For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: സഞ്ജുവിന് സീറ്റ്, രണ്ട് മാറ്റങ്ങള്‍ ഉറപ്പ്- മൂന്നാം ടി20യിലെ ഇന്ത്യയുടെ സാധ്യതാ 11

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും ആറ് വിക്കറ്റിന്റെ ജയം നേടിയാണ് മൂന്ന് മത്സര പരമ്പര ഉറപ്പിച്ചത്. മൂന്നാം മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. അതുകൊണ്ടുതന്നെ ഇന്ത്യ യുവതാരങ്ങള്‍ക്കെല്ലാം അവസരം നല്‍കി കരുത്ത് തെളിയിക്കാന്‍ അവസരം ഒരുക്കേണ്ടതായുണ്ട്.

ഇന്ത്യ മൂന്നാം ടി20യില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ മാറ്റം വിക്കറ്റ് കീപ്പറിലാണ്. സഞ്ജു സാംസണെ ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിച്ചേക്കും. ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവിന് സീറ്റ് ടീമിന് പുറത്തായിരുന്നു. യുവതാരം ജിതേഷ് ശര്‍മക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കിയത്. നിലവില്‍ ഇന്ത്യയുടെ ടി20 പദ്ധതികളില്‍ സഞ്ജുവിന് ഇടമില്ല. എന്നാല്‍ ഇഷാന്‍ കിഷന്‍ വിശ്രമം ആവശ്യപ്പെട്ടതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്.

ജിതേഷാണ് ആദ്യ രണ്ട് മത്സരത്തിലും കളിച്ചത്. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ജിതേഷ് രണ്ടാം മത്സരത്തില്‍ ഡെക്കിനാണ് പുറത്തായത്. രഞ്ജി ട്രോഫി കളിച്ചിരുന്ന സഞ്ജുവിനെ ഇന്ത്യ ടി20 ടീമിലേക്ക് ഉള്‍പ്പെടുത്തിയതോടെ താരത്തിന്റെ രഞ്ജി ട്രോഫിയിലെ അവസരം നഷ്ടമായിരിക്കുകയാണ്. നിലവില്‍ ജിതേഷിനാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും സഞ്ജുവിന് അവസരം നല്‍കാതിരുന്നാല്‍ വലിയ വിമര്‍ശനം കേള്‍ക്കേണ്ടിവരും.

ഐപിഎല്ലില്‍ സഞ്ജുവിന് മികച്ച റെക്കോഡ് അവകാശപ്പെടാനാവുമെങ്കിലും ഇന്ത്യയുടെ ടി20 ടീമിനൊപ്പം ലഭിച്ച അവസരങ്ങളൊന്നും സഞ്ജുവിന് മുതലാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് പദ്ധതികള്‍ക്ക് പുറത്താണ് സഞ്ജു. എന്നാല്‍ പൂര്‍ണ്ണമായും സാധ്യത അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. മൂന്നാം ടി20യില്‍ അവസരം ലഭിക്കുകയും സഞ്ജു കസറുകയും ചെയ്യണം. വരുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികവ് കാട്ടണം.

shivam dube

സ്ഥിരതയോടെ കസറാനായാല്‍ സഞ്ജുവിന് മുന്നില്‍ വഴി തുറന്നേക്കും. ഇഷാന്‍ കിഷനും ടീം മാനേജ്‌മെന്റുമായുള്ള ഉടക്ക് സഞ്ജുവിന് ഗുണം ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ മികവ് കാട്ടുകയാണ് ഇപ്പോള്‍ സഞ്ജു ചെയ്യേണ്ടത്. മറ്റൊരു മാറ്റം ഇന്ത്യയുടെ പേസ് നിരയിലാണ്. മുകേഷ് കുമാറിനേയും അര്‍ഷ്ദീപ് സിങ്ങിനേയുമാണ് ഇന്ത്യ ആദ്യ രണ്ട് ടി20യിലും കളിപ്പിച്ചത്. എന്നാല്‍ മൂന്നാം ടി20യില്‍ ഇന്ത്യ ആവേശ് ഖാനെ പരിഗണിച്ചേക്കും.

രണ്ടാം ടി20യില്‍ 2 ഓവറില്‍ 21 ഓവറാണ് മുകേഷ് കുമാര്‍ വിട്ടുകൊടുത്തത്. താരത്തിന് ഇന്ത്യ മൂന്നാം ടി20യില്‍ വിശ്രമം അനുവദിച്ചേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലടക്കം താരം കളിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സ്പിന്‍ നിരയില്‍ മാറ്റം വരുത്തിയേക്കില്ല. അക്ഷര്‍ പട്ടേലിനേയും രവി ബിഷ്‌നോയിയേയും തുടരാന്‍ അനുവദിച്ചേക്കും. കുല്‍ദീപ് യാദവ് ടീമിലുണ്ടെങ്കിലും വിശ്രമം അനുവദിക്കാനാണ് സാധ്യത കൂടുതല്‍.

രോഹിത് ശര്‍മയെ സംബന്ധിച്ച് മൂന്നാം ടി20 വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായ രോഹിത്തിന് മൂന്നാം മത്സരത്തില്‍ മികച്ചൊരു പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യയുടെ ടി20 ടീമില്‍ തുടരുക രോഹിത്തിന് പ്രയാസമാവും. വന്നതുപോലെ താരത്തിന് മടങ്ങേണ്ടിവരുമെന്നുറപ്പ്. വിരാട് കോലി മികവ് കാട്ടിയതിനാല്‍ ടീമില്‍ തുടരുമെന്നുറപ്പ്. ശിവം ദുബെ മധ്യനിരയില്‍ തുടരും.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍

Story first published: Monday, January 15, 2024, 12:18 [IST]
Other articles published on Jan 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+