Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: അഫ്ഗാന്‍ പരമ്പരയിലുണ്ട്, പക്ഷെ ടി20 ലോകകപ്പില്‍ സഞ്ജു തഴയപ്പെടും! കാരണമിതാ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്ക് ഏറ്റവും സന്തോഷം നല്‍കിയത് രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും തിരിച്ചുവരവാണ്. ഇരുവരുടേയും ടി20 കരിയര്‍ അവസാനിച്ചുവെന്ന് തന്നെയാണ് വിലയിരുത്തപ്പെട്ടിരുന്നത്. കാരണം 2022ലെ ടി20 ലോകകപ്പിന് ശേഷം ഇവര്‍ ഇന്ത്യക്കായി ഒരു ടി20 പോലും കളിച്ചിരുന്നില്ല. ഇപ്പോള്‍ രോഹിത് നായകനായിത്തന്നെ ടി20 ടീമിലേക്ക് മടങ്ങിവന്നിരിക്കുകയാണ്.

സഞ്ജു സാംസണിന്റെ തിരിച്ചുവരവും ആരാധകരെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ സഞ്ജു നിലവില്‍ കേരള ടീമിനൊപ്പം രഞ്ജി ട്രോഫി കളിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായാണ് സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമില്‍ ഇടം ലഭിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചതോടെ ടി20 ലോകകപ്പിലേക്ക് സഞ്ജു എത്താനുള്ള സാധ്യതയുമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

എന്നാല്‍ അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജു തിളങ്ങിയാലും ടി20 ലോകകപ്പ് ടീമില്‍ സഞ്ജു ഉള്‍പ്പെട്ടേക്കില്ല. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സഞ്ജുവിന് അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ ടി20യിലെ മികവ് കണ്ടിട്ടല്ല. പകരം ഇന്ത്യന്‍ ടീമിലെ കൂട്ട പരിക്കാണ് സഞ്ജുവിന് അവസരം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ റുതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

അതുകൊണ്ടാണ് സഞ്ജുവിന് ടി20 ടീമിലേക്ക് വിളിയെത്തിയത്. രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിനത് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇരുവരും ടി20 ലോകകപ്പ് കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതോടൊപ്പം സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും തിരിച്ചെത്തുന്നതോടെ സഞ്ജുവിന്റെ സീറ്റ് സ്വാഭാവികമായും തെറിക്കും. നിലവില്‍ സ്ഥിരം ടി20 താരങ്ങള്‍ക്ക് പരിക്കേറ്റതാണ് സഞ്ജുവിന് അവസരം ലഭിക്കാന്‍ കാരണം.

sanju samson

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് പ്ലേയിങ് 11ലും ഇടം നേടാനായേക്കും. എന്നാല്‍ ടി20 ലോകകപ്പിലേക്ക് വരുമ്പോള്‍ സഞ്ജുവിന്റെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്നുറപ്പ്. സഞ്ജു ഇന്ത്യക്കായി 24 ടി20 കളിച്ചു. 19.68 ശരാശരിയില്‍ 374 റണ്‍സാണ് സഞ്ജു നേടിയത്. ഒരു തവണ അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ സഞ്ജുവിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. സമീപകാലത്തെ സഞ്ജുവിന്റെ ഫോം മികച്ചതാണ്.

എന്നാല്‍ ടി20 ലോകകപ്പില്‍ അവസരം ലഭിക്കാന്‍ നിലവിലെ മികവ് മതിയാവില്ല. ഇന്ത്യക്കായി മധ്യനിരയില്‍ കളിക്കാന്‍ തിലക് വര്‍മ, റിങ്കു സിങ് തുടങ്ങിയ യുവ താരങ്ങളുമുണ്ട്. ജിതേഷ് ശര്‍മ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണെന്നതും സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണിയാവുന്നു. നിലവിലെ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടുക സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ സഞ്ജുവിന് നേരിയ പ്രതീക്ഷ ബാക്കിയുണ്ട്.

വരാനിരിക്കുന്ന ഐപിഎല്ലിലും രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്ത് സഞ്ജു സാംസണുണ്ടാവും. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തിളങ്ങാനായാല്‍ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനായേക്കും. എന്നാല്‍ നിലവില്‍ സഞ്ജുവിന് മുഖ്യ പരിഗണന ലഭിക്കുന്നില്ലെന്ന് പറയാം. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവടങ്ങളിലാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് വലിയ പ്രതീക്ഷ വേണ്ട.

അഫ്ഗാന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീം - രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

Story first published: Monday, January 8, 2024, 7:35 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+