Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: റണ്‍മല തീര്‍ത്ത് ഇന്ത്യ!! തുടക്കം പാളി അഫ്ഗാന്‍; മൂന്നാംദിനം തീരുമോ?

ന്യൂചണ്ഡീഗഡ്: അഫ്ഗാനിസ്താനെതിരേയുള്ള ഏക ക്രിക്കറ്റ് ടെസ്റ്റില്‍ സമ്പൂര്‍ണ ആധിപത്യം നേടിയിരിക്കുകയാണ് ടീം ഇന്ത്യ. വന്‍ റണ്‍മല തീര്‍ത്ത ശേഷം എതിരാളികളെ ബാറ്റിങിന് അയച്ച ശുഭ്മന്‍ ഗില്ലും സംഘവും ഇന്നിങ്‌സ് ജയം തന്നെയണ് ലക്ഷ്യമിടുന്നത്.

എട്ടു വിക്കറ്റിനു 564 റണ്‍സെന്ന കൂറ്റന്‍ ടോട്ടലില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയില്‍ രണ്ടാം ദിനം നിര്‍ത്തുമ്പോള്‍ അഫ്ഗാന്‍ അഞ്ചു വിക്കറ്റിനു 113 റണ്‍സെന്ന നിലയില്‍ പതറുകയാണ്.

അബ്ദുള്‍ മാലിക്ക് (16), സെദിഖുല്ല അതെല്‍ (17), റഹ്മാനുള്ള ഗുര്‍ബാസ് (13), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (20), അഫ്‌സര്‍ സസായ് (3) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. റഹ്മത്ത് ഷായാണ് (43*) ഇപ്പോള്‍ ക്രീസില്‍. സസായ് ഔട്ടായതിനു പിറകെ രണ്ടാംദിനം കളി നിര്‍ത്തുകയായിരുന്നു.

MANAV SUTHAR WICKET

അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അഫ്ഗാന് ഇനി 451 റണ്‍സ് ആവശ്യമാണ്. അരങ്ങേറ്റ മല്‍സരം കളിച്ച ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മാനവ് സുതാര്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചു. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റുകളും നേടി.

ഇന്ത്യന്‍ ആധിപത്യം

രണ്ടാംദിനം മൂന്നു വിക്കറ്റിനു 368 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് പുനരാരംഭിച്ചത്. ടീം ടോട്ടലിക്കു 196 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതിനിടെ അഞ്ചു വിക്കറ്റുകള്‍ കുടി കൈവിടുകയും ചെയ്തു.

103 റണ്‍സോടെ ആദ്യദിനം കളി നിര്‍ത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 126 റണ്‍സിനു പുറത്താവുവകയായിരുന്നു. 177 ബോളില്‍ 15 ഫോറും ഒരു സിക്‌സറുമുപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഫിഫ്റ്റിയില്‍ (50) നിന്നും രണ്ടാംദിനം കളി തുടര്‍ന്ന റിഷഭ് പന്ത് സെഞ്ച്വറി അര്‍ഹിച്ചെങ്കിലും ഇതു തികയ്ക്കാനായില്ല.

WASHINGTON SUNDAR

സായ് സുദര്‍ശനെ പോലെ റിഷഭും 81 റണ്‍സില്‍ തന്നെ മടങ്ങി. 121 ബോളില്‍ ആറു ഫോറുകളും മൂന്നു സിക്‌സറുമടക്കമാണിത്. ടീം ടോട്ടല്‍ 550 കടത്തിയത് വാഷിങ്ടണ്‍ സുന്ദറിന്റെ (52*) അപരാജിത ഫിഫ്റ്റിയാണ്.

68 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെടും. ധ്രുവ് ജുറേല്‍ (19) വേഗം മടങ്ങിയെങ്കിലും അരങ്ങേറ്റക്കാരന്‍ മാനവ് സുതാറും (28) കരിയര്‍ ബെസ്റ്റ് സ്‌കോറുമായി മുഹമ്മദ് സിറാജും (22) മികച്ച സംഭാവനകള്‍ നല്‍കി.

ആദ്യദിനം കെഎല്‍ രാഹുല്‍ (100), യശസ്വി ജയ്‌സ്വാള്‍ (24), സായ് സുദര്‍ശന്‍ (81) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളും ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമാണ് ആദ്യദിനം ഇന്ത്യന്‍ ഇന്നിങ്‌സില്‍ കണ്ടത്. ടീമിനു അതിശക്തമായ അടിത്തറയിട്ടതും ഇതു തന്നെയാണ്.

രണ്ടാം വിക്കറ്റില്‍ രാഹുല്‍- സായ് ജോടി 139 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റില്‍ രാഹുല്‍-ഗില്‍ സഖ്യം 67 റണ്‍സും ടീം സ്‌കോറിലേക്കു ചേര്‍ത്തു. നാലാം വിക്കറ്റില്‍ ഗില്‍-റിഷഭ് സഖ്യം 121 റണ്‍സ് ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

പ്ലെയിങ് 11

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാനവ് സുതാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

അഫ്ഗാനിസ്ഥാന്‍- സെദിഖുള്ള അതെല്‍, റഹ്മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫ്സര്‍ സസായി (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്റഫ്, നംഗേയലിയ ഖരോട്ടെ, സിയാവുര്‍ റഹ്മാന്‍ ഷരീഫി, മുഹമ്മദ് സലീം സാഫി.

Story first published: Sunday, June 7, 2026, 7:26 [IST]
Other articles published on Jun 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+