ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും അഫ്ഗാനെ തകര്‍ത്തത്. 14 മാസത്തിന് ടി20 നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയ രോഹിത്തിന് വിജയത്തോടെ തുടങ്ങാനായി എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ രോഹിത് ശര്‍മ നേടുന്ന 40ാം ജയമാണിത്. 41 ജയം നേടിയ എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.
രണ്ടാം ടി20യില്‍ ജയിക്കാനായാല്‍ ധോണിയുടെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിനാവും. എന്നാല്‍ കുറവ് മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ ജയം നേടിക്കൊടുക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡില്‍ ധോണിയെ പിന്നിലാക്കാനും രോഹിത്തിന് സാധിക്കും. 72 മത്സരങ്ങളില്‍ നിന്നാണ് ധോണി ഇന്ത്യക്ക് 41 ജയം നേടിക്കൊടുത്തത്. എന്നാല്‍ 52 മത്സരത്തില്‍ നിന്നാണ് രോഹിത് 40 ജയങ്ങള്‍ നേടിക്കൊടുത്തത്. ടി20 നായകനെന്ന നിലയില്‍ ധോണിയെക്കാള്‍ മികച്ച വിജയ ശതമാനം രോഹിത്തിനാണ്.
മഹാത്ഭുതം സംഭവിക്കാത്ത പക്ഷം അഫ്ഗാനെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയിക്കാനായേക്കും. ഇതോടെ ചരിത്ര നേട്ടത്തിലേക്കെത്താനും രോഹിത്തിനെത്താനാവും. ഇടവേളക്ക് ശേഷം ടി20 ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത്തിന്റെ ലക്ഷ്യം ടി20 ലോകകപ്പിലെ ഇന്ത്യയുടെ നായകസ്ഥാനമാണ്. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ താരം പരിക്കിന്റെ പിടിയിലായതോടെ വീണ്ടും രോഹിത്തിലേക്ക് നായകസ്ഥാനം എത്തുകയായിരുന്നു.
എന്നാല്‍ ഈ സീറ്റുറപ്പിക്കാന്‍ അഫ്ഗാന്‍ പരമ്പര തൂത്തുവാരേണ്ടത് രോഹിത്തിനെ സംബന്ധിച്ച് അത്യാവശ്യമാണ്. താരതമ്യേനെ ദുര്‍ബലരായ അഫ്ഗാനെതിരേ പരമ്പര നേടുക പ്രയാസമായിരിക്കില്ല. എന്നാല്‍ വമ്പന്‍ ജയങ്ങളോടെ ടീമിനെ പരമ്പരയിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിക്കേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ ഡെക്കായിരുന്നു. സഹ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് രോഹിത് റണ്ണൗട്ടാവുകയായിരുന്നു.

രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ രോഹിത് ശര്‍മക്ക് സാധിക്കേണ്ടതായുണ്ട്. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണ്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് കാര്യങ്ങള്‍ എളുപ്പമല്ല. രണ്ടാം ടി20യിലൂടെ ഗംഭീരമായി ഹിറ്റ്മാന്‍ തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം ടി20യില്‍ ഇന്ത്യയുടെ ടീം കരുത്ത് കൂടുതല്‍ ശക്തമാവും.
ആദ്യ മത്സരം കളിക്കാതിരുന്ന വിരാട് കോലി രണ്ടാം മത്സരം കളിക്കും. മൂന്നാം നമ്പറിലേക്ക് കോലിയെത്തുമ്പോള്‍ ശുബ്മാന്‍ ഗില്‍ പ്ലേയിങ് 11ന് പുറത്തായേക്കും. ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്‌സ്വാള്‍ തിരിച്ചെത്തിയേക്കും. ഇന്ത്യ ബൗളിങ് നിരയില്‍ മാറ്റം വരുത്തിയേക്കില്ല. നിലവിലെ ഇന്ത്യയുടെ യുവതാരങ്ങളെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. റിങ്കു സിങ്ങും ജിതേഷ് ശര്‍മയും ചേര്‍ന്ന് ഫിനിഷിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നു.
ഇന്ത്യ രണ്ടാം മത്സരത്തിലും സഞ്ജു സാംസണെ കളിപ്പിക്കില്ല. ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ സഞ്ജു ഇറങ്ങിയിരുന്നു. ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ കീപ്പറെ മാറ്റാന്‍ രോഹിത് താല്‍പര്യം കാട്ടിയേക്കില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം രോഹിത്തിന് നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയെ വരുന്ന സീസണില്‍ നയിക്കുന്നത്.
നായകനെന്ന നിലയിലെ തന്റെ മികവ് ഇന്ത്യക്കൊപ്പം ഉയര്‍ത്തിക്കാട്ടി മുംബൈക്ക് മറുപടി നല്‍കാന്‍ രോഹിത്തിന് സാധിക്കണം. ബാറ്റിങ്ങിലും മികവ് കാട്ടണം. വരുന്ന ഐപിഎല്ലിലെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനവും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുമെന്നുറപ്പ്.