IND vs AFG: പരമ്പരയില്‍ അവന്റെ ഒരു സെഞ്ച്വറി ഉറപ്പ്!!! ഗില്ലും ശ്രേയസുമല്ല, മുന്‍ താരത്തിന്റ പ്രവചനം
ധരംശാല: അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയെ കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ ടെസ്റ്റ് ഓപ്പണര്‍ സദഗോപന്‍ രമേഷ്. ടീമിലെ ഒരു താരം ഇന്ത്യക്കു വേണ്ടി കുറഞ്ഞത് ഒരു സെഞ്ച്വറിയെങ്കിലും മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഉറപ്പായും നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പര കൂടിയാണ് അഫ്ഗാനെതിരേയുള്ളത്. കഴിഞ്ഞ വര്‍ഷമവസാനം സൗത്താഫ്രിക്കയുമായിട്ടായിരുന്നു ഇന്ത്യയുടെ അവസാനത്തെ പരമ്പര. ഐസിസി ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് അഫ്ഗാനുമായുള്ള പരമ്പരയിലൂടെ ഇന്ത്യ തുടക്കമിടുന്നത്.

രമേഷിന്റെ പ്രവചനം
അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പരയില്‍ രണ്ടു സീനിയര്‍ കളിക്കാരുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ഒരാള്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ്.
'വിരാട് കോലി ഈ പരമ്പരയില്‍ കളിക്കുന്നില്ലെന്നതിനാല്‍ കാണികളെ സംബന്ധിച്ച് ഏക ആശ്വാസം രോഹിത് ശര്‍മ ടീമിലുണ്ടല്ലോയെന്നതായിരിക്കും. രണ്ടു പേരുടെയും കളി കാണാന്‍ വേണ്ടി മാത്രമായി ടെലിവിഷന്‍ ഓണ്‍ ചെയ്യുന്നവരെ കുറിച്ച് കൂടിയാണ് പറഞ്ഞത്.
ഈ ഏകദിന പരമ്പരയിലെ ഏറ്റവും വലിയ ആകര്‍ഷണം രോഹിത്താണ്. ധരംശാലയിലെ ആദ്യത്തെ മാച്ചില്‍ മിഡ് വിക്കറ്റിനു മുകളിലൂടെയുള്ള അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പുള്‍ ഷോട്ടുകള്‍ എനിക്കു സങ്കല്‍പ്പിക്കാനും സാധിക്കുന്നുണ്ട്.
ഈ പരമ്പരയില്‍ കുറഞ്ഞത് ഒരു സെഞ്ച്വറിയെങ്കിലും രോഹിത് നേടുമെന്നാണ് എനിക്കു തോന്നുന്നത്'- സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ സദഗോപന്‍ രമേഷ് പറഞ്ഞു.
ടി20, ടെസ്റ്റ് എന്നിവയിില്‍ നിന്നും വിരമിച്ചി കഴിഞ്ഞ രോഹിത് ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുമാണ്. 2025-26 സീസണില്‍ ഒമ്പത് ഇന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചത്. 51.12 ശരാശരിയില്‍ 400നു മുകളില്‍ റണ്‍സ് അടിച്ചെടുക്കാന്‍ ഹിറ്റ്മാന് സാധിക്കുകയും ചെയ്തു. നാലിന്നിങ്‌സുകളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറും രോഹിത് കുറിച്ചങ്കിലും ഇവയിലൊന്ന് മാത്രമാണ് സെഞ്ച്വറിയാക്കി മാറ്റാന്‍ സാധിച്ചത്.
കോലിയുടെ അഭാവത്തില്‍ അഫ്ഗാനെതിരേ മൂന്നാം നമ്പറില്‍ ഇന്ത്യ ആരെയാണ് കളിപ്പിച്ചേക്കുക എന്നതിനെ കുറിച്ചും അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്. '
യശസ്വി ജയ്‌സ്വാളിനെ മൂന്നാമനായി ഇന്ത്യ പരീക്ഷിച്ചേക്കുമെന്നു ഞാന്‍ സംശയിക്കുന്നു. ഒരു ഓപ്പണിങ് ബാറ്ററായതിനാല്‍ തന്നെ അവന്‍ ഒരുപാടായി അവസരമില്ലാതെ ബെഞ്ചില്‍ ഇരിക്കുകയാണ്.
ഇതു വ്യത്യസ്ത ഫോര്‍മാറ്റാണെങ്കിലും മൂന്നാം നമ്പര്‍ റോളില്‍ ഇഷാന്‍ കിഷനിലേക്കാവും ഇന്ത്യ നോക്കാന്‍ സാധ്യത. അവനെ ന്നെ ഈ റോളില്‍ കളിപ്പിച്ചേക്കുമെന്നും എനിക്കു തോന്നുന്നു' - രമേഷ് വിശദമാക്കി.

പ്രിന്‍സിനെ കളിപ്പിക്കൂ
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനങ്ങളെ തുടര്‍ന്ന് ആദ്യമായി ഇന്ത്യന്‍ ടീമിലേക്കു വിളിക്കപ്പെട്ട ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവിന് ഏകദിന പരമ്പരയില്‍ അവസരം നല്‍കണമെന്നും സദഗോപന്‍ രമേഷ് ആവശ്യപ്പെടുന്നു.
'ഡെത്ത് ഓവര്‍ ബൗളിങിലെ മടുക്ക് കാരണം പ്രിന്‍സ് യാദവിനെ ഉറപ്പായും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം. വലിയ സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ പോലും നന്നായി ബൗള്‍ ചെയ്ത് അവന്‍ കഴിവ് തെളിയിച്ചതുമാണ്. അതുകൊണ്ടു തന്നെ ഒരു പ്രിന്‍സ് (ശുഭ്മന്‍ ഗില്‍) രണ്ടാമത്തെ പ്രിന്‍സിനെയും കളിപ്പിക്കണം.
അഫ്ഗാനിസ്താനെ പോലെയൊരു എതിരാളികള്‍ക്കെതിരേ യുവതാരങ്ങള്‍ പരമാധി ഉപയോഗിക്കപ്പെടേണ്ടത് ആവശ്യമാണ്. ടെസ്റ്റില്‍ മാനവ് സുതാറിന്റെ പ്രകടനം നമ്മള്‍ കണ്ടതാണ്.
അതു പോലെ തന്നെ പ്രിന്‍സ് യാദവും കളി്ക്കുകയും നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുകയും ചെയ്താല്‍ ഭാവിയിലെ പുതിയ കളിക്കാര്‍ക്ക് ശക്തമായ സന്ദേശം കൂടിയായിരിക്കും അതു നല്‍കുക'- രമേഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 14 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ പ്രിന്‍സ് വീഴത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

