിച്ചേനെ. പക്ഷെ അവസാന 10 ഒാവറിലെ സ്ലോ ബാറ്റിങും തുടരെ വിക്കറ്റുകള്‍ വീണതുമെല്ലാം ടീമിനെ 402 റണ്‍സിലൊതുക്കുകയായിരുന്നു.
തുടരെ രണ്ടാമത്തെ കളിയിലും ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ശുഭ്മന്‍ ഗില്‍ 154 റണ്‍സോടെ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഏകദിന ടീമിലേക്കുള്ള രണ്ടാം വരവിലെ ആദ്യ സെഞ്ച്വറി കുറിച്ച ഇഷാന്‍ കിഷനും (125) ബാറ്റിങിലെ ഹീറോയായി.

110 ബോളില്‍ 22 ഫോറുകളും രണ്ടു സിക്‌സറും ഗില്ലിന്റെ മാരത്തണ്‍ ഇ്ന്നിങ്‌സിലുണ്ടായിരുന്നു. ഇഷാനാവട്ടെ വെറും 79 ബോളിലാണ് 125ലെത്തിയത്. 14 ഫോറുകളും ഏഴു സിക്‌സറുകളും ഇന്നിങ്‌സിനു തിളക്കം കൂട്ടി. 48 റണ്‍സെടുത്ത രോഹിത് ശര്‍മയും ടീം ടോട്ടലിലേക്കു നിര്‍ണായക സംഭാവന നല്‍കി.
മൂന്നാം വിക്കറ്റില്‍ ഗില്‍- ഇഷാന്‍ സഖ്യത്തിന്റെ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് മല്‍സരം അഫ്ഗാനില്‍ നിന്നും തട്ടിയകറ്റിയത്. 140 ബോളില്‍ ഈ ജോടി വാരിക്കൂട്ടിയത് 224 റണ്‍സാണ്. 37ാം ഓവറില്‍ ഇഷാന്‍ മടങ്ങുമ്പോള്‍ ടീം ടോട്ടലില്‍ 320 റണ്‍സുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ഇന്ത്യയുടെ വിക്കറ്റുകള്‍ തുരുതുരാ വീണു കൊണ്ടിരുന്നു. ഇതോടെ പ്രതീക്ഷിച്ചതു പോലെ മല്‍സരം ഫിനിഷ് ചെയ്യാനും ഇന്ത്യക്കായില്ല.
ടോസിനു ശേഷം അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുള്ള ഷാഹിദി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളും അവസാന മാച്ചിലെ ടീമില്‍ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു.
നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഒഴിവാക്കിയ ശേഷം പകരം യശസ്വി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം പുതുമുഖ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ടീമിലേക്കു കൊണ്ടുവന്നു. അഫ്ഗാന്‍ ടീമിലും മൂന്നു മാറ്റങ്ങളാണ് വരുത്തിയത്.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അതെല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ദര്‍വീഷ് റസൂലി, റാഷിദ് ഖാന്‍, നംഗേയലിയ ഖരോട്ടി, അല്ലാ ഗസന്‍ഫര്‍, മുഹമ്മദ് സലീം സാഫി, ബിലാല്‍ സമി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

