Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: രോഹിത് നയിക്കും, സഞ്ജുവിനും ഇടം- അഫ്ഗാന്‍ ടി20ക്കുള്ള ഇന്ത്യന്‍ ടീമിതാ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷ കാത്ത് രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഇരുവരും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇൗ വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോകവെ ഇരുവരും ടി20യിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആവേശമായിരിക്കും.

ഇതോടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ കീഴില്‍ത്തന്നെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പോകുമെന്നുറപ്പ്. രോഹിത്തിനൊപ്പം ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലിനേയും യശ്വസി ജയ്‌സ്വാളിനേയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇഷാന്‍ കിഷന് പരിക്കേറ്റതിനാല്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല.

virat kohli, rohit sharma

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്തിയതാണ് എടുത്തു പറയേണ്ടത്. ടി20 ടീമിന് പുറത്തായിരുന്ന സഞ്ജുവിന് ഇപ്പോള്‍ തിരിച്ചുവരവ് ലഭിച്ചത് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്. സഞ്ജുവിന്റെ ബാക്കപ്പായി ജിതേഷ് ശര്‍മയും ടീമിലുണ്ട്. പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. റുതുരാജ് ഗെയ്ക് വാദും പരിക്കിന്റെ പിടിയിലാണ്. തിലക് വര്‍മയ്ക്ക് ഇന്ത്യ ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.

തിലകിനെ സംബന്ധിച്ച് ടീമില്‍ സീറ്റുറപ്പിക്കാനും ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനുമുള്ള സുവര്‍ണ്ണാവസരമാണിത്. അവസരത്തിനൊത്ത് ഉയരാനായാല്‍ തിലകിന് ഇന്ത്യയുടെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവും. ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങിനും അവസരമുണ്ട്. ഇടം കൈയന്‍ താരം അവസാന പരമ്പരകളിലെല്ലാം മികവ് കാട്ടിയിട്ടുണ്ട്. നിലവില്‍ രഞ്ജി ട്രോഫി കളിക്കുന്ന റിങ്കു ഉത്തര്‍ പ്രദേശിനായി മികച്ച പ്രകടനമാണ് നടത്തുന്നത്.

ഫിനിഷര്‍ റോളില്‍ ശിവം ദുബെക്കും അവസരമുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണുള്ളത്. സ്പിന്‍ നിരയിലേക്ക് രവി ബിഷ്‌നോയിയും കുല്‍ദീപ് യാദവും പരിഗണിക്കപ്പെട്ടപ്പോള്‍ രവീന്ദ്ര ജഡേജക്ക് വിശ്രമം നല്‍കി. യുസ്‌വേന്ദ്ര ചഹാലിനെ ടീമില്‍ നിന്ന് തഴയുകയും ചെയ്തു. പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണുള്ളത്. ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കി.

ദീപക് ചഹാറിന് തിരിച്ചുവരാനുള്ള ഫിറ്റ്‌നസില്ല. അതുകൊണ്ടുതന്നെ പേസ് ഓള്‍റൗണ്ടര്‍ മടങ്ങിയെത്താന്‍ വൈകും. മുഹമ്മദ് സിറാജിനും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അഫ്ഗാന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് യുവതാരങ്ങളെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്ന് പറയാം.

ഇന്ത്യന്‍ ടീം - രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

Story first published: Sunday, January 7, 2024, 19:30 [IST]
Other articles published on Jan 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+