For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: പരിക്കില്‍ വലഞ്ഞ് ഇന്ത്യ, അഫ്ഗാനെതിരേ സഞ്ജു നയിച്ചേക്കും! റിപ്പോര്‍ട്ട് വൈറല്‍

മുംബൈ: പുതുവര്‍ഷത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്ന ആദ്യത്തെ ടി20 പരമ്പര അഫ്ഗാനിസ്ഥാനെതിരേയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ കളിക്കാന്‍ പോകുന്നത്. ജനുവരി 11ന് മൊഹാലിയിലാണ് ഒന്നാം ടി20 നടക്കുന്നത്. 14, 17 തീയ്യതികളിലാണ് രണ്ടും മൂന്നും ടി20 നടക്കുന്നത്. അഫ്ഗാനിസ്ഥാനെ തകര്‍ത്തുകൊണ്ട് ടി20 ലോകകപ്പിലേക്കുള്ള മുന്നൊരുക്കം കൂടുതല്‍ ശക്തമാക്കാനാവും ഇന്ത്യ ആഗ്രഹിക്കുക.

ഇതുവരെ ഇന്ത്യ അഫ്ഗാനോട് തോറ്റിട്ടില്ല. ടി20യില്‍ അഫ്ഗാന്‍ ഭയക്കേണ്ട നിരയാണ്. എന്നാല്‍ ഇന്ത്യ രണ്ടാം നിര ടീമിനെയാവും അഫ്ഗാനെതിരേ കളിപ്പിക്കുകയെന്നാണ് വിവരം. ഇപ്പോഴിതാ പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാകുന്നുവെന്നാണ് വിവരം. സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക് വാദ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ താരങ്ങളുടെ ഫിറ്റ്‌നസിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നു.

അതുകൊണ്ടുതന്നെ പരിക്കിലുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത കൂടുതല്‍. ഇതോടെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ടി20യില്‍ ഇന്ത്യക്കായി വലിയ പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജുവിന് പരിഗണന നല്‍കാനാണ് സാധ്യത. ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജുവിന് കൂടുതല്‍ അവസരം ലഭിച്ചേക്കും.

പിന്തുണ നല്‍കിയാല്‍ സഞ്ജുവിന് എത്രത്തോളം മികവ് കാട്ടാനാവുമെന്നതാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടത്. സമീപകാലത്തായി മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു കസറുന്നു. അതുകൊണ്ടുതന്നെ ടി20യില്‍ കൂടുതല്‍ അവസരം സഞ്ജുവിന് ലഭിച്ചേക്കും. നിലവില്‍ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പമാണ് സഞ്ജു. ആദ്യത്തെ രണ്ട് മത്സരത്തില്‍ കേരളത്തെ സഞ്ജുവാകും നയിക്കുക.

sanju samson

അഫ്ഗാനിസ്ഥാനെതിരേ സഞ്ജുവിന് മികവ് കാട്ടാനായാല്‍ പിന്നീടുള്ള പരമ്പരകളിലും അവസരം ലഭിച്ചേക്കും. സഞ്ജുവിന് ദേശീയ ടി20 ടീമിനൊപ്പം ശ്രദ്ധ നേടാനും ടി20 ലോകകപ്പിലേക്ക് ഇടം പ്രതീക്ഷിക്കാനുമുള്ള സുവര്‍ണ്ണാവസരമാക്കി അഫ്ഗാന്‍ പരമ്പരയെ മാറ്റേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഈ പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിന് പിന്നെ ടി20 ലോകകപ്പില്‍ പ്രതീക്ഷ വെക്കേണ്ട.

ഏകദിന ലോകകപ്പില്‍ നിന്നും സഞ്ജു തഴയപ്പെട്ടിരുന്നു. ടി20 ടീമില്‍ സ്ഥാനമുറപ്പിക്കുക സഞ്ജുവിന് എളുപ്പമായിരിക്കില്ല. ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുന്നത്. പരിക്കേറ്റ റിഷഭ് പന്ത് വിശ്രമത്തിലാണ്. അല്ലായിരുന്നെങ്കില്‍ സഞ്ജുവിന് കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുമായിരുന്നു. കെ എല്‍ രാഹുലും ടി20യിലേക്ക് തിരിച്ചുവരവ് ലക്ഷ്യമിടുന്നു. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി മാറുന്നു.

ജിതേഷ് ശര്‍മക്കും നിര്‍ണ്ണായക പരമ്പരയാണ് വരാനിരിക്കുന്നത്. ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ജിതേഷ്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ശരാശരിയാണ്. മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ കസറാന്‍ ജിതേഷിന് സാധിക്കുന്നു. അഫ്ഗാന്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ ജിതേഷിനും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. തിലക് വര്‍മക്കും പരമ്പര നിര്‍ണ്ണായകമാണ്. സ്ഥിരതയോടെ കളിക്കാനായില്ലെങ്കില്‍ തിലകിനും പണികിട്ടിയേക്കും.

രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ടി20 ഭാവി ഈ പരമ്പരക്ക് മുമ്പ് തീരുമാനിക്കുമെന്നാണ് വിവരം. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ ഇത് സംബന്ധിച്ച് ഇവരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. വിരാട് കോലി ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയാലും രോഹിത് ശര്‍മക്ക് ഇനിയൊരു തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം.

ഇന്ത്യയുടെ സാധ്യതാ ടീം- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍ (c), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ദീപക് ചഹാര്‍

Story first published: Sunday, December 31, 2023, 7:55 [IST]
Other articles published on Dec 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+