IND vs AFG: സഞ്ജുവെങ്കില്‍ ഇത്രയും അബദ്ധം കാണിക്കില്ല!! കീപ്പിങില്‍ ഇഷാന് ചീത്തവിളി
ധരംശാല: മഴ രസംകൊല്ലിയായ ആദ്യ ഏകദിന മല്‍സരത്തില്‍ ഇന്ത്യക്കു 25 ഓവറില്‍ 195 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് അഫ്ഗാനിസ്താന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട അഫ്ഗാന്‍ ഒരു ബോള്‍ ശേഷിക്കെ 194 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.
ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസിന്റെ (51 ബോളില്‍ 102) സെഞ്ച്വറിയാണ് അഫ്ഗാനെ 200നടുത്ത് നേടാന്‍ സഹായിച്ചത്. എട്ടു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഗുര്‍ബാസിനെ മാറ്റി നിര്‍ത്തിയാല്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (27), അസ്മത്തുള്ള ഒമര്‍സായ് (26) എന്നിവര്‍ മാത്രമേ അഫ്ഗാന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയുള്ളൂ.

ഈ മല്‍സരത്തില്‍ കെഎല്‍ രാഹുലിനു പകരം ഇന്ത്യക്കു വിക്കറ്റ് കീപ്പിങ് റോള്‍ ഏറ്റെടുത്ത ഇഷാന്‍ കിഷന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങളും നേരിടുകയാണ് അദ്ദേഹം. റിവ്യു എടുക്കുന്നതില്‍ വന്‍ പരാജയമായ ഇഷാന്‍ സ്റ്റംപിങിലും പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല.
ഇഷാന്റെ പിഴവുകള്‍
ഈ മല്‍സരത്തില്‍ വെറും 12 ഓവറില്‍ തന്നെ വിലപ്പെട്ട രണ്ടു റിവ്യുകളും ഇന്ത കളഞ്ഞുകുളിച്ചിരുന്നു. ഇതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇഷാന്‍ കിഷന്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും രണ്ടാമത്തെയും അവസാനത്തെയും റിവ്യു എടുക്കാന്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ നിര്‍ബന്ധിച്ചത് ഇഷാനാണ്.
കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ ആദ്യത്തെ റിവ്യു പാഴാക്കിയിരുന്നു. അരങ്ങേറ്റ മല്‍സരം കളിച്ച യുവ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ രണ്ടാം ഓവറിലെ അവസാനത്തെ ബോളിലാണിത്. സെദിഖുള്ള അതെലിനെതിരായ ബ്രാറിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ അംപയര്‍ തള്ളുകയായിരുന്നു.
തുടര്‍ന്നു റിവ്യു എടുക്കണോ, വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ ഗില്‍ നിന്നപ്പോള്‍ ഇഷാന്റെ അഭിപ്രായം നിര്‍ണായകമായി. പക്ഷെ റിവ്യു എടുത്തപ്പോഴാണ് അബദ്ധം മനസ്സിലായത്. ലെഗ് സ്റ്റംപിന് പുറത്താണ് ബോള്‍ പിച്ച് ചെയ്‌തെന്നു വ്യക്തമായതോടെ റിവ്യു തള്ളപ്പെട്ടു.
12ാം ഓവറില്‍ രണ്ടാമത്തെയും റിവ്യു കൂടി ഇന്ത്യ പാഴാക്കി. ഇത്തവണ ഇതിനു കാരണക്കാരനായത് ഇഷാന്‍ തന്നെയാണ്. 12ാം ഓവറിലെ നാലാമത്തെ ബോളില്‍ റഹ്മാനുള്ള ഗുര്‍ബാസിനെതിരേ വാഷിങ്ടണ്‍ സുന്ദറിന്റെ എല്‍ബിഡബ്ല്യു അപ്പീലാണ് അംപയര്‍ തള്ളിയത്.
എന്നാല്‍ റിവ്യു എടുക്കാന്‍ ഏറ്റവുമധികം താല്‍പ്പര്യം കാണിച്ചത് ഇഷാനായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഗില്‍ റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ റീപ്ലേയില്‍ ബോള്‍ പിച്ച് ചെയ്ത ശേഷം ലെഗ് സ്റ്റംപിന് പുറത്തേക്കായിരിക്കും പോവുന്നതെന്നു തെളിഞ്ഞതോടെ ആ റിവ്യു കൂടി പാഴായി.
