IND vs AFG Test: നൂറടിച്ച് ഗില്ലും രാഹുലും!! മിന്നിച്ച് സായിയും, ആദ്യ ദിനം ഇന്ത്യക്കു തന്നെ
ന്യൂചണ്ഡീഗഡ്: അഫ്ഗാനിസ്താനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ആധിപത്യം. ടോസിനുശേഷം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തിമ്പോള്‍ മൂന്നു വിക്കറ്റിനു 368 റണ്‍സെന്ന അതിശക്തമായ നിലയിലാണ്. രണ്ടാംദിനം ആദ്യ സെഷനില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് 550-600 റണ്‍സ് പടുത്തുയര്‍ത്തിയ ശേഷം ഡിക്ലയര്‍ ചെയ്ത് ഇന്നിങ്‌സ് ജയത്തിനു വേണ്ടിയാവും ഇന്ത്യ ശ്രമിക്കുക.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും (103*) ഓപ്പണര്‍ കെഎല്‍ രാഹുലിന്റെയും (100) കിടിലന്‍ സെഞ്ച്വറികളാണ് ഈ മല്‍സരത്തില്‍ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലാക്കിയത്. സായ് സുദര്‍ശനും (81) ബാറ്റിങില്‍ മിന്നിച്ചപ്പോള്‍ റിഷഭ് പന്തും മോശമാക്കിയില്ല. പുറത്താവാതെ 50 റണ്‍സുമായി ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ അദ്ദേഹം ഗില്ലിനൊപ്പമുണ്ട്.

143 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെുടുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. രാഹുല്‍ 165 ബോളില്‍ 11 ഫോറുകളടിച്ചു. 104 ബോളുകള്‍ നേരിട്ട സായിയുടെ ഇന്നിങ്‌സില്‍ 13 ഫോറുകളുണ്ടായിരുന്നു. 70 ബോളില്‍ രണ്ടു ഫോറും മൂന്നു സിക്‌സുമടക്കമാണ് റിഷഭ് ഫിഫ്റ്റിയിലെത്തിയത്. യശസ്വി ജയ്‌സ്വാളാണ് (32 ബോളില്‍ 24) പുറത്തായ മറ്റൊരു ബാറ്റര്‍.
ഇന്ത്യയുടെ തുടക്കം അത്ര മികച്ചതയിരുന്നില്ല. ആദ്യ വിക്കറ്റില്‍ രാഹുല്‍- ജയ്‌സ്വാള്‍ ജോടിക്കു 41 റണ്‍സാണ് നേടാനായത്. ഇതിനിടെ ഒരു തവണ അഫ്ഗാന്റെ അബദ്ധം കാരണം രാഹുല്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. രണ്ടാം വിക്കറ്റില്‍ രാഹുല്‍ - സായ് ജോടിയാണ വമ്പന്‍ കൂട്ടുകെട്ടുമായി മല്‍സരം ഇന്ത്യയുടെ വരുതിയിലേക്കു കൊണ്ടുവന്നത്.
139 റണ്‍സ് ഇരുവരും ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തു. 184 ബോളുകളിലാണിത്. ലഞ്ച് ബ്രേക്കിനു ശേഷം ടീം സ്‌കോര്‍ 180ല്‍ വച്ച് സായ് മടങ്ങുമ്പോള്‍ ഇന്ത്യ പിടിമുറുക്കി കഴിഞ്ഞിരുന്നു. സെഞ്ച്വറിക്കു പിറകെയാണ് രാഹുല്‍ വീണത്. തുടര്‍ന്നെത്തിയ ഗില്‍ തുടക്കം മുതല്‍ മിന്നുന്ന ഫോമിലായിരുന്നു.

രാഹുലിനൊപ്പം 110 ബോളില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പക്ഷെ സെഞ്ച്വറിക്കു പിറകെ ഗില്‍ വീണു (247/3). ഇതിനു ശേഷമായിരുന്നു ഗില്‍- റിഷഭ് ജോടി ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. അപരാജിത നാലാം വിക്കറ്റില്‍ ഈ ജോടി 148 ബോളില്‍ 121 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തു കഴിഞ്ഞു.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മാനവ് സുതാര്‍ ഈ മല്‍സരത്തിലൂടെ അരങ്ങേറിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയ്ക്കു അവസരം ലഭിച്ചില്ല.
വലിയൊരു ഇടവേളയ്ക്കു ശേഷം റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ മടങ്ങിവരവ് കൂടിയായിരിക്കും ഈ മല്‍സരം. കഴിഞ്ഞ നവംബറില്‍ സൗത്താഫ്രിക്കയുമായാണ് ടെസ്റ്റില്‍ അവസാനമായി ഏറ്റുമുട്ടിയത്.
പ്ലെയിങ് 11
ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാനവ് സുതാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
അഫ്ഗാനിസ്ഥാന്‍- സെദിഖുള്ള അതെടല്‍, റഹ്മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫ്‌സര്‍ സസായി (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നംഗേയലിയ ഖരോട്ടെ, സിയാവുര്‍ റഹ്മാന്‍ ഷരീഫി, മുഹമ്മദ് സലീം സാഫി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications