For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്! കൂടെ ജയ്‌സ്വാളും റിങ്കുവും, അഫ്ഗാന്‍ പാടുപെടും

ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും സഞ്ജു സാംസണിനു വീണ്ടും ഇന്ത്യന്‍ ടീമിലേക്കു വഴിയൊരുങ്ങുന്നു. അടുത്ത മാസം അഫ്ഗാനിസ്താനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയിലൂടെയായിരിക്കും സഞ്ജുവിന്റെ തിരിച്ചുവരവ്. കൂടാതെ ഐപിഎല്ലില്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഫിനിഷറായി കസറിയ റിങ്കു സിങും ഈ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുക.

തിരക്കേറിയ മല്‍സരങ്ങള്‍ കാരണം അഫ്ഗാനുമായുള്ള വൈറ്റ് ബോള്‍ പരമ്പര ഇന്ത്യ റദ്ദാക്കിയേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ഇപ്പോള്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരമ്പര ഉപേക്ഷിക്കുന്നതിനു പകരം രണ്ടാംനിര ടീമിനെ വച്ച് പരമ്പരയുമായി മുന്നോട്ടുപോവാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഐപിഎല്‍ ഫൈനലിനു ശേഷമുണ്ടാവും.

SANJU JAISWAL RINKU

അഫ്ഗാനിസ്താനെതിരേ രണ്ടാംനിര ടീമിനെ പരീക്ഷിച്ചാല്‍ അതു ഐപിഎല്ലില്‍ കസറിയ പല യുവ താരങ്ങള്‍ക്കും അരങ്ങേറാനുള്ള അവസരമൊരുക്കും. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് യശസ്വി ജയ്‌സ്വാളും റിങ്കു സിങും തന്നെയായിരിക്കും. കൂടാതെ മുംബൈ ഇന്ത്യന്‍സ് പേസ് സെന്‍സേഷന്‍ ആകാശ് മധ്‌വാള്‍, പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ തുടങ്ങിയവര്‍ക്കും ടീമിലേക്കു വിളി വന്നേക്കും.

യശസ്വി ജയ്‌സ്വാളിനെ സംബന്ധിച്ച് അവിസ്മരണീയ ഐപിഎല്‍ സീസണ്‍ തന്നെയായിരുന്നു ഇത്തവണത്തേത്. റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ഒരു താരമെന്ന നിലയില്‍ ജയ്‌സ്വാളിന്റെ വളര്‍ച്ച അവര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുന്നുണ്ട്. ടീമിനായി ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത് 625 റണ്‍സാണ്. 48.07 ശരാശരിയില്‍ 163.61 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും താരം നേടുകയും ചെയ്തു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേസിന്റെ ഈ സീസണിലെ റണ്‍വേട്ടക്കാരനായിരുന്നു ഉത്തര്‍ പ്രദേശുകാരനായ റിങ്കു സിങ്. 14 മല്‍സരങ്ങളില്‍ നിന്നും 149.52 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം സ്‌കോര്‍ ചെയ്തത് 474 റണ്‍സാണ്. നാലു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. പരാജയത്തിന്റെ വക്കില്‍ നിന്നും പല തവണ റിങ്കുവിന്റെ ഫിനിഷിങ് കെകെആറിനെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ടി20യില്‍ മികച്ചൊരു ഫിനിഷറുടെ അഭാവം നേരിടുന്ന ഇന്ത്യക്കു തീര്‍ച്ചയായും അടുത്ത പരമ്പരയില്‍ പരീക്ഷിക്കാവുന്ന താരം തന്നെയാണ് റിങ്കു.

HARDIK PANDYA

അതേസമയം, കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു സാംസണിനു ഈ ഐപിഎല്ലില്‍ അധികം റണ്‍സ് നേടാന്‍ സാധിച്ചില്ലെന്നു കാണാം. 14 മല്‍സരങ്ങളില്‍ നിന്നും 153.38 സ്‌ട്രൈക്ക് റേറ്റോടെ 362 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

കഴിഞ്ഞ തവണ 450 പ്ലസ് റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. എങ്കിലും അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ അദ്ദേഹത്തിനു ഇതു സ്ഥാനം നഷ്ടപ്പെടുത്താന്‍ സാധ്യതയില്ല. സഞ്ജുവിനെക്കൂടാതെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ജിതേഷിനെ ഈ പരമ്പരയിലുള്‍പ്പെടുത്താനാണ് സാധ്യത.

ഈ വര്‍ഷം ഇന്ത്യക്കുവേണ്ടി ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സഞ്ജു സാംസണ്‍ കളിച്ചിട്ടുള്ളൂ. ശ്രീലങ്കയുമായി ജനുവരിയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. പക്ഷെ ആദ്യ കളിയില്‍ ഫീല്‍ഡ് ചെയ്യവെ സഞ്ജുവിന്റെ കാലിനു പരിക്കേല്‍ക്കുകയും തുടര്‍ന്നു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു.

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതിനാല്‍ ന്യൂസിലാന്‍ഡുമായി തുടര്‍ന്നു നടന്ന വൈറ്റ് ബോള്‍ പരമ്പരയിലേക്കു പരിഗണിക്കപ്പെട്ടില്ല. അതിനുശേഷം ഐപിഎല്ലിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിച്ചിരുന്നെങ്കിലും സഞ്ജു തഴയപ്പെടുകയായിരുന്നു.

Story first published: Friday, May 26, 2023, 8:13 [IST]
Other articles published on May 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+