Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഗില്ലല്ല ശരിക്കും വില്ലന്‍!! സഞ്ജുവിനെ തടഞ്ഞത് മറ്റൊരാള്‍, എപ്പോഴും ഇഷാനൊപ്പം?

അഫ്ഗാനിസ്താനുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച പേരുകളിലൊന്ന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റേതായിരുന്നു. 2023നു ശേഷം ഏകദിനത്തില്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹം ഉറപ്പായും ടീമില്‍ മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്.

എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പിലെ ഹീറോയിസമൊന്നും പരിഗണിക്കാതെ സഞ്ജു തഴയപ്പെടുകയായിരുന്നു. അദ്ദഹത്തിന്റെ തിരിച്ചുവരവ് മോഹം യാഥാാര്‍ഥ്യമായില്ലെങ്കിലും ഇഷാന്‍ കിഷന്‍ വലിയൊരു ഗ്യാപ്പിനു ശേഷം ടീമില്‍ മടങ്ങിയെത്തുകയും ചെയ്തു.

PRAGYAN OJHA

സഞ്ജുവിനെ ടീമിലെടുക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ വാദിച്ചിരുന്നതായും പക്ഷെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ഇതിനെ എതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇപ്പോള്‍ സഞ്ജുവിന്റെ യഥാര്‍ഥ വില്ലന്‍ മറ്റൊരാളാണെന്നണ് വ്യക്തമായിരിക്കുന്നത്. ഇതേ കുറിച്ചറിയാം.

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

പ്രധാന വില്ലന്‍

ഇന്ത്യന്‍ ഏകദിന ടീമിലേക്കുള്ള സഞ്ജു സാംസണിന്റെ മടങ്ങുവരവ് തടഞ്ഞതിനു പിന്നിലെ ശരിക്കുള്ള വില്ലന്‍ സെലക്ഷന്‍ കമ്മിറ്റിയംഗവും മുന്‍ സ്്പിന്നറുമായ പ്രഗ്യാന്‍ ഓജയാണെന്നുമാണ് വ്യക്തമായിരിക്കുന്നത്. അജിക് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ സൗത്ത് സോണിനെ പ്രതിനിധീകരിക്കുന്നയാളാണ് അദ്ദേഹം.

അതുകൊണ്ടു തന്നെ സ്വാഭാവികമായും ദക്ഷിണേന്ത്യയില്‍ നിന്നുള്ള സഞ്ജുവിനെ പിന്തുണയ്‌ക്കേണ്ടതും അദ്ദേഹമാണ്. പക്ഷെ മലയാളി താരത്തെ ടീമിലെടുക്കുന്നതിനെ ഓജ എതിര്‍ക്കുകയായിരുന്നു. പകരം ജാര്‍ഖണ്ഡില്‍ നിന്നുള്ള ഇഷാന്‍ കിഷനു വേണ്ടി അദ്ദേഹം വാദിക്കുകയും ചെയ്തു.

ഇതാണ് സഞ്ജുവിനു പകരം ഇഷാനെ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെടുത്തതിനു പിന്നിലെ ശരിക്കുള്ള കാരണമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇഷാനെ ഏകദിന ടീമിലേക്കു തിരികെ വിളിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ശേഷം ഇപ്പോള്‍ ടി20 ടീമിന്റെ പുതിയ നായകനാക്കാനും അദ്ദേഹം കരുക്കള്‍ നീക്കുന്നതായാണ് വ്യക്തമായിരിക്കുന്നത്.

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

സഞ്ജുവിനെ തഴഞ്ഞ് ഇഷാനെ ഏകദിന ടീമിലേക്കു ഓജ നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ക്യാപ്റ്റന്‍ ശുഭമന്‍ ഗില്ലും ചീഫ് സെലക്ടര്‍ അഗാര്‍ക്കറുമെല്ലാം പിന്തുണച്ചതോടെ കോച്ച് ഗൗതം ഗംഭീര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതാണ് ഏകദിന ടീമിലേക്കുള്ള സഞ്ജുവിന്റെ വഴിയടച്ചതെന്നാണ് വിവരം.

നേരത്തേ ഇന്ത്യന്‍ ടീമുകളില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷനായ ഇഷാനെ കഴിഞ്ഞ ടി20 ലോകകപ്പിനു തൊട്ടുമുമ്പ് തിരികെ കൊണ്ടുവന്നതിനു പിന്നിലും ഓജയ്ക്കു നിര്‍ണായക പങ്കുണ്ടായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി നടത്തിക്കൊണ്ടിരുന്ന മിന്നുന്ന പ്രകടനമാണ് ഇഷാന് ടീമിലേക്കു സര്‍പ്രൈസ് വിളിയൊരുക്കിയത്. ഈ അവസരം ശരിക്കും മുതലാക്കിയ അദ്ദേഹം ആദ്യം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും അതിനു ശേഷം ടി20 ലോകകപ്പിലുമെല്ലാം കസറുകയും ചെയ്തു.

SANJU SAMSON

തിരിച്ചുവരുമോ സഞ്ജു?

ഇന്ത്യന്‍ ഏകദിന ടീമിലേക്കു സഞ്ജു സാംസണിനു ഉടനെയൊരു മടങ്ങിവരവ് ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്. കാരണം ഫസ്റ്റ് ചോയ്‌സ് കീപ്പറായി സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലുണ്ട്. കൂടാതെ ബാക്കപ്പായി ഇപ്പോള്‍ റിഷഭ് പന്തിനെ പിന്തള്ളി ഇഷാന്‍ കിഷനും ടീമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്.

രണ്ടിലൊരാള്‍ക്കു പരിക്കേല്‍ക്കുകയോ, അടുത്ത പരമ്പരകളില്‍ തീര്‍ത്തും ഫോമൗട്ടാവുകയും ചെയ്താല്‍ മാത്രമേ സഞ്ജുവിനു തിരിച്ചുവരവ് സാധ്യതയുള്ളൂ. ഏകദിനത്തിലെ റെക്കോര്‍ഡ് നോക്കിയാല്‍ അദ്ദേഹം തീര്‍ച്ചയായും ടീമില്‍ വേണ്ടയാളാണ്.

ഏകദിനത്തില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും 510 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 56.67 എന്ന തകര്‍പ്പന്‍ ശരാശരിയിലാണിത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Sunday, May 24, 2026, 16:12 [IST]
Other articles published on May 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+