Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: തിലകല്ല, ഇന്ത്യന്‍ ടീമിലെ എന്റെ പകരക്കാരന്‍ അവനാണ്- തിരഞ്ഞെടുത്ത് യുവരാജ്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. പ്രതിഭകളുടെ അഭാവം ഒരു കാലത്തും ഇന്ത്യന്‍ ടീമിനെ ബാധിച്ചിട്ടില്ല. ഓരോ കാലഘട്ടത്തിലും എടുത്തു പറയാന്‍ സാധിക്കുന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് വിരാട് കോലിയെത്തി. വിരാട് കളമൊഴിയുമ്പോള്‍ ശുബ്മാന്‍ ഗില്‍ ആ സ്ഥാനത്തേക്കായി വളര്‍ന്ന് വരുന്നു. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്ക് യുവതാരങ്ങള്‍ കടന്നുവരുന്നതും കൂടിയിട്ടുണ്ട്.

എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയെ ബാധിക്കുന്നത് മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. പന്തെറിയാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നു. വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരെല്ലാം ബാറ്റിങ്ങിനോടൊപ്പം ബൗളിങ്ങിലും മികവ് കാട്ടിയിരുന്നു. യുവരാജ് സിങ്ങിന് ശേഷം മികച്ചൊരു മധ്യനിര താരത്തിന്റെ അഭാവം ഇന്ത്യയെ വേട്ടയാടുന്നുണ്ട്.

അടുത്ത യുവരാജ് സിങ് എന്ന് ആരാധകര്‍ വാഴ്ത്തുന്ന യുവതാരം തിലക് വര്‍മയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും പാര്‍ട്ട് ടൈം സ്പിന്നറുമായ തിലകിന് നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. എന്നാല്‍ അടുത്ത യുവരാജ് സിങ് തിലകല്ലെന്നും അത് റിങ്കു സിങ്ങാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്. 'ഇന്ത്യന്‍ ടീമിലെ നിലവിലെ ഏറ്റവും മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ റിങ്കു സിങ്ങാണ്.

അവന്റെ കളി കാണുമ്പോള്‍ എന്നെ ഓര്‍മിക്കുകയാണ്. എവിടെയാണ് സ്‌ട്രൈക്ക് കൈമാറേണ്ടത്, എവിടെയാണ് ആക്രമിക്കേണ്ടത്, സമ്മര്‍ദ്ദത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്നതെല്ലാം അവന് നന്നായി അറിയാം. മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണവന്‍. അവനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ ഉപയോഗിച്ചിരുന്ന അതേ തന്ത്രങ്ങളും എന്റേതിന് സമാനമായ പ്രതിഭയും റിങ്കുവിനുണ്ട് വിശ്വസിക്കുന്നു.

rinku singh, tilak varma

അഞ്ചാം നമ്പറിലും ആറാം നമ്പറിലും കളിക്കാന്‍ സാധിക്കുന്ന മികച്ച ഫിനിഷറാണവന്‍'- ക്രിക് ട്രാക്കറിനോട് സംസാരിക്കവെ യുവരാജ് പറഞ്ഞു. ഐപിഎല്ലിലൂടെ വളര്‍ന്ന താരമാണ് റിങ്കു. ദാരിദ്ര്യം നിറഞ്ഞ കുടുംബ സാഹചര്യത്തില്‍ നിന്ന് പൊരുതി ജയിക്കാന്‍ റിങ്കുവിന് സാധിച്ചിട്ടുണ്ട്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറായി മാറാന്‍ റിങ്കുവിന് സാധിച്ചു. അതിവേഗത്തില്‍ ബാറ്റു ചെയ്യുന്ന താരം എന്നതിലുപരിയായി സമ്മര്‍ദ്ദത്തില്‍ മികവ് കാട്ടാന്‍ റിങ്കുവിനാകുന്നു.

ഫിനിഷര്‍ റോളില്‍ ഇന്ത്യയുടെ ടി20 ടീമിനൊപ്പം ശ്രദ്ധേയമായ പ്രകടനമാണ് റിങ്കു കാഴ്ചവെക്കുന്നത്. 38, 37, 22, 31, 46, 68, 14, 16 എന്നിങ്ങനെയാണ് റിങ്കുവിന്റെ ടി20യിലെ സ്‌കോര്‍. ഇതില്‍ അഞ്ച് തവണയും താരം പുറത്താവാതെ നിന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ബൗളിങ്ങിലേക്ക് റിങ്കു കൈവെച്ചിട്ടില്ലെങ്കിലും ഇടം കൈയന്‍ ബാറ്റ്‌സ്മാനായി മധ്യനിരയില്‍ കരുത്ത് പകരാന്‍ റിങ്കുവിന് സാധിക്കുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ട് റിങ്കുവാണ്.

വലിയ മത്സരങ്ങളില്‍ ഇന്ത്യയുടെ താരങ്ങള്‍ നിരാശപ്പെടുത്തുന്നുവെന്നതാണ് സമീപകാലത്തെ വലിയ പോരായ്മ. ഇതിന് പരിഹാരം കാണാന്‍ റിങ്കുവിനെപ്പോലൊരു താരത്തിന് സാധിക്കുന്നു. വിക്കറ്റ് നഷ്ടമാവുമോയെന്ന ഭയമില്ലാതെ റിങ്കു കളിക്കുന്നു. ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി ടീമിന് വിജയം നേടിക്കൊടുക്കാന്‍ റിങ്കുവിന് സാധിച്ചിട്ടുണ്ട്.

ഈ മികവ് അധികമാര്‍ക്കും അവകാശപ്പെടാനാവില്ല. യുവരാജ് സിങ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. ഇതേ മികവ് ആവര്‍ത്തിക്കാന്‍ റിങ്കുവിന് സാധിക്കുമെന്ന് തന്നെ പ്രത്യാശിക്കാം. തിലക് ലഭിക്കുന്ന അവസരങ്ങളെ നന്നായി ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ ടീമില്‍ തുടരുക പ്രയാസമായിരിക്കുമെന്ന് പറയാം.

Story first published: Sunday, January 14, 2024, 14:20 [IST]
Other articles published on Jan 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+