For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ക്രീസിലെത്തിയാല്‍ ഏറ്റവും പ്രയാസമെന്ത്? വെളിപ്പെടുത്തി സഞ്ജു സാംസണ്‍

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ടി20 പരമ്പര ഇന്ന് ആരംഭിക്കുകയാണ്. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മൊഹാലിയാണ് വേദിയാവുന്നത്. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. പ്ലേയിങ് 11ലും സഞ്ജു സാംസണ്‍ ഉള്‍പ്പെടാനാണ് സാധ്യത. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജു സാംസണിന്റെ മുന്നില്‍ മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണുള്ളത്. ഇന്ത്യക്കൊപ്പം ടി20യില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു നടത്തിയിട്ടുള്ളത്.

ഇഷാന്‍ കിഷന്റെ അഭാവത്തിലാണ് അഫ്ഗാന്‍ പരമ്പരയിലേക്ക് താരത്തിന് വിളി ലഭിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ച്വറി പ്രകടനമടക്കം നടത്തി കൈയടി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ക്രീസിലെത്തുമ്പോള്‍ തനിക്ക് ഏറ്റവും പ്രയാസമുള്ള കാര്യമെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍. അത് നോണ്‍സ്‌ട്രൈക്കില്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുന്നതാണെന്നാണ് സഞ്ജു പറയുന്നത്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. നോണ്‍ സ്‌ട്രൈക്കില്‍ ബാറ്റുചെയ്യുമ്പോള്‍ കൂടുതല്‍ ആലോചനകള്‍ മനസിലേക്ക് വരും. ഇത് സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് സഞ്ജു പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്റെ സെഞ്ച്വറി പ്രകടനത്തെക്കുറിച്ച് പറയവെയാണ് സഞ്ജു ഇക്കാര്യം പങ്കുവെച്ചത്. 'സെഞ്ച്വറിയോടടുക്കവെ എനിക്ക് സ്‌ട്രൈക്ക് കിട്ടാതെ വന്നു. ആ സമയത്ത് പല ചിന്തകളും മനസിലേക്കെത്തി.

സെഞ്ച്വറി നേടുന്നതിനെക്കുറിച്ചും വീട്ടുകാരുടെ മുഖവും പ്രാര്‍ത്ഥിക്കുന്ന ആരാധകരുടെ മുഖവുമെല്ലാം മനസിലേക്ക് വന്നു. സെഞ്ച്വറിക്ക് ശേഷം നാട്ടിലെത്തിയപ്പോള്‍ എനിക്കായി പ്രാര്‍ത്ഥിച്ചുവെന്ന് പല ആരാധകരും പറയുകയുണ്ടായി. ഇത് സന്തോഷം നല്‍കുന്നു' സഞ്ജു പറഞ്ഞു. ഇന്ത്യന്‍ ടീമിലെ സജീവ താരമല്ലെങ്കിലും ആരാധക പിന്തുണ ഏറെയുള്ള കളിക്കാരനാണ് സഞ്ജു. മലയാളി താരത്തിന് ഇന്ത്യക്ക് പുറത്തും ആരാധകരേറെയാണ്.

sanju samson

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍. ഇതും അദ്ദേഹത്തിന്റെ ആരാധക പിന്തുണ ഉയര്‍ത്തുന്നു. പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് സഞ്ജു. ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ സഞ്ജുവിന് മികവുണ്ട്. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. ടി20യില്‍ സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിന് കാര്യമായി അവസരവും ലഭിക്കുന്നില്ല.

ഇഷാന്‍ കിഷന്റെ അഭാവത്തിലാണ് അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നത്. ഇത് മുതലാക്കാനായാല്‍ ടി20 ലോകകപ്പില്‍ ഇടം നേടാനുള്ള സാധ്യത കൂടും. എന്നാല്‍ വരുന്ന ഐപിഎല്ലിലും സഞ്ജു സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്. നിലവിലെ സഞ്ജുവിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ സഞ്ജുവിന് സാധിച്ചതോടെ കൂടുതല്‍ അവസരവും താരത്തെ കാത്തിരിക്കുന്നു.

എന്നാല്‍ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല. ശക്തമായ മത്സരമാണ് ഈ സ്ഥാനത്തിനായി നടക്കുന്നത്. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനം നോട്ടമിട്ട് മുന്നോട്ട് പോകുന്നവരാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്.

ടി20 ഫോര്‍മാറ്റിലൂടെയാണ് സഞ്ജു വളര്‍ന്നതും ശ്രദ്ധ നേടിയെടുത്തതും. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമിനൊപ്പം പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. അഫ്ഗാന്‍ പരമ്പരയില്‍ അവസരം ലഭിച്ചത് ഭാഗ്യംകൊണ്ടാണ്. മികവ് കാട്ടിയാല്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാം. ഫ്‌ളോപ്പായാല്‍ തിരിച്ചുവരവ് പ്രയാസമാവും. റിഷഭ് പന്ത് മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്. ദ്രുവ് ജുറേല്‍ വൈകാതെ ടി20 അരങ്ങേറ്റം നടത്തിയേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.

Story first published: Thursday, January 11, 2024, 13:44 [IST]
Other articles published on Jan 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+