Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: അഫ്ഗാന്‍ തരിപ്പണം!!! മൂന്നാംദിനം കളി തീര്‍ത്ത് ഇന്ത്യ, വമ്പന്‍ ജയം

ന്യൂചണ്ഡീഗഡ്: അഫ്ഗാനിസ്താനുമായുള്ള ഏക ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ ജയം. രണ്ടു ദിവസം ശേഷിക്കെ ഇന്നിങ്‌സിനും 300 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ പടുത്തുയര്‍ത്തിയ 564 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അഫ്ഗാന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

ഒന്നാമിന്നിങ്‌സില്‍ 152 റണ്‍സ് കൂടാരം കയറിയ അവരെ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിച്ചു. രണ്ടാമിന്നിങ്‌സില്‍ വെറും 112 റണ്‍സില്‍ അവരെ ചുരുട്ടിക്കെട്ടി ഇന്ത്യ വിജയവും പൂര്‍ത്തിയാക്കി.

INDIAN TEAM

രണ്ടാമിന്നിങ്‌സില്‍ ഓപ്പണര്‍ സെദിഖുല്ല അതെല്‍ (42), റഹ്മാനുള്ള ഗുര്‍ബാസ് (24) എന്നിവര്‍ അല്‍പ്പമെങ്കിലും പൊരുതയൊഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം ചീട്ടുകൊട്ടാരം കണക്കെ തകരുകയും ചെയ്തു. മൂന്നം ദിനം ടീ ബ്രേക്കിനു പിറകെ അവരുടെ ഇന്നിങ്‌സും അവസാനിക്കുകയായിരുന്നു.

നാലു വിക്കറ്റുകളെടുത്ത വാഷിങ്ടണ്‍ സുന്ദറും മൂന്നു പേരെ മടക്കിയ കുല്‍ദീപ് യാദവും ചേര്‍ന്നാണ് അഫ്ഗാനെ തീര്‍ത്തത്. നേരത്തേ ഒന്നാമിന്നിങ്‌സി അവരുടെ അന്തകനായത് കന്നി ടെസ്റ്റ് കളിച്ച മാനവ് സുതാറായിരുന്നു. 33 റണ്‍സിനു ആറു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. പ്രസിദ്ധ് കൃഷ്ണയ്ക്കു മൂന്നു വിക്കറ്റുകളും ലഭിച്ചു.

അഞ്ചു വിക്കറ്റിന് 113 റണ്‍സെന്ന നിലയിലാണ് അഫ്ഗാന്‍ ഒന്നാമിന്നിങ്‌സില്‍ ഇന്നു കളി പുനരാരംഭിച്ചത്. എന്നാല്‍ 39 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റും പിഴുത് ഇന്ത്യ അവരുടെ ഇന്നിങ്‌സ് അവസാനിപ്പിട്ടു.

60 റണ്‍സോടെ റഹ്മത്ത് ഷായാണ് അഫ്ഗാന്‍െ മാനംകാത്തത്. 135 ബോള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. ഫോളോഓണ്‍ ഒഴിവാക്കാന്‍ അഫ്ഗാന് 365 റണ്‍സ് വേണ്ടിയിരുന്നു. പക്ഷെ അതില്‍ എത്താന്‍ കഴിയാതെ പോയതോടെ അരെ ഇന്ത്യ വീണ്ടും ബാറ്റിങിന് അയക്കുകയു ചെയ്തു.

രണ്ടാദിനം അബ്ദുള്‍ മാലിക്ക് (16), സെദിഖുല്ല അതെല്‍ (17), റഹ്മാനുള്ള ഗുര്‍ബാസ് (12), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (20), അഫ്‌സര്‍ സസായ് (3) എന്നിവരെയാണ് അഫ്ഗാനു നഷ്ടമായത്. സസായ് ഔട്ടായതിനു പിറകെയാണ് രണ്ടാംദിനം കളി നിര്‍ത്തിയത്.

നേരത്തേ ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 564 റണ്‍സെന്നെ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. രണ്ടു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിനു അടിത്തറയിടുകയും ചെയ്തു.

ക്യാപ്റ്റന്‍ ഗില്ലും (126) വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമാണ് (100) ടീമിന്റെ സെഞ്ച്വറി വീരന്‍മാര്‍. സായ് സുദര്‍ശന്‍ (81), റിഷഭ് പന്ത് (81), വാഷിങ്ടണ്‍ സുന്ദര്‍ (52*) എന്നിവരുടെ മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു.

പ്ലെയിങ് 11

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാനവ് സുതാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

അഫ്ഗാനിസ്ഥാന്‍- സെദിഖുള്ള അതെല്‍, റഹ്മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫ്‌സര്‍ സസായി (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നംഗേയലിയ ഖരോട്ടെ, സിയാവുര്‍ റഹ്മാന്‍ ഷരീഫി, മുഹമ്മദ് സലീം സാഫി.

Story first published: Monday, June 8, 2026, 7:12 [IST]
Other articles published on Jun 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+