Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: രോഹിത്തും കോലിയുമെത്തും, പക്ഷെ ഇവര്‍ ടീമിന് പുറത്താവും! സഞ്ജുവടക്കം 5 പേര്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് അഫ്ഗാന്‍ പരമ്പരയെ കാണുന്നത്. ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള മിക്ക താരങ്ങളേയും ഇന്ത്യ അഫ്ഗാന്‍ പരമ്പരയിലേക്ക് പരിഗണിച്ചേക്കും. ഇടവേളക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം.

2022ലെ ടി20 ലോകകപ്പിന് ശേഷം ഇരുവരും ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായിട്ടില്ല. എന്നാല്‍ വരുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇരുവരും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ചില സൂപ്പര്‍ താരങ്ങള്‍ക്ക് അഫ്ഗാന്‍ ടി20 പരമ്പരയില്‍ ഇടം ലഭിച്ചേക്കില്ല. ഇത്തരത്തില്‍ അഫ്ഗാന്‍ ടി20 പരമ്പരയില്‍ നിന്ന് ഇന്ത്യ തഴയാന്‍ സാധ്യതയുള്ള പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടി മികവ് കാട്ടിയിരുന്നു. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് അവസരമില്ല. നിലവില്‍ ടി20യിലെ എല്ലാ പദ്ധതികള്‍ക്കും പുറത്താണ് സഞ്ജുവുള്ളത്. രോഹിത്തും കോലിയും തിരിച്ചുവരുന്നതോടെ സഞ്ജുവിന് ടീമിലേക്ക് പരിഗണിക്കുന്നതില്‍ കാര്യമില്ലാതെയാവും. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യ സഞ്ജുവിനെ പിന്തുണക്കുന്നില്ല.

ജിതേഷ് ശര്‍മക്കാണ് ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. രണ്ടാമത്തെ താരം കെ എല്‍ രാഹുലാണ്. ഇന്ത്യ ഏകദിനത്തിലും ടെസ്റ്റിലും രാഹുലിന് വലിയ പിന്തുണ നല്‍കുന്നു. ഭാവിയില്‍ ഇന്ത്യയുടെ നായകനായിപ്പോലും രാഹുലിനെ കണ്ടേക്കാം. എന്നാല്‍ ടി20യില്‍ ഇന്ത്യ രാഹുലിന് വലിയ പിന്തുണ നല്‍കുന്നില്ല. പതിയെ തുടങ്ങി കത്തിക്കയറുന്നതാണ് രാഹുലിന്റെ ശൈലി.

kl rahul

ഇന്ത്യ ഈ ശൈലിയെ കാര്യമായി പിന്തുണക്കുന്നില്ല. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെയാവും ഇന്ത്യ പരിഗണിക്കുക. ഇതോടെ രാഹുലിന് ടൂര്‍ണമെന്റില്‍ സീറ്റ് ലഭിച്ചേക്കില്ല. റുതുരാജ് ഗെയ്ക് വാദ് പരിക്കിന്റെ പിടിയിലാണ്. താരത്തിനും പരമ്പര നഷ്ടമായേക്കുമെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കീഴില്‍ ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്ത്യ.

എന്നാല്‍ ഹാര്‍ദിക്കിനെ പരിക്ക് വേട്ടയാടുന്നതോടെയാണ് ഇന്ത്യ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ല. സമീപകാലത്ത് കളിച്ച ടി20 പരമ്പരകളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പേസര്‍ കാഴ്ചവെച്ചത്. തല്ലുകൊള്ളിയായ ബൗളറെ ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

ജസ്പ്രീത് ബുംറയും പരമ്പരയില്‍ ഉണ്ടായേക്കില്ല. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യ ബുംറക്ക് വിശ്രമം നല്‍കാന്‍ സാധ്യത കൂടുതലാണ്. ടി20 ലോകകപ്പില്‍ ബുംറയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടുതന്നെ അഫ്ഗാനെതിരേ ബുംറയുണ്ടായേക്കില്ല.

ഇന്ത്യയുടെ സാധ്യതാ ടീം: യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ദീപക് ചഹാര്‍.

Story first published: Wednesday, January 3, 2024, 14:57 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+