Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: രോഹിത് ശര്‍മ ഡെക്ക്, കാരണം ശുബ്മാന്‍ ഗില്ലോ? ഈ ചതി പ്രതീക്ഷിച്ചില്ല-വിവാദം

മൊഹാലി: ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കാണാന്‍ കാത്തിരിക്കുകയായിരുന്ന ആരാധകര്‍ക്ക് നിരാശ. രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കാനാവാതെയാണ് രോഹിത് ശര്‍മ പുറത്തായത്. ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രോഹിത് റണ്ണൗട്ടായത്. ആദ്യ ഓവര്‍ എറിയാനെത്തിയ ഫസല്‍ഹഖ് ഫറൂഖിയുടെ പന്ത് രോഹിത് ശര്‍മ മിഡ് ഓഫിലേക്ക് കളിച്ചു.

ഇബ്രാഹിം സദ്രാന്‍ തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ പന്ത് തടഞ്ഞപ്പോഴേക്കും രോഹിത് ശര്‍മ റണ്ണിനായി പകുതി പിന്നിട്ടിരുന്നു. എന്നാല്‍ രോഹിത്തിന്റെ റണ്‍സിനായുള്ള കോള്‍ നോണ്‍സ്‌ട്രൈക്കില്‍ നിന്ന ശുബ്മാന്‍ ഗില്‍ കേട്ടില്ല. പന്തിന്റെ ദിശ നോക്കി നിന്ന ഗില്‍ രോഹിത് ഓടിയത് ശ്രദ്ധിച്ചില്ല. നോണ്‍സ്‌ട്രൈക്കിലേക്ക് രോഹിത് എത്തിയിരുന്നു. എന്നാല്‍ ശുബ്മാന്‍ ക്രീസില്‍ നിന്ന് അനങ്ങിയില്ല. ഇതോടെ രോഹിത് റണ്ണൗട്ടായി പുറത്ത്.

rohit sharma

ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന രോഹിത്തിന് ഗംഭീര പ്രകടനത്തോടെ ടി20യിലും തനിക്ക് ഇനിയും കളിക്കാനാവുമെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ശുബ്മാന്റെ അശ്രദ്ധയിലൂടെ രോഹിത്തിന് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. തന്റെ നിരാശയും ദേഷ്യവും മൈതാനത്ത് വെച്ച് തന്നെ ശുബ്മാനോട് തീര്‍ത്താണ് രോഹിത് മടങ്ങിയത്. ശുബ്മാനോട് കയര്‍ത്താണ് രോഹിത് കളം വിട്ടത്. ഇത്തരമൊരു ചതി രോഹിത് പ്രതീക്ഷിച്ചിരുന്നില്ല.

ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാന്‍ ശുബ്മാനും മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. യശ്വസി ജയ്‌സ്വാള്‍ കടന്നാക്രമിച്ച് കളിക്കുന്നതിനാല്‍ ശുബ്മാന്‍ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമല്ല. മികവ് കാട്ടേണ്ടത് അത്യാവശ്യമായ സാഹചര്യമായതിനാലാണ് ശുബ്മാന്‍ ഗില്‍ നായകനായി തന്റെ വിക്കറ്റ് ത്യജിക്കാതിരുന്നത്. എന്തായാലും രോഹിത്തിനെ സംബന്ധിച്ച് കടുത്ത നിരാശയാണുണ്ടായത്. വലിയ പ്രതീക്ഷയോടെയിറങ്ങിയിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങിയത് ആരാധകരേയും സങ്കടത്തിലാക്കുന്നു.

