For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: റോയല്‍സില്‍ സഞ്ജു 3ല്‍ വേണ്ട! പകരം ആ റോളിലേക്കു മാറൂ, ലോകകപ്പ് ടീമിലെത്താം

അഫ്ഗാനിസ്താനെതിരേ ഈയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും തിരിച്ചെത്തിയെന്നതാണ് ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലേക്കു മടങ്ങിയെത്തിയെന്നതും മറ്റൊരു സര്‍പ്രൈസായിരുന്നു.

ഇഷാന്‍ കിഷനു പകരമാണ് സഞ്ജു ടീമിലേക്കു വന്നത്. ജിതേഷ് ശര്‍മയാണ് അഫ്ഗാനുമായുള്ള പരമ്പയില്‍ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇഷാനെ പിന്തള്ളി സഞ്ജു ഇന്ത്യന്‍ ടീമിലേക്കു വരാനുള്ള കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മാത്രമല്ല വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവും ഇഷാനും ശ്രദ്ധിക്കണ്ട കാര്യം എന്താണെന്നും ചോപ്ര ഉപദേശിച്ചു.

SANJU ISHAN JITESH

ഈ മാസം 11 മുതലാണ് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ടി20 പരമ്പര. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ ടി20 പരമ്പര കൂടിയാണിത്. അതിനാല്‍ തന്നെ ഈ പരമ്പരയെ വലിയ ഗൗരവത്തോടെയാണ് ബിസിസിഐ നോക്കിക്കാണുന്നത്.

കുറച്ച കാലമായി ടി20 പ്ലാനിന്റെ ഭാഗമല്ലാതിരുന്ന സഞ്ജുവിന്റെ തിരിച്ചുവരവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ടി20 ലോകകപ്പ് ടീമിലെത്താനുള്ള അദ്ദേഹത്തിന്റെ വഴി പൂര്‍ണമായി അടഞ്ഞിട്ടില്ലെന്നു ഇതു സൂചിപ്പിക്കുകയും ചെയ്യുന്നു.

അഫ്ഗാനെതിരേ സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ഇന്ത്യന്‍ ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍. അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും സഞ്ജുവായിരുന്നില്ല വിക്കറ്റ് കീപ്പര്‍. ഇഷാനായിരുന്നു വിക്കറ്റ് കീപ്പറായി പോയിരുന്നത്. പക്ഷെ ഇപ്പോള്‍ അവന്‍ ടീമിലില്ല. എന്തുകൊണ്ടാണ് ഇഷാനു ടീമിലിടം ലഭിക്കാതെ പോയതെന്നു ആര്‍ക്കുമറിയില്ല. അതൊരു വ്യത്യസ്തമായ കഥയാണെന്നും ചോപ്ര നിരീക്ഷിച്ചു.

രോഹിത് ശര്‍മയുടെ മടങ്ങിവരവോടെ നിങ്ങള്‍ ഓപ്പണിങ് സ്‌പോട്ട് വേഗത്തില്‍ തീരുമാനിച്ചിരിക്കുകയാണ്. വിരാട് കോലി മൂന്നാം നമ്പറിലാണ് കളിക്കുന്നത്. നാലാം നമ്പറില്‍ അദ്ദേഹം ബാറ്റ് ചെയ്യാറില്ല. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പര്‍ക്കു താഴേക്കു ഇറങ്ങേണ്ടിയും വരും. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന രണ്ടു വിക്കറ്റ് കീപ്പിങ് ഓപ്ഷനുകള്‍ മാത്രമേ നമുക്കുള്ളൂ. ഒരാള്‍ ജിതേഷ് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ സഞ്ജു സാംസണാണെന്നും ചോപ്ര വിലയിരുത്തി.

SANJU SAMSON

അടുത്തിടെ സമാപിച്ച സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇഷാന്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷെ ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു പരമ്പരയ്ക്കു തൊട്ടുമുമ്പ് അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. അഫ്ഗാനുമായുള്ള പരമ്പരയില്‍ നിന്നും ഇഷാനെ ഒഴിവാക്കിയതാണോ, അതോ താരം സ്വയം പിന്‍മാറിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സഞ്ജു സാംസണ്‍ മധ്യനിരയില്‍ കളിക്കുമെന്ന കണക്കുകൂട്ടലിലാണ് അഫ്ഗാനെതിരേ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. പക്ഷെ അദ്ദേഹം അതു നന്നായി ചെയ്യുമെന്നു ഉറപ്പില്ല. കാരണം സഞ്ജു മധ്യനിരയില്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. രാജസ്ഥാന്‍ റോയല്‍സിലും മുന്‍നിരയിലാണ് അദ്ദേഹം കളിക്കാറുള്ളതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഏക വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്. കെഎല്‍ രാഹുലായാലും സഞ്ജു സാംസണായാലും ഇഷാന്‍ കിഷനായാലും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നവരാണ്. ടി20 ലോകകപ്പ് ടീമിലെത്താനും ടി20യില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാനും ഇവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐപിഎല്ലില്‍ നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ കളിക്കണമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 8, 2024, 13:29 [IST]
Other articles published on Jan 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+