For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ദുബെയുടെ ആസ്തി അറിയാമോ? ചില്ലറക്കാരനല്ല- വരുമാനം ക്രിക്കറ്റിലൂടെ മാത്രമല്ല

മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വീണ്ടും കസറിയിരിക്കുകയാണ് ശിവം ദുബെ. 2019ല്‍ ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ച താരം അടുത്ത യുവരാജ് സിങ്ങാവുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് തഴയപ്പെട്ട ദുബെ അവസാന ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. നിലവില്‍ സിഎസ്‌കെയുടെ ഭാഗമായിട്ടുള്ള ദുബെ ഇപ്പോള്‍ അഫ്ഗാന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

ആദ്യ രണ്ട് ടി20യിലും ഓരോ വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടി ദുബെ തകര്‍പ്പന്‍ ഫോമിലാണുള്ളത്. 30കാരനായ ദുബെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ ടീമിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ശിവം ദുബെയുടെ ആസ്തി എത്രയാണെന്ന് അറിയാമോ? പരിശോധിക്കാം. നിലവിലെ കണക്കുപ്രകാരം 30 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ബിസിസി ഐയുടെ കരാറില്‍ ദുബെ ഉള്‍പ്പെട്ടിട്ടില്ല.

എന്നാല്‍ ഐപിഎല്ലില്‍ ദുബെയുടെ കരാര്‍ നാല് കോടിക്കാണ്. വരുന്ന സീസണിലും സിഎസ്‌കെയ്ക്കായി ദുബെ കളിക്കുന്നത് നാല് കോടിക്കാണ്. എന്നാല്‍ വരുന്ന മെഗാ ലേലത്തിലേക്ക് ദുബെ എത്തിയാല്‍ കോടികള്‍ ലഭിക്കാനാണ് സാധ്യത. 2019ല്‍ ആര്‍സിബിക്കായി ദുബെ കളിച്ചപ്പോള്‍ അഞ്ച് കോടിയായിരുന്നു പ്രതിഫലം. രണ്ട് സീസണില്‍ ആര്‍സിബിക്കൊപ്പം തുടര്‍ന്ന താരം 2021ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയത് 4 കോടി 40 ലക്ഷം രൂപക്കാണ്. 2022ലാണ് അദ്ദേഹം ചെന്നൈയിലേക്കെത്തിയത്.

ഇന്ത്യന്‍ ടീമിനൊപ്പം വലിയ അവസരം ദുബെക്ക് ലഭിച്ചിട്ടില്ല. കരിയറില്‍ നാല് അഞ്ച് വര്‍ഷം താരത്തിന് ബാക്കിയുണ്ട്. ഇന്ത്യയുടെ ടി20 ടീമില്‍ സജീവമാകാന്‍ ദുബെക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അഞ്ച് വര്‍ഷം വലിയൊരു കരിയര്‍ ലഭിച്ചപ്പോള്‍ 50 കോടിക്ക് മുകളിലേക്ക് ആസ്തി ഉയര്‍ത്താന്‍ ദുബെക്ക് സാധിക്കും. മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടാല്‍ 10 കോടിക്ക് മുകളിലേക്ക് ദുബെയുടെ പ്രതിഫലം ഉയരാന്‍ സാധ്യത കൂടുതലാണ്.

shivam dube

ശിവം ദുബെയുടെ മറ്റ് ആസ്തികളിലേക്ക് വരുമ്പോള്‍ അദ്ദേഹം റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുംബൈ, മഹാരാഷ്ട്ര എന്നിവടങ്ങില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ വീടുണ്ട്. രാജ്യത്ത് പല മേഖലകളിലും അദ്ദേഹത്തിന്റെ പേരില്‍ സ്ഥലമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദുബെ ഫാഷന്‍ മേഖലയിലേക്കും തന്റെ ബിസിനസ് വളര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നാണ് വിവരം.

ശിവം ദുബെയുടെ കാര്‍ ശേഖരം മോശമല്ലാത്തതാണ്. എസ് യു വി വാഹനങ്ങളോട് വലിയ ഇഷ്ടമുള്ള താരമാണ് ദുബെ. അതുകൊണ്ടുതന്നെ വലിയ കാറുകളോടാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. ഉയര്‍ന്ന കായിക ശേഷിയുള്ള താരമാണ് ദുബെ. അതുകൊണ്ടുതന്നെ അദ്ദേഹം വലിയ വാഹനങ്ങളോട് കൂടുതല്‍ താല്‍പര്യം കാട്ടുന്നു. മെഴ്‌സിഡസിന്റെ എസ് യു വിയാണ് അദ്ദേഹം കുടുംബത്തോടൊപ്പം പ്രധാനമായും ഉപയോഗിക്കുന്നത്.

മഹീന്ദ്ര എയ് യു വി, ഥാര്‍, ടാറ്റ സഫാരി, ഫോര്‍ച്ച്യൂണര്‍ തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. ബൈക്കുകളോട് വലിയ താല്‍പര്യമുള്ള ദുബെക്ക് ബുള്ളറ്റുകളുടെ കളക്ഷനുമുണ്ട്. എന്നാല്‍ എംഎസ് ധോണിയെപ്പോലെയും വിരാട് കോലിയെപ്പോലെയും പഴയ വാഹനങ്ങളോട് വലിയ താല്‍പര്യമില്ലാത്തയാളാണ് ദുബെ. ഭാവിയില്‍ വലിയ വാഹന ശേഖരം ദുബെയുടെ ഗ്യാരേജില്‍ പ്രതീക്ഷിക്കാം.

ഇന്ത്യക്കായി ഒരു ഏകദിനത്തില്‍ നിന്ന് 9 റണ്‍സാണ് ദുബെ നേടിയത്. 20 ടി20യില്‍ നിന്ന് 45ന് മുകളില്‍ ശരാശരിയില്‍ 275 റണ്‍സ് അദ്ദേഹം നേടി. 51 ഐപിഎല്ലില്‍ നിന്നായി 1106 റണ്‍സാണ് ദുബെ നേടിയത്. അന്താരാഷ്ട്ര കരിയറില്‍ 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വരുന്ന ഐപിഎല്‍ സീസണ്‍ ദുബെക്ക് നിര്‍ണ്ണായകമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിന് സാധിക്കേണ്ടതായുണ്ട്. സിഎസ്‌കെയ്ക്ക് മധ്യനിരയില്‍ ദുബെ കസറിയാന്‍ ടി20 ലോകകപ്പില്‍ സീറ്റുറപ്പിക്കാം.

Story first published: Monday, January 15, 2024, 15:38 [IST]
Other articles published on Jan 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+