For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ചരിത്രമെഴുതി രോഹിത്, മറ്റാര്‍ക്കുമില്ലാത്ത വമ്പന്‍ റെക്കോഡ്- ടി20 ക്രിക്കറ്റില്‍ ഇതാദ്യം

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് ഇന്ത്യ അഫ്ഗാനെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 15 പന്ത് ബാക്കി നിര്‍ത്തിയാണ് ആറ് വിക്കറ്റിന്റെ ജയം നേടിയെടുത്തത്. 14 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്കെത്തിയത് ജയത്തോടെ ആഘോഷമാക്കാന്‍ രോഹിത് ശര്‍മക്കായി.

ഡെക്കിനാണ് പുറത്തായതെങ്കിലും ഇന്ത്യയുടെ ജയത്തിന് പിന്നാലെ ചരിത്ര നേട്ടത്തിലേക്കെത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ 100 ജയങ്ങളുടെ ഭാഗമാവുന്ന ആദ്യത്തെ താരമെന്ന ചരിത്ര റെക്കോഡിലാണ് രോഹിത് പേരുചേര്‍ത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് പാകിസ്താന്റെ ഷുഹൈബ് മാലിക്കാണ്. 86 മത്സരത്തിലാണ് മാലിക് ജയിച്ചത്. എന്നാല്‍ 100 ജയങ്ങളെന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് മാത്രമാണ് നിലവില്‍ സാധിച്ചിരിക്കുന്നത്.

ശിവം ദുബെയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത്. രോഹിത് ശര്‍മയുടെ ഡെക്കിന്റെ നിരാശ മാറ്റി ജയത്തോടെ സന്തോഷം നല്‍കാന്‍ ദുബെക്കായി. മത്സരശേഷം ദുബെ രോഹിത്തിനെ കെട്ടിപ്പിടിക്കുകയും തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു. രോഹിത് ശര്‍മ റണ്ണൗട്ടായി ഡെക്കിന് പുറത്തായതോടെ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ തവണ റണ്ണൗട്ടായ ഇന്ത്യന്‍ താരമെന്ന നാണക്കേടിലേക്കും രോഹിത്തെത്തി.

ആറാം തവണയാണ് ടി20യില്‍ രോഹിത് റണ്ണൗട്ടാവുന്നത്. രോഹിത് ശര്‍മക്കൊപ്പം എംഎസ് ധോണിയും വിരാട് കോലിയും ആറ് തവണ വീതം റണ്ണൗട്ടായി പുറത്തായിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ തവണ ഡെക്കിന് പുറത്താവുന്ന താരമെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കും രോഹിത്തെത്തി. ഇത് 11ാം തവണയാണ് അക്കൗണ്ട് തുറക്കാതെ രോഹിത് പൂജ്യത്തിന് പുറത്താവുന്നത്. 13 തവണ ഡെക്കായ പോള്‍ സ്റ്റിര്‍ലിങ്ങാണ് തലപ്പത്ത്. 12 തവണ പൂജ്യത്തിന് പുറത്തായി കെവിന്‍ ഒബ്രിയാന്‍ രണ്ടാം സ്ഥാനത്താണുള്ളത്.

shivam dube, rinku singh

വരുന്ന രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. 14 മാസത്തിന് ശേഷം ടി20 ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത്തിന് ബാറ്റുകൊണ്ട് കരുത്തുകാട്ടേണ്ടതായുണ്ട്. ആദ്യ മത്സരത്തിലെ ദൗര്‍ഭാഗ്യകരമായ പുറത്താകല്‍ പ്രശ്‌നമല്ല. എന്നാല്‍ ശേഷിക്കുന്ന രണ്ട് മത്സരത്തിലും ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനം രോഹിത്തിന് കാഴ്ചവെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടി20 ലോകകപ്പിന് മുമ്പ് കാര്യങ്ങള്‍ കടുപ്പമായേക്കും.

ഇന്ത്യയുടെ യുവതാരങ്ങള്‍ മികവ് കാട്ടുന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. തിലക് വര്‍മക്ക് പന്തുകൊണ്ടും കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ തിലക് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍ ബൗളിങ്ങിലും അവസരം നല്‍കണം. റിങ്കു സിങ്ങും ജിതേഷ് ശര്‍മയും പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ശുവം ദുബെ ഓള്‍റൗണ്ട് മികവ് കാട്ടുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പ്രശ്‌നമാണ്.

ഇടക്കിടെ പരിക്കേല്‍ക്കുന്ന ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ദുബെയെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. അവസാന ഐപിഎല്ലിലൂടെയാണ് ദുബെ തിരിച്ചുവരവ് നടത്തിയത്. സിഎസ്‌കെയ്‌ക്കൊപ്പം കസറിയ താരം ഇപ്പോള്‍ ഇന്ത്യയുടേയും ഹീറോയായിരിക്കുകയാണ്. കൂടുതല്‍ അവസരം താരത്തിന് ലഭിക്കേണ്ടതായുണ്ട്. ടി20 ലോകകപ്പിലേക്കും ദുബെക്ക് വിളിയെത്താനാണ് സാധ്യത.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍

Story first published: Thursday, January 11, 2024, 22:54 [IST]
Other articles published on Jan 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+