Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: രോഹിത്തിനെയും കോലിയെയും എന്തിനെടുത്തു? അര്‍ഹിച്ചത് ഇവര്‍! പക്ഷെ ചതിച്ചു

രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ടി20 ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഉത്തരം കിട്ടാതിരുന്ന ചോദ്യമായിരുന്നു ഇത്. പക്ഷെ അഫ്ഗാനിസ്താനുമയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ രണ്ടു പേരും ഇടം പിടിച്ചതോടെ സസ്‌പെന്‍സ് അവസാനിച്ചു. 16 അംഗ സ്‌ക്വാഡിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

14 മാസത്തോളം നീണ്ട ഇടവേള കഴിഞ്ഞാണ് രോഹിത്തും കോലിയും വീണ്ടും ടി20 ടീമിന്റെ ഭാഗമായത്. 2022 നവംബറിലെ ഐസിസി ടി20 ലോകകപ്പ് സെമി ഫൈനലിനു ശേഷം ഇരുവരും ഈ ഫോര്‍മാറ്റില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയായിരുന്നു. ഇനിയൊരിക്കലും ടി20യില്‍ രോഹിത്തും കോലിയും കളിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

DEEPAK HOODA

ടീമില ഏറ്റവും മുതിര്‍ന്ന താരങ്ങളായ രണ്ടു പേരെയും തിരികെ വിളിച്ചതിനെക്കുറിച്ചു സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ഈ തീരുമാനത്തെ പ്രശംസിച്ചപ്പോള്‍ മറ്റു ചിലര്‍ ഇതു അബദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ടി20 ടീമില്‍ രോഹിത്, കോലി എന്നിവരേക്കാള്‍ സ്ഥാനമര്‍ഹിച്ച മറ്റു ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു അറിയാം.

രാഹുല്‍ ത്രിപാഠിയാണ് ഈ ലിസ്റ്റിലെ ഒരാള്‍. സയ്ദ് മുഷ്താഖ് അലി ട്രോഫി, ഐപിഎല്‍ എന്നിവയിലെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. 2022ലെ ഐപിഎലില്‍ ത്രിപാഠി 37.55 ശരാശരിയില്‍ 158.24 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ 413 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാദ്യമാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയത്.

മൂന്നാം നമ്പറിലാണ് ത്രിപാഠി കളിച്ചത്. വിക്കറ്റ് നഷ്ടപ്പെടുമെന്ന ഭയമില്ലാതെ വളരെ നിസ്വാര്‍ഥമായി ടീമിനു വേണ്ടിയാണ് അദ്ദേഹം എല്ലായ്പ്പോഴും ബാറ്റ് ചെയ്യുന്നത്. കരിയറിലെ രണ്ടാം ടി20യില്‍ തന്നെ 16 ബോളില്‍ 35 റണ്‍സുമായി ത്രിപാഠി തന്റെ മികവ് തെളിയിക്കുകയും ചെയ്തു. ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്. പിന്നീട് ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡുമായുള്ള ടി20യില്‍ 22 ബോളില്‍ 44 റണ്‍സും താരം അടിച്ചെടുത്തു.

പക്ഷെ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ത്രിപാഠിക്കു മികച്ചതായിരുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 23നു താഴെ ശരാശരിയില്‍ 273 റണ്‍സ് മാത്രമേ താരം സ്‌കോര്‍ ചെയ്തുള്ളൂ. എങ്കിലും വളരെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന അതിവേഗ ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ് ത്രിപാഠി. അഫ്ഗാനെതിരേ കോലിക്കു പകരം അദ്ദേഹത്തെ ഇന്ത്യക്കു ടീമിലെടുക്കാമായിരുന്നു.

വമ്പനടിക്കാരനായ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ദീപക് ഹൂഡയാണ് അഫ്ഗാനെതിരേ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ച രണ്ടാമത്തെയാള്‍. ഇന്ത്യക്കു വേണ്ടി ടി20യില്‍ സെഞ്ച്വറി പോലും കുറിച്ച താരമാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനവും ടി20യില്‍ തനിക്കു അനുയോജ്യമല്ലാത്ത ബാറ്റിങ് പൊസിഷനുകളില്‍ കളിച്ചതുമാണ് ഹൂഡയ്ക്കു തിരിച്ചടിയായത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഹൂഡ. മുന്‍നിരയിലാണ് മികച്ച പ്രകടനങ്ങള്‍ നടത്തിയതെങ്കിലും ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പലപ്പോഴും ലോവര്‍ ഓര്‍ഡറില്‍ പരീക്ഷിച്ച് ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു. 2021ല്‍ അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു 57 ബോളില്‍ 108 റണ്‍സോടെ ഹൂഡ കസറിയത്. പക്ഷെ മുന്‍നിരയില്‍ അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ കിട്ടിയില്ല.

NITISH RANA

6-7 സ്ഥാനങ്ങളില്‍ ഫിനിഷറായി ഹൂഡയെ പരീക്ഷിച്ച നീക്കം വന്‍ പരാജയമാവുകയും ചെയ്തു. അടുത്തിടെ വിജയ് ഹസാരെ ട്രോഫിയുടെ സെമിയില്‍ കര്‍ണാടകയ്‌ക്കെതിരേ രാജസ്ഥാന്‍ ക്യാപ്റ്റനായ ഹൂഡ 180 റണ്‍സോടെ ഹീറോയായിരുന്നു. പക്ഷെ ഇതൊന്നും അദ്ദേഹത്തിനു അഫ്ഗാനെതിരേ ടീമില്‍ ഇടം നേടിക്കൊടുത്തില്ല.

ഇടംകൈയന്‍ ബാറ്റര്‍ നിതീഷ് റാണയാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ച മൂന്നാമത്തെ താരം. ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് റാണ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2021ല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിരുന്നു. രണ്ടു ടി20കളിലും ഒരു ഏകദിനത്തിലും കളിക്കുകയും ചെയ്തു. അതിനു ശേഷം ഒരിക്കല്‍പ്പോലും റാണ ദേശീയ ടീമിന്റെ ഭാഗമായിട്ടില്ല.

2019 മുതലുള്ള ഐപിഎല്ലുകളെടുത്താല്‍ എല്ലാ സീസണുകളിലും 340ന് മുകളില്‍ റണ്‍സ് റാണ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 400ന് മുകളിലും അദ്ദേഹം നേടി. കെകെആര്‍ ക്യാപ്റ്റനായിരുന്ന റാണ 413 റണ്‍സാണ് അടിച്ചെടുത്തത്.

Story first published: Monday, January 8, 2024, 18:56 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+