IND vs AFG: റണ്‍വേട്ടയ്ക്കു കോലിയില്ല!! പകരമാര്? സഞ്ജുവടക്കം 3 പേര്‍ക്ക് സാധ്യത
അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പര ഈ മാസം 13ന് ആരംഭിക്കാനിരിക്കവെ ഇതിഹാസ ബാറ്ററും റണ്‍മെഷീനുമായ വിരാട് കോലി ഇന്ത്യക്കായി കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കണംകാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നിന്നും അദ്ദേഹം പിന്‍മാറുന്നതെന്നാണ് വിവരം.
സമാപിച്ച ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കവെയാണ് കോലിക്കു പരിക്കേറ്റത്. ടൂര്‍ണമെന്റിനിടെ തന്നെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. എന്നാല്‍ ഓപ്പണിങ് പങ്കാളി കൂടിയായ ഫില്‍ സാള്‍ട്ടും പരിക്കേറ്റ് പുറത്തുപോയത് കാരണം തന്റെ പരിക്ക് വകവയ്ക്കാതെ കോലി കളിക്കുകയായിരുന്നെന്നാണ് വ്യക്തമാവുന്നത്.

എന്നാല്‍ അടുത്ത വര്‍ഷം ഐസിസി ഏകദിന ലോകകപ്പ് നടക്കാനിരിക്കെ പരിക്ക് കൂടുതല്‍ വഷളാവിതിരിക്കാന്‍ മെഡിക്കല്‍ സംഘം അദ്ദേഹത്തോടു നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്നാണ് അഫ്ഗാനുമായുള്ള പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കോലി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ പകരക്കാരനായി ടീമിലെത്തിയേ്ക്കാവുന്ന താരങ്ങള്‍ ആരൊക്കെയാവുനെന്നു നോക്കാം.
പകരക്കാരനായി ആരെത്തും?
വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ഏകദിന ടീമിലേക്കു വരാനിടയുള്ള താരങ്ങളിലൊരാള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ദീര്‍ഘകാലമായി അദ്ദേഹം ഏകദിന പ്ലാനുകളുടെ ഭാഗമല്ല. 2023 ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്.
പരമ്പരയിലെ നിര്‍ണായകമായ മൂന്നമത്തെയും അവസാനത്തെയും മല്‍സരം കൂടിയാണിത്. അന്നു മികച്ച വിജയവുമായി ഇന്ത്യ 2-1നു പരമ്പര പോക്കറ്റിലാക്കിയപ്പോള്‍ കന്നി സെഞ്ച്വറിയോടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്.
പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പക്ഷെ പിന്നീട് ഒരിക്കല്‍ക്കല്‍പ്പോലും ഏകദിനത്തിലേക്കു സഞ്ജുവിനു വിളിയെത്തിയിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം. അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ കോലിയുടെ പകരക്കാരനായി ഒരുപക്ഷെ അദ്ദേഹത്തിന്റെ രണ്ടാം മടങ്ങിവരവ് സംഭവിച്ചേക്കുകയും ചെയ്യും.
ഏകദിനത്തില്‍ ഗംഭീര റെക്കോര്‍ഡ് കൂടിയാണ് 31 കാരനായ സഞ്ജുവിനുള്ളത്. 16 മല്‍സരങ്ങളിലായി 14 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 56.67 എന്ന മികച്ച ശരാശരിയില്‍ 510 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.
മറുനാടന്‍ മലയാളി താരം കൂടിയായ ദേവ്ദത്ത് പടിക്കലാണ് കോലിക്കു പകരം ഇന്ത്യന്‍ ഏകദിന ടീമിലേക്കു വരാനിടയുള്ള രണ്ടാമത്തെയാള്‍. 25കാരനായ ഇടംകൈയന്‍ ബാറ്റര്‍ അഫ്ഗാനുമായുളള ഏക ടെസ്റ്റ് ടീമിന്റെയും ഭാഗമാണ്.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനായി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. വണ്‍ഡൗണായി ഇറങ്ങിയ ശേഷം അഗ്രസീവ് ഇന്നിങ്‌സുകള്‍ ദേവ്ദത്ത് കളിച്ചിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. പക്ഷെ ഇന്ത്യന്‍ ടീമില്‍ തന്റെ മികവ് പുറത്തെടുക്കാന്‍ മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല.
ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും രണ്ടു വീതം മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞെങ്കിലും ഏകദിനത്തില്‍ ദേവ്ദത്ത് ഇനിയും അരങ്ങേറിയിട്ടില്ല. അഫ്ഗാനെതിരേ ഇതു സംഭവിക്കുമോയെന്നാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.
യുവ ഇടംകൈയന്‍ മുന്‍നിര ബാറ്ററായ സായ് സുദര്‍ശനാണ് കോലിയുടെ പകരക്കാരനായി വരാനിടയുള്ള മൂന്നാമത്തെ താരം. ദേവ്ദത്തിനെ പോലെ 24 കാരനായ സായിയും ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. പ്ലെയിങ് ഇലവനിലും ഇടം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
ഏകദിനത്തില്‍ കോലിയുടെ പൊസിഷനില്‍ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ സായിക്കു കഴിയും. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിവനായി 700ന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ഇന്ത്യക്കായി ഏകദിനത്തില്‍ മൂന്നു മല്‍സരങ്ങളില്‍ സായ് കളിച്ചിട്ടുണ്ട് ഇവയില്‍ രണ്ടിലും ഫിഫ്റ്റികളും അദ്ദേഹം നേടിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

