For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ഗില്ലിനോട് വീണ്ടും ദേഷ്യപ്പെട്ടോ? പിന്നീട് എന്ത് സംഭവിച്ചു? വെളിപ്പെടുത്തി രോഹിത്

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് സന്ദര്‍ശകരെ ഇന്ത്യ നാണംകെടുത്തിയത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 15 പന്ത് ബാക്കിയാക്കിയാണ് വിജയിച്ചത്. ശിവം ദുബെയുടെ (60*) അപരാജിത അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്ത്യയുടെ ജയത്തിനിടെയിലും ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയത് രോഹിത് ശര്‍മയുടെ പ്രകടനമാണ്.

14 മാസത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയില്‍ നിന്ന് വലിയ ബാറ്റിങ് പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ ഡെക്കിന് റണ്ണൗട്ടായാണ് രോഹിത് പുറത്തായത്. ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രോഹിത് ഡെക്കിന് മടങ്ങിയത്. വിക്കറ്റ് നഷ്ടമായതിന്റെ നിരാശയില്‍ ശുബ്മാന്‍ ഗില്ലിനോട് ദേഷ്യപ്പെട്ടാണ് രോഹിത് കളം വിട്ടത്. ഇപ്പോഴിതാ വിവാദ സംഭവത്തെക്കുറിച്ച് രോഹിത് തുറന്ന് പറഞ്ഞിരിക്കുകയാണ്.

'റണ്ണൗട്ടായി പുറത്താവുമ്പോള്‍ സ്വാഭാവികമായും ദേഷ്യമാവും തോന്നുക. നിങ്ങള്‍ ടീമിനായി റണ്‍സ് നേടാനാവും അവിടെ എത്തിയിരിക്കുക. എന്നാല്‍ എപ്പോഴും നിങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ നടക്കില്ല. മത്സരം ജയിച്ചോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഗില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹിച്ചത്. മികച്ച ഷോട്ടുകളോടെ തുടങ്ങിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മികച്ച സ്‌കോറിലേക്കെത്താനായില്ല. ആ സമയത്തെ ദേഷ്യം മാത്രമാണ് ഉണ്ടാവുക.

ഇപ്പോള്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പന്ത് വിരലിന് തട്ടിയപ്പോള്‍ വേദനിച്ചിരുന്നെങ്കിലും ഇപ്പോള്‍ ബുദ്ധിമുട്ടില്ല'-രോഹിത് ശര്‍മ പറഞ്ഞു. രോഹിത്തിനെ സംബന്ധിച്ച് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. കാരണം ഇടവേളക്ക് ശേഷമാണ് അദ്ദേഹം ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ടി20 ലോകകപ്പ് നായകനായി രോഹിത് ശര്‍മയെത്തന്നെ ഇന്ത്യ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടും സജീവമാണ്.

shubman gill

അതുകൊണ്ടുതന്നെ രോഹിത്തിന് പ്രകടന മികവ് കാട്ടി കൈയടി നേടേണ്ടതായുണ്ടായിരുന്നു. അതിന് സാധിക്കാതെ പോയതോടെയാണ് രോഹിത് നിരാശനായതും ദേഷ്യപ്പെട്ടതും. പൊതുവേ ശാന്തനായ രോഹിത് അപൂര്‍വ്വ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ദേഷ്യപ്പെട്ടിട്ടുള്ളത്. റണ്‍സിനായി രോഹിത് ശര്‍മ കോള്‍ ചെയ്‌തെങ്കിലും പന്ത് ഫീല്‍ഡ് ചെയ്യുന്നത് നോക്കി നിന്ന ഗില്‍ ഓടാന്‍ തയ്യാറായില്ല. രോഹിത് നോണ്‍സ്‌ട്രൈക്കിലേക്കെത്തിയിരുന്നു. പക്ഷെ ഗില്‍ ഓടിയില്ല.

എന്നാല്‍ പന്ത് ഫീല്‍ഡ് ചെയ്തതിന് പിന്നാലെ രോഹിത്തിനോട് ഓടരുതെന്ന് ശുബ്മാന്‍ ഗില്ലും പറഞ്ഞിരുന്നു. എന്നാല്‍ ഗില്ലിന്റെ വാക്കുകള്‍ രോഹിത്തും കേട്ടില്ല. മൈതാനത്ത് സ്വാഭാവികമായി സംഭവിക്കുന്നതാണ് രോഹിത്തിന്റെ കാര്യത്തിലും സംഭവിച്ചത്. അപ്പോഴത്തെ നിരാശയില്‍ ദേഷ്യത്തോടെ പ്രതികരിച്ചത് അല്ലാതെ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് രോഹിത് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഔട്ടായി ഡ്രസിങ് റൂമിലെത്തിയ രോഹിത്തിനെ ആദ്യ നിരാശയോടെ ഇരിക്കുന്നതാണ് കണ്ടത്.

എന്നാല്‍ പിന്നീട് രോഹിത്തിനെ ചിരിക്കുന്ന മുഖത്തോടെയാണ് കാണാനായത്. രോഹിത് റണ്ണൗട്ടായതിന് പിന്നാലെ കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് ഗില്‍ കാഴ്ചവെച്ചത്. 12 പന്തില്‍ 23 റണ്‍സാണ് ഗില്‍ നേടിയത്. അമിത ആക്രമണോത്സകത കാട്ടി താരം വിക്കറ്റ് തുലക്കുകയായിരുന്നു. രോഹിത് ശര്‍മ ദേഷ്യപ്പെട്ടത് ശുബ്മാനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാവുമെന്നുറപ്പ്. ശ്രദ്ധ നഷ്ടപ്പെട്ടതും സമ്മര്‍ദ്ദത്തിലായതും ഗില്ലിന്റെ പ്രകടനത്തെ ബാധിച്ചു.

തുടക്കത്തിലേ ഇന്ത്യ പതറിയെങ്കിലും ശിവം ദുബെയുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് ജയമൊരുക്കുകയായിരുന്നു. 40 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 60* റണ്‍സാണ് ദുബെ നേടിയത്. 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ കസറിയത്. ഒരു വിക്കറ്റും താരം വീഴ്ത്തി തിരിച്ചുവരവ് ഗംഭീരമാക്കി. ജിതേഷ് ശര്‍മ 20 പന്തില്‍ 31 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. റിങ്കു സിങ് 9 പന്തില്‍ 16 റണ്‍സ് നേടി പുറത്താവാതെ നിന്നു.

Story first published: Friday, January 12, 2024, 7:01 [IST]
Other articles published on Jan 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+