IND vs AFG: വേണ്ടത് 4 ജയം, രോഹിത്തിനെ കാത്ത് വമ്പന്‍ റെക്കോഡ്- ധോണിയെ പിന്നിലാക്കാം
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇടവേളക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഇരുവരും ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചുവരുന്നത് ഇതാദ്യമായാണ്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.
ടി20 ലോകകപ്പിലും രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും അഫ്ഗാന്‍ പരമ്പരയിലൂടെ രോഹിത്തിനെ ഒരു വമ്പന്‍ റെക്കോഡ് കാത്തിരിക്കുകയാണ്. ഇന്ത്യക്കായി കൂടുതല്‍ ടി20 ജയം നേടുന്ന നായകനെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. നിലവില്‍ 39 ജയങ്ങളാണ് രോഹിത് ശര്‍മക്കുള്ളത്. 42 ജയങ്ങളോടെ എംഎസ് ധോണിയാണ് തലപ്പത്തുള്ളത്.
മൂന്ന് ജയങ്ങള്‍ നേടിയാല്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ രോഹിത്തിന് സാധിക്കും. എന്നാല്‍ നാല് ജയം നേടിയാല്‍ ധോണിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഒറ്റക്കിരിക്കാന്‍ രോഹിത്തിനാവും. അഫ്ഗാന്‍ ടി20യ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടതോടെ രോഹിത് ശര്‍മ ടി20 ലോകകപ്പിലും കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ധോണിയുടെ ഈ റെക്കോഡ് അനായാസം രോഹിത് മറികടന്നേക്കും.
എന്നാല്‍ ടി20യില്‍ കൂടുതല്‍ ജയമെന്ന റെക്കോഡ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്റെ പേരിലാണ്. 44 ജയങ്ങളാണ് മോര്‍ഗന്‍ നേടിയത്. ടി20 ലോകകപ്പില്‍ രോഹിത് നായകനാവുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താല്‍ ഈ റെക്കോഡില്‍ ഒന്നാം നമ്പറായി മാറാന്‍ രോഹിത്തിനാവും. അതിനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. എന്നാല്‍ ഇത് മുതലാക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

വിരാട് കോലിയുടെ കീഴില്‍ 30 ജയങ്ങളാണ് ഇന്ത്യ ടി20യില്‍ നേടിയിരിക്കുന്നത്. അഫ്ഗാന്‍ പരമ്പര തൂത്തുവാരിയാല്‍ രോഹിത്തിന് ഈ റെക്കോഡില്‍ ഒന്നാമനായി മാറാം. എന്നാല്‍ അഫ്ഗാനെ വീഴ്ത്തുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമല്ല. സമീപകാലത്തായി ശ്രദ്ധേയ പ്രകടനമാണ് അഫ്ഗാന്‍ ടീം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ വിയര്‍ക്കുമെന്നുറപ്പ്.
അഫ്ഗാനെതിരായ പരമ്പര പല താരങ്ങള്‍ക്കും നിര്‍ണ്ണായകമാണ്. പല യുവതാരങ്ങളുടേയും ടി20 ലോകകപ്പിലെ സീറ്റ് നിര്‍ണ്ണയിക്കുന്നതില്‍ അഫ്ഗാന്‍ പരമ്പര നിര്‍ണ്ണായകമായി മാറും. ജിതേഷ് ശര്‍മയെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ താരത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുക അഫ്ഗാന്‍ പരമ്പരയിലൂടെയാവും. സഞ്ജു സാംസണേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് സഞ്ജുവിന് ടീമില്‍ ഇടം നേടിക്കൊടുത്തത്.
സഞ്ജുവിന് പ്ലേയിങ് 11ല്‍ അവസരം ലഭിച്ചേക്കും. മികവ് കാട്ടാനായാല്‍ സഞ്ജുവിനും ടി20 ലോകകപ്പിലേക്കെത്താനുള്ള അവസരം ലഭിച്ചേക്കും. തിലക് വര്‍മക്കും അഫ്ഗാന്‍ പരമ്പര നിര്‍ണ്ണായകമാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വപ്‌നം കാണുന്നു. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. അവസാന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് ഇന്ത്യ തോറ്റത്. ഇത്തവണത്തെ ടി20 ലോകകപ്പ് രോഹിത്തിനെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്.
അഫ്ഗാന്‍ പരമ്പര രോഹിത്തിനും മികവ് കാട്ടാനുള്ള അവസരമാണ്. മികവ് കാട്ടാനാവാതെ പോയാല്‍ രോഹിത്തിന് എട്ടിന്റെ പണി കിട്ടാനും സാധ്യതയുണ്ട്. നായകസ്ഥാനത്ത് നിന്നടക്കം മാറ്റപ്പെട്ടേക്കും. 2020മുതലുള്ള രോഹിത്തിന്റെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്. എന്നാല്‍ അവസാന ഏകദിന ലോകകപ്പില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചാണ് രോഹിത് ഞെട്ടിച്ചത്. ഇതേ മികവ് അഫ്ഗാന്‍ ടി20 പരമ്പരയിലും ആവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications