Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഡെക്കിന് പുറത്തായി ഹിറ്റ്മാന്‍, നാണക്കേടില്‍ തലപ്പത്ത്- കൂട്ടിന് കോലിയും ധോണിയും

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ രോഹിത് ശര്‍മ ഡെക്കിന് പുറത്തായിരിക്കുകയാണ്. 14 മാസത്തിന് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് വലിയ പ്രകടനം പ്രതീക്ഷിച്ചാണ് ബാറ്റു ചെയ്യാനിറങ്ങിയത്. എന്നാല്‍ രണ്ടാം പന്തില്‍ത്തന്നെ ഡെക്കിന് പുറത്താവാനായിരുന്നു വിധി. ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് രോഹിത് റണ്ണൗട്ടാവുകയായിരുന്നു. കടുത്ത നിരാശയില്‍ ശുബ്മാന്‍ ഗില്ലിനോട് കയര്‍ത്താണ് രോഹിത് ശര്‍മ മടങ്ങിയത്.

ഇതോടെ നാണംകെട്ട റെക്കോഡിലേക്ക് രോഹിത് ശര്‍മക്ക് പേര് ചേര്‍ക്കേണ്ടി വന്നിരിക്കുകയാണ്. ടി20യില്‍ കൂടുതല്‍ റണ്ണൗട്ടാവുന്ന ഇന്ത്യന്‍ താരങ്ങളില്‍ തലപ്പത്തേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. ഇത് ആറാം തവണയാണ് രോഹിത് ഡെക്കാവുന്നത്. എന്നാല്‍ ഈ നാണക്കേടില്‍ രോഹിത് ഒറ്റക്കല്ല. വിരാട് കോലിയും എംഎസ് ധോണിയും ആറ് തവണ വീതം ഡെക്കിന് പുറത്തായിട്ടുണ്ട്. ഇന്ത്യയുടെ മൂന്ന് സൂപ്പര്‍ നായകന്മാരും ആറ് തവണ വീതം ഡെക്കിന് പുറത്തായി എന്നതാണ് യാദൃശ്ചികം.

മൊഹാലിയില്‍ രോഹിത് ശര്‍മക്ക് മികച്ച റെക്കോഡാണുള്ളത്. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന് അഫ്ഗാന്‍ പരമ്പര മുതലാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം രോഹിത് ശര്‍മയെ ടി20 ലോകകപ്പിന്റെ നായകസ്ഥാനത്തേക്കെത്തിക്കുന്നതില്‍ ഇന്ത്യ രണ്ടാമതൊന്ന് ആലോചിച്ചേക്കും. രോഹിത്തിന്റെ കരിയറിലെ ഏറ്റവും നിര്‍ണ്ണായക സമയത്താണ് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. റണ്‍സിനായി രോഹിത് ശര്‍മ ഓടിയെങ്കിലും ശുബ്മാന്‍ ഓടരുതെന്ന് ആവശ്യപ്പെട്ടു.

അപ്പോഴേക്കും രോഹിത് നോണ്‍സ്‌ട്രൈക്കിലേക്കെത്തിയിരുന്നു. ശുബ്മാന്‍ ഗില്ലിനോട് ഓടാന്‍ ആവശ്യപ്പെട്ടിട്ടും ഓടാത്തതിന് ദേഷ്യപ്പെട്ടാണ് ഇന്ത്യന്‍ നായകന്‍ കളം വിട്ടത്. രോഹിത്തിന്റെ വിക്കറ്റ് വിവാദമായിട്ടുണ്ട്. ശുബ്മാന്റെ പിഴവാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ രോഹിത്തിന്റെ അശ്രദ്ധയാണെന്നാണ് മറ്റൊരു വിഭാഗം ആരോപിക്കുന്നത്. രോഹിത് ശര്‍മയുടെ മികച്ച ഇന്നിങ്‌സ് പ്രതീക്ഷിച്ചിരിക്കവെയാണ് ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ പുറത്താകല്‍.

rohit sharma

മത്സരത്തിലുടെനീളം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആശയക്കുഴപ്പം സംഭവിക്കുന്നത് കണ്ടു. റണ്ണൗട്ടവസരം ഒന്നിലധികം തവണ അഫ്ഗാന് ലഭിക്കുകയും ചെയ്തു. ഇടവേളക്ക് ശേഷം ടി20 ഫോര്‍മാറ്റിലേക്കെത്തി ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നുവെന്നത് രോഹിത്തിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. രരോഹിത് ശുബ്മാന്‍ ഗില്ലിനോട് ദേഷ്യപ്പെട്ടതോടെ യുവതാരത്തിന്റെ ശ്രദ്ധ തെറ്റിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

അമിത ആക്രമണോത്സകത കാട്ടിയ ഗില്‍ 12 പന്തില്‍ 23 റണ്‍സുമായി മടങ്ങി. ക്രീസില്‍ നിന്ന് കയറി കളിക്കാനുള്ള ഗില്ലിന്റെ ശ്രമം സ്റ്റംപിങ്ങില്‍ കലാശിക്കുകയായിരുന്നു. രോഹിത്തിന്റെ ദേഷ്യപ്പെടലാണ് ശുബ്മാനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് നിസംശയം പറയാം. പുറത്തായ ശേഷം ഡ്രസിങ് റൂമില്‍ നിരാശയോടെയിരിക്കുന്ന ശുബ്മാന്റെ മുഖം കാണാനാവുമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ചിരിച്ച് തമാശകള്‍ പറയുന്നതാണ് കണ്ടത്.

രോഹിത് ശര്‍മ ശുബ്മാനോട് മോശമായി സംസാരിച്ചുവെന്ന ആരോപണം ശക്തമാണ്. നായകനെന്ന നിലയില്‍ രോഹിത് അല്‍പ്പം കൂടി ആത്മനിയന്ത്രണം കാട്ടണമായിരുന്നു. അനുഭവസമ്പന്നനായ താരമെന്ന നിലയിലും നായകനെന്ന നിലയിലും അല്‍പ്പം കൂടി പക്വതയോടെ പെരുമാറാന്‍ രോഹിത്തിന് സാധിക്കണമായിരുന്നുവെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണ്. ആശയക്കുഴപ്പത്തെത്തുടര്‍ന്ന് റണ്ണൗട്ടായേക്കാം.

എന്നാല്‍ ഇതിന് ദേഷ്യപ്പെട്ടാല്‍ എതിര്‍ താരത്തിന്റെ മനോവീര്യത്തെ അത് ബാധിക്കുമെന്നത് നായകനെന്ന നിലയില്‍ രോഹിത് ചിന്തിക്കണമായിരുന്നുവെന്നാണ് ആരാധക പക്ഷം. രോഹിത് ശര്‍മ ടി20 ലോകകപ്പിന് മുമ്പ് ഫോമിലേക്കെത്തി കരുത്തുകാട്ടേണ്ടതായുണ്ട്. ഇതിന് സാധിക്കാതെ പോയതാണ് ഹിറ്റ്മാനെ ചൊടിപ്പിച്ചിരിക്കുന്നത്. എന്തായാലും രോഹിത്തിന്റെ വിക്കറ്റും ശുബ്മാനോട് ദേഷ്യപ്പെട്ടതും ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. രണ്ടാം മത്സരത്തില്‍ ശുബ്മാന്‍ പ്ലേയിങ് 11ന് പുറത്താവാന്‍ സാധ്യത കൂടുതലായിരിക്കുകയാണ്.

Story first published: Thursday, January 11, 2024, 22:04 [IST]
Other articles published on Jan 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+