അരങ്ങേറ്റ മല്‍സരം കളിച്ച ഹര്‍ഷ് ദുബെയെറിഞ്ഞ എട്ടാം ഓവറിലെ അവസാന ബോളില്‍ റഹ്മാനുള്ള ഗുര്‍ബാസിനെതിരേയുള്ള ഒരു സ്റ്റംപിങ് അവസരവും ഇഷാന് മുതലാക്കാനായില്ല.
ബോളെടുത്ത ശേഷം സ്റ്റംപിങിനു വേഗത കുറഞ്ഞതാണ് ഗുര്‍ബാസിനെ കാല്‍ ക്രീസിലേക്കു തിരികെ വയ്ക്കാന്‍ സഹായിച്ചത്. കുറേക്കൂടി ചടുലമായ സ്റ്റംപിങ് നടത്തിയിരുന്നെങ്കില്‍ ഉറപ്പുള്ള വിക്കറ്റായിരുന്നു ഇത്. രക്ഷപ്പെട്ട ശേഷം സെഞ്ച്വറ കുറിച്ചാണ് ഗുര്‍ബാസ് പിന്നീട് ക്രീസ് വിട്ടത്.
വന്‍ വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇഷാന്‍ കിഷന്‍ നേരിടുന്നത്. അദ്ദേഹത്തിനു പകരം സഞ്ജു സാംസണിനെ കളിപ്പിച്ചിരുന്നെങ്കില്‍ ഇത്രയും അബദ്ധങ്ങള്‍ സംഭവിക്കില്ലായിരുന്നെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

screenshot/X
'ഇഷാന്‍ കിഷന് പകരം എംഎസ് ധോണിയായിരുന്നു ഈ കളിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എങ്കില്‍ റഹ്മാനുള്ള ഗുര്‍ബാസ് രണ്ടു തവണയെങ്കിലും സ്റ്റംപിങ് ചെയ്യപ്പെടുമായിരുന്നു'.
'ആദ്യം ഒരു എളുപ്പമുള്ള റിവ്യൂ കോള്‍ മിസ് ചെയ്തു, പിന്നീട് ഈ സ്റ്റമ്പിങും ഇഷാന്‍ കിഷന്‍ മിസ് ചെയ്തു, അത്രയും സമയത്തിനുള്ളില്‍ എംഎസ് ധോണി അദ്ദേഹത്തെ നാലു തവണ സ്റ്റമ്പ് ചെയ്യും. കെഎല്‍ രാഹുല്‍ പോലും എളുപ്പത്തില്‍ ഇതു സ്റ്റംപിങ്് ചെയ്യുമായിരുന്നു. രാഹുല്‍ ഉള്ളപ്പോള്‍ ഇഷാന്‍ എന്തിനാണ് കീപ്പിങ് നടത്തുന്നതെന്ന് മനസ്സിലാവുന്നില്ല'.
'കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി കളിക്കുന്നില്ല, ഫലം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ആദ്യം, ഇന്ത്യ ഒരു റിവ്യൂ പാഴാക്കി. പിന്നീട്, ബാറ്റര്‍ പുറത്തായപ്പോള്‍, ഇഷാന്‍ കിഷനും രോഹിത് ശര്‍മയും റിവ്യൂ എടുത്തില്ല, കാരണം ഇന്‍സൈഡ് എഡ്ജ് ഉണ്ടെന്ന് അവര്‍ കരുതി'.
'വിക്കറ്റ് കീപ്പിങില്‍ ഇഷാന്‍ കിഷന്‍ തിക പരാജയം. സഞ്ജു സാംസണെ കളിപ്പിച്ചിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. എംഎസ് ധോണി കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും ബെസ്റ്റ് കീപ്പര്‍ സഞ്ജുവാണ്. ടി20യിലേതു പോലെ ഏകദിനത്തിലും അദ്ദേഹത്തെ ഇന്ത്യ കീപ്പിങ് ഏല്‍പ്പിക്കണം'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


