For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: സഞ്ജു 'ഹീറോ', കടുത്ത ആരാധകനാണ് ഞാന്‍- തുറന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ മുഖമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലെ സജീവ താരമെന്ന് പറയാനാവില്ലെങ്കിലും ആരാധക പിന്തുണയില്‍ മറ്റ് യുവതാരങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് ഇന്ത്യക്ക് പുറത്തുപോലും വലിയ ആരാധക പിന്തുണയുണ്ട്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാനയടക്കം പലരും സഞ്ജുവിന്റെ കടുത്ത ആരാധകരാണ്.

ഭയമില്ലാതെ കളിക്കുന്ന സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നമാണെങ്കിലും ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാരുടെ അന്തകനാവും. ഐപിഎല്ലിലെ മൂന്ന് സെഞ്ച്വറി പ്രകടനം ഇത് തെളിയിക്കുന്നതാണ്. ഇപ്പോഴിതാ താന്‍ കടുത്ത സഞ്ജു ആരാധകനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ്. സഞ്ജുവിന്റെ പ്രകടനത്തെയും കഴിവിനേയും വാനോളം പ്രശംസിച്ചാണ് ഡിവില്ലിയേഴ്‌സ് സംസാരിച്ചത്.

'ഞാന്‍ സഞ്ജു സാംസണിന്റെ കടുത്ത ആരാധകനാണ്. പ്രതിഭാശാലിയായ താരമാണവന്‍. രാജസ്ഥാന്‍ റോയല്‍സിനൊപ്പം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ സഞ്ജുവിന് ടി20യിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത് മഹത്തായ കാര്യമായാണ് കരുതുന്നത്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. മികച്ച പ്രകടനവും ടൂര്‍ണമെന്റില്‍ താരം കാഴ്ചവെച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ത്യക്കൊപ്പം ടി20യില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സഞ്ജുവിനായിട്ടില്ല. അതുകൊണ്ടുതന്നെ ടി20യില്‍ സഞ്ജുവിന് അവസരം ലഭിച്ചത് അപ്രതീക്ഷിത നീക്കമായി വേണം കാണാന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി സഞ്ജു ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു. ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാനും സഞ്ജുവിനായിരുന്നു. ഈ മികവും അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജുവിന് വിളി ലഭിക്കാന്‍ കാരണമായിട്ടുണ്ട്.

sanju samson

ദക്ഷിണാഫ്രിക്കയിലെ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തേയും ഡിവില്ലിയേഴ്‌സ് പ്രശംസിച്ചു. 'ദക്ഷിണാഫ്രിക്കയിലെ സഞ്ജുവിന്റെ പ്രകടനം വലിയ സന്തോഷം നല്‍കി. അവിടുത്തെ സാഹചര്യം അവന് വളരെ അനുയോജ്യമായതാണ്. ബൗണ്‍സും വേഗവും ബാറ്റ്‌സ്മാന്‍മാരെ പരീക്ഷിക്കുന്ന പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ സഞ്ജുവിനെപ്പോലൊരു താരത്തിന് മികച്ച പ്രകടനം നടത്താനാവും. വിക്കറ്റ് കീപ്പറെന്ന നിലയിലും സഞ്ജു ടീമിന് ഉപകാരിയാണ്.

ടി20 ലോകകപ്പിലും സഞ്ജുവിന് ഇടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജു പ്ലേയിങ് 11ല്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതിന് ശേഷം ഐപിഎല്ലും വരാനിരിക്കുന്നു. ഇത്തവണത്തെ ഐപിഎല്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ടീമിനെ കപ്പിലേക്കെത്തിക്കാനായാല്‍ സഞ്ജുവിന്റെ കരിയറിനത് വലിയ കരുത്താകും. പ്ലേ ഓഫിലെങ്കിലും എത്തിക്കാനായാല്‍ സഞ്ജുവിന് കൂടുതല്‍ അവസരം പ്രതീക്ഷിക്കാം.

എബി ഡിവില്ലിയേഴ്‌സ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനാണ്. അദ്ദേഹത്തിന്റെ പോലും പ്രശംസ പിടിച്ചുപറ്റുന്ന നിലയിലേക്ക് സഞ്ജു വളര്‍ന്നുവെന്നത് അഭിമാനിക്കാവുന്ന കാരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ധൈര്യം കാട്ടുന്ന താരമാണ് സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഒരു മോശം പ്രകടനംകൊണ്ട് പോലും സഞ്ജു തഴയപ്പെടുന്നു.

നിലവില്‍ ടി20യിലെ പദ്ധതികള്‍ക്ക് പുറത്തുള്ള താരമാണ് സഞ്ജു. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന ഇന്ത്യയുടെ അവസാന ടി20 പരമ്പരയില്‍ അവസരം ലഭിച്ചത് സഞ്ജുവിനെ സംബന്ധിച്ച് ഭാഗ്യമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയും വിക്കറ്റിന് പിന്നില്‍ മികവ് കാട്ടുകയും ചെയ്യാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. അതിന് സാധിച്ചാല്‍ ടി20 ലോകകപ്പില്‍ ശ്രീശാന്തിന് ശേഷം വീണ്ടുമൊരു മലയാളി താരം കളിക്കുന്നത് ആരാധകര്‍ക്ക് കാണാനാവും.

Story first published: Wednesday, January 10, 2024, 17:43 [IST]
Other articles published on Jan 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+