പൊതുവേ ശാന്തനായ രോഹിത് ദേഷ്യപ്പെടുന്നത് അപൂര്‍വ്വം സാഹചര്യത്തിലാണ്. കരിയറിലെ നിര്‍ണ്ണായക സമയത്താണ് ഇത്തരമൊരു തിരിച്ചടി രോഹിത്തിന് നേരിടേണ്ടി വന്നതെന്നതാണ് നായകനെ ചൊടിപ്പിച്ചത്. ശുബ്മാന്‍ ഗില്ലിനെതിരേ വിമര്‍ശനം ശക്തമാണ്. താരത്തിന്റെ അശ്രദ്ധയാണ് രോഹിത്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തില്‍ ശ്രദ്ധിക്കാതെ സ്‌ട്രൈക്കറുടെ റണ്‍സിനായുള്ള വിളി ശുബ്മാന്‍ അവഗണിച്ചതാണ് രോഹിത്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ശുബ്മാന്‍ രോഹിത്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയെന്ന ഉത്തരവാദിത്തം യുവതാരത്തിനുണ്ടായിരുന്നു. എന്നാല്‍ 12 പന്തില്‍ 23 റണ്‍സാണ് ശുബ്മാന്‍ നേടിയത്. മുജീബുര്‍ റഹ്‌മാനെ ക്രീസില്‍ നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച ഗില്ലിനെ റഹ്‌മാനുല്ല ഗുര്‍ബാസ് സ്റ്റംപ് ചെയ്യുകയായിരുന്നു. ശുബ്മാനെ ഇന്ത്യ ടി20 കളിപ്പിക്കേണ്ടെന്നും ടെസ്റ്റിലും ഏകദിനത്തിലും മാത്രം പരിഗണിച്ചാല്‍ മതിയെന്നുമാണ് ആരാധകര്‍ പറയുന്നത്.

യശ്വസി ജയ്‌സ്വാള്‍ മടങ്ങിവരുന്നതോടെ ഗില്ലിന്റെ ടി20യിലെ ഓപ്പണര്‍ സ്ഥാനം തെറിച്ചേക്കും. വിരാട് കോലി മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുമ്പോള്‍ ശുബ്മാന്റെ പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമാകുമെന്നുറപ്പ്. ശുബ്മാന്‍ രോഹിത്തിന്റെ വിളി കേട്ടില്ലെന്നതാണ് വസ്തുത. എന്നാല്‍ രോഹിത് പറയുന്നത് കേള്‍ക്കാതെ പിന്നെയും കയര്‍ക്കുകയാണ് ശുബ്മാന്‍ ചെയ്യുന്നത്. നായകനെ ബഹുമാനിക്കാന്‍ ശുബ്മാന് സാധിക്കുന്നില്ലെന്നും അഹങ്കാരമാണ് കാട്ടുന്നതെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

എന്തായാലും രോഹിത്തിന് ശുബ്മാനോട് കടുത്ത അമര്‍ഷമുണ്ടാവുമെന്നുറപ്പ്. ഉത്തരവാദിത്തം കാട്ടി വിജയത്തിലേക്കെത്തിച്ച് പിഴവിന് പ്രായശ്ചിത്തം ചെയ്യാനും ശുബ്മാനായില്ല. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനം ഗില്‍ കേള്‍ക്കേണ്ടിവരുമെന്നുറപ്പാണ്. എന്നാല്‍ ശുബ്മാന്‍ റണ്‍സ് വേണ്ടെന്ന് ആവശ്യപ്പെട്ടുവെന്നും രോഹിത് അത് ശ്രദ്ധിക്കാത്തതാണ് വിക്കറ്റിന് കാരണമെന്നും ഒരു വിഭാഗം ആരോപിക്കുന്നു. രോഹിത് ശര്‍മയോട് ഗില്‍ ഓടരുതെന്ന് പറയുന്നുണ്ടായിരുന്നു.

എന്നാല്‍ ഓടാന്‍ ആവശ്യപ്പെട്ട് രോഹിത് നോണ്‍സ്‌ട്രൈക്കിലേക്കെത്തുകയായിരുന്നു. ശുബ്മാന്റെ ശ്രദ്ധ പന്തിന് മുകളിലായിരുന്നു. പന്ത് ഫീല്‍ഡ് ചെയ്യുന്നത് കണ്ടതോടെയാണ് യുവതാരം ഓടരുതെന്ന് രോഹിത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പോഴേക്കും രോഹിത് നോണ്‍സ്‌ട്രൈക്കിലേക്കെത്തിയിരുന്നു. രണ്ട് പേരുടേയും പിഴവ് രോഹിത്തിന്റെ വിക്കറ്റിന് കാരണമായെന്ന് പറയാം.

Story first published: Thursday, January 11, 2024, 21:25 [IST]
Other articles published on Jan 